ശ്യാമയും സുധിയും 12 [ഏകൻ] [Climax]
എന്റെ ട്രൗസർ ഉടുപ്പിക്കും. പിന്നെ അയ്യേ അയ്യേ എന്ന് പറഞ്ഞു ഇവിടെ നടക്കേണ്ടി വരും. " അതും പറഞ്ഞു ചിരിച്ചു കൊണ്ട് സുചിത്ര പുറത്തേക്ക് പോയി.
ശ്യാമ വേഗം മാറി ഉടുക്കാൻ ഉള്ളത് എടുത്തിട്ട് പുറത്തേക്ക് പോകാൻ നോക്കി.
"അങ്ങനെ അങ്ങ് പോയാലോ. അവിടെ നിന്നെ. " എന്ന് പറഞ്ഞു സുധി ശ്യാമയെ കെട്ടിപിടിച്ചു ശ്യാമയുടെ ചുണ്ടിൽ മെല്ലെ ഒന്ന് ഉമ്മ വെച്ചിട്ട് പറഞ്ഞു.
"ഇനി പോയിക്കോ.. ബാക്കി പിന്നെ. "
"അയ്യടാ! . ഇനിയൊക്കെ കല്യാണത്തിന് ശേഷം മാത്രം." അതും പറഞ്ഞു ശ്യാമ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.
പിന്നെ ദിവസങ്ങൾ വേഗത്തിൽ കടന്ന് പോയി. ഇപ്പോൾ ആ വീട് ശ്യാമയ്ക്ക് സ്വന്തം വീട് പോലെ തന്നെ ആയി. അവിടെ ഉള്ളവർ എല്ലാം ശ്യാമയ്ക്ക് വേണ്ടപ്പെട്ടവരും.. അങ്ങനെ ശ്യാമയും അമ്മയും എല്ലാം മറന്നു. സന്തോഷം അവരുടെ ഉള്ളിൽ വന്നെത്തി.
പറഞ്ഞത് പോലെ അവിടെയുള്ള വലിയൊരു ഓഡിറ്റോറിയത്തിൽ വെച്ച് അവരുടെ കല്ല്യാണം നടന്നു.
എന്നാൽ കല്യാണത്തിന് തലേ ദിവസം രാത്രി സൂചിത്രയുടെ റൂമിൽ. ഒരു വലിയ കവർ എടുത്തു സുചിത്ര ശ്യാമയുടെ കൈയിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു.
"ഇത് എന്റെ ഈ ഏട്ടത്തി പെണ്ണിന് ഉള്ളതാ. അന്ന് ഞങ്ങൾ പോയി വാങ്ങിയ സ്വർണം. മാലയും വളയും ഒക്കെ ഉണ്ട്. ഇതൊക്കെ ഇട്ട് സുന്ദരി ആയിട്ട് വേണം ഏട്ടത്തി നാളെ കല്ല്യാണ മണ്ഡപത്തിലേക്ക് വരാൻ. കേട്ടല്ലോ...? ഇതൊക്കെ അമ്മ തരാം എന്ന് പറഞ്ഞതാ. പക്ഷെ ഞാൻ തടഞ്ഞു . എന്തിനാണെന്ന് ചോദിക്ക്. "
"എന്തിനാ..?" ശ്യാമ മെല്ലെ സൂചിത്രയോട് ചോദിച്ചു.
"അതേ ഞാൻ അന്ന് ഒരു കാര്യം പറഞ്ഞിരുന്നു. എന്റെ ഏട്ടനെ കെട്ടിച്ചു തരുമോ എന്ന് ഈ ശ്യാമ പെണ്ണിനെ കൊണ്ട് ഞാൻ ചോദിപ്പിക്കും എന്ന്. അങ്ങനെ ചോദിച്ചാൽ മാത്രമേ ഈ കല്യാണം നടക്കൂ എന്ന്.
മ്. വേഗം ചോദിച്ചോ. ഇല്ലെങ്കിൽ നാളെ കല്യാണം നടക്കില്ല." സുചിത്ര ചിരിയോടെ പറഞ്ഞു.
"ചേച്ചി. അത്.."
"വേഗം ചോദിക്ക് പെണ്ണേ.. ഇല്ലെങ്കിൽ നാളെ കല്യാണം നടത്താൻ ഞാൻ സമ്മതിക്കില്ല. വേഗം ചോദിച്ചോ." സുചിത്ര ചിരിയോടെ പറഞ്ഞു.
"ചേച്ചി. ചേച്ചിയുടെ ഏട്ടനെ എനിക്ക് വിവാഹം കഴിച്ച് തരുമോ..? ചേച്ചിയുടെ ഏട്ടനെ കൊണ്ട് എന്നെ കെട്ടിക്കാമോ..?" ശ്യാമ നാണത്തോടെ ചോദിച്ചു.
അത് കേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് ശ്യാമയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
"ഇപ്പോൾ മുതൽ ഈ ശ്യാമ പെണ്ണ് എന്റെ ഏട്ടത്തി ആയി. ഇന്ന് കൂടെ അല്ലേ എനിക്ക് എന്റെ ഏട്ടത്തിയെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങാൻ പറ്റൂ. നാളെമുതൽ ഈ ഏട്ടത്തി എന്റെ ഏട്ടനെ അല്ലേ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുക.. അതുകൊണ്ട് ഞാൻ വേഗം എന്റെ കണ്ണേട്ടനെ ഒന്ന് ഫോൺ വിളിച്ചു
💬 Comments
View all comments