0%
Chapter 12

ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco | Read All Parts | 👁 644 |

സംസാരിചിട്ട് വരാം. എന്നിട്ട് നമുക്ക് കെട്ടിപിടിച്ചു കിടന്ന് ഉറങ്ങാം. "

"അതിന് കണ്ണേട്ടൻ മുകളിലെ റൂമിൽ ഉണ്ടല്ലോ..? പിന്നെ എന്തിനാ ഫോൺ വിളിക്കുന്നത്. "

"എന്റെ ഏട്ടത്തി പെണ്ണേ. നാളെ മുതൽ ഞാൻ എന്റെ കണ്ണേട്ടന്റെ ഭാര്യ അല്ലേ.? ഇപ്പോൾ ഞാൻ കണ്ണേട്ടന്റെ കാമുകി... അപ്പോൾ ഇന്ന് കൂടെ അല്ലെ ഇങ്ങനെ കാമുകി കാമുകൻ മാരായി വിളിച്ചു സംസാരിക്കാൻ ഒക്കെ പറ്റൂ. അതുകൊണ്ട് ഇത് ചുമ്മാ ഒരു രസത്തിന്.. വേണെങ്കിൽ ഏട്ടത്തി അപ്പു ഏട്ടനെ വിളിച്ചോ. വിളിച്ചു സൊള്ളിക്കോ. "

അതും പറഞ്ഞു സുചിത്ര ഫോൺ എടുത്തു പുറത്തേക്ക് പോയി. ആ സമയം ശ്യാമ ഫോൺ എടുത്തു സുധിയെ വിളിക്കാൻ നോക്കി. കൃത്യ സമയം സുധി തിരിച്ചു വിളിച്ചു. ശ്യാമ വേഗം ഫോൺ എടുത്തു.

"ഹലോ അപ്പു ഏട്ടാ...എന്തിനാ വിളിച്ചത്..?" ഫോൺ എടുത്ത ഉടനെ ശ്യാമ ചോദിച്ചു.

"അതോ!!?. അതിനിക്ക് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ശബ്‍ദം ഒന്ന് കേൾക്കാൻ വേണ്ടിയാ. നാളെ ആയാൽ കെട്ടിയ പെണ്ണിന്റെ ശബ്‍ദം അല്ലേ കേൾക്കാൻ പറ്റൂ. അതാ ഇപ്പോൾ വിളിച്ചത്. "

"അതിന് എന്തിനാ ഫോൺ വിളിക്കുന്നത്. അപ്പു ഏട്ടൻ അപ്പുറത്തെ റൂമിൽ അല്ലേ ഉള്ളത്. വേണമെങ്കിൽ ഇങ്ങോട്ട് വന്നിട്ട് സംസാരിക്കാലോ..? "

"അതിന് അവിടെ അമ്മു ഇല്ലേ പെണ്ണെ. അവളുടെ മുന്നിൽ വെച്ചാണോ എന്റെ പെണ്ണിനോട് കിന്നാരം പറയുന്നത്. "

"അതിന് ചേച്ചി ഇവിടെ ഇല്ലല്ലോ." ശ്യാമ പറഞ്ഞു.

"ങ്ങേ! അമ്മു അവിടെ ഇല്ലേ..? പിന്നെ അവൾ എവിടെ പോയി..?"

"കണ്ണേട്ടനോട്‌ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഫോൺ എടുത്തു ഇപ്പോൾ പുറത്തേക്ക് പോയല്ലോ."

"അമ്പട! പുറത്തേക്ക് പോയോ..? എന്നാ നമുക്കും പുറത്തേക്ക് പോയാലോ. ..? അവർ എവിടെയാ പോയത് എന്ന് അറിയാമോ..?"

"അവർ എവിടേയും പോയില്ല അപ്പു ഏട്ടാ. ചേച്ചി ബാൽകണിയിൽ ഇരുന്ന് കണ്ണേട്ടനെ ഫോൺ വിളിക്കുന്നുണ്ടാകും."

"എന്നാ നീ പുറത്ത് ഇറങ്ങ്. നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം. അമ്മുവിന്റെ സ്കൂട്ടിയുടെ കീ എന്റെ കൈയിൽ ഉണ്ട്. നമുക്ക് വേഗം തിരിച്ചു വരാം."

"അയ്യേ! ഞാൻ ഒന്നും ഇല്ല. അതും ഈ സമയം. ആരെങ്കിലും അറിഞ്ഞാൽ കളിയാക്കും. "

"ആരും കളിയാക്കില്ല. നീ വാടി പെണ്ണേ. ഞാൻ പുറത്ത് കാത്ത് നിൽക്കാം. "

"വേണ്ട അപ്പു ഏട്ടാ. അതൊന്നും വേണ്ട. അതൊന്നും ശരിയല്ല."

"നിന്ന് കിണുങ്ങാതെ വാ പെണ്ണേ"

അതും പറഞ്ഞു സുധി ഫോൺ കട്ട്‌ ചെയ്തു.

ശ്യാമ പേടിച്ചു പേടിച്ചു മെല്ലെ പുറത്തേക്ക് ഇറങ്ങി. വീടിന്റെ പുറത്ത് സുധി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

സുധിയെ കണ്ടപ്പോൾ ശ്യാമ വേഗം സുധിയുടെ അടുത്തേക്ക് നടന്നു. സുധിയുടെ അടുത്ത് എത്തിയ ഉടനെ ശ്യാമ പറഞ്ഞു.

"വേണ്ട അപ്പു

💬 Comments

View all comments