ശ്യാമയും സുധിയും 12 [ഏകൻ] [Climax]
ഇരിക്കും. എന്തോ പേടിച്ച പോലെ. രാത്രിയിൽ ഉറങ്ങാതെ എന്നെ കെട്ടിപിടിച്ചു കിടക്കും. എന്നെ ആരെങ്കിലും പിടിച്ചു കൊണ്ട് പോകുമോ എന്ന് അമ്മ ഭയപ്പെട്ട്കാണും.
പിന്നെ എന്റെ കല്ല്യാണ ശേഷം ആണ് അതിൽ കുറച്ചു മാറ്റം വന്നത്. എന്നാൽ അത് അധിക നാൾ നിന്നില്ല. ഇപ്പോൾ അതിനെ കുറച്ചു ആലോചിക്കുമ്പോൾ എന്തോ വലിയ ആശ്വാസം തോനുന്നു. കുറച്ചു നാൾ കൂടെ അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഞാനും അമ്മയും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. "
അതും പറഞ്ഞു ശ്യാമ വീണ്ടും കരഞ്ഞു.
"മതി പെണ്ണേ കരഞ്ഞത്. ഇന്ന് തന്നെ നീ ഒരുപാട് കരഞ്ഞു. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ നിനക്ക് എന്തെങ്കിലും അസുഖം വരും.. ഇനി മതി. ഇനി പോയി കുളിക്കാൻ നോക്ക്. ഇനി ഈ മനസ്സിൽ നമ്മുടെ കല്ല്യാണം നമ്മുടെ ജീവിതം. അത് മാത്രമേ ഉണ്ടാകാവൂ. "
അതും പറഞ്ഞു സുധി ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു. അപ്പോഴാണ് സുചിത്ര അവിടേക്ക് കയറി വന്നത്. സുധിയും ശ്യാമയും കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ട സുചിത്ര ചോദിച്ചു.
"എന്താണ് കാമുകിയും കാമുകനും വാതിൽ തുറന്നിട്ട് റൊമാൻസ് ആണോ..? എങ്കിൽ ഞാൻ പോയേക്കാം. "
"ആ അതേ..? നീയും കണ്ണനും കുറേ നാളായില്ലേ റൊമാൻസ് നടത്തുന്നു. ഇനി ഞങ്ങളും നടത്തട്ടെ. " സുധി പറഞ്ഞു.
"പിന്നെ ഞാനും കണ്ണനും. അയ്യടാ.!! ഒരു വലിയ മിഷൻ എടുത്തു തലയിൽ വെച്ചിട്ട് ഓടുന്നതിനിടയിൽ റൊമാൻസിനല്ലേ സമയം."
സുചിത്ര പറയുന്നത് കേട്ട് സുധി ചിരിച്ചു അപ്പോൾ സുചിത്ര സുധിയോട് ചോദിച്ചു
" ഏട്ടാ. എല്ലാം ഏട്ടത്തിയോട് പറഞ്ഞോ...?"
". പറഞ്ഞു. എന്റെ ശ്യാമയോട് പറയാനുള്ളത് എല്ലാം പറഞ്ഞു. അറിയാൻ ഉള്ളതെല്ലാം ഇവൾ അറിഞ്ഞു.
"ഓഹ്! അപ്പോൾ അതിന്റെ ആയിരുന്നോ ഇപ്പോൾ കണ്ടത്. എന്റെ ഏട്ടത്തി. ഇനി എല്ലാം മറന്നു സന്തോഷിക്കാൻ ഉള്ള സമയം ആണ്. അതിനായി ഒരുങ്ങിക്കോ.. അടുത്ത മാസം ഫസ്റ്റ് തന്നെ കല്ല്യാണം ആണ്. അത് മറക്കേണ്ട. ശരി നിങ്ങടെ റോമാൻസ് നടക്കട്ടെ ഞാൻ പോയിട്ട് എന്തെങ്കിലും കഴിക്കട്ടെ എനിക്ക് വിശക്കുന്നു. " അതും പറഞ്ഞു സുചിത്ര തിരിച്ചു നടന്നു.
"ചേച്ചി ഞാനും വരുന്നു. എനിക്ക് ഒന്ന് കുളിക്കണം." ശ്യാമ പറഞ്ഞു.
"അതെന്തിനാ നിനക്ക് ഇവിടെ കുളിച്ചൂടെ..? അതിന് ചേച്ചിയുടെ കൂടെ പോകണോ..?
മാത്രമല്ല. ഇപ്പോൾ നീ എന്നെ കുളിപ്പിച്ച് തരുന്നു പോലും ഇല്ല ." സുധി തമാശയായി പറഞ്ഞു.
"അയ്യേ!. ഇപ്പോൾ അപ്പു ഏട്ടന്റെ അസുഖം എല്ലാം മാറിയില്ലേ.. ഇനി തനിച്ചു കുളിച്ചാൽ മതി. ഞാൻ ചേച്ചിയുടെ റൂമിൽ പോയി കുളിച്ചോളാം." ശ്യാമ പറഞ്ഞു.
"എടി ഏട്ടത്തി പെണ്ണേ.... അവിടുന്നാ കുളിക്കുന്നത് എങ്കിൽ മാറേണ്ടത് എടുത്തിട്ട് വന്നാൽ മതി.. അല്ലെങ്കിൽ ഞാൻ പിടിച്ചു
💬 Comments
View all comments