ശ്യാമയും സുധിയും 2 [ഏകൻ]
പറ്റില്ലല്ലോ..? ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് താഴെ വേറെ മുറികൾ ഒന്നും ഇല്ലേ..?. താഴെ മുറിയുണ്ടെങ്കിൽ മുകളിലേക്ക് കയറേണ്ട കാര്യം ഇല്ലല്ലോ?"
"താഴെ മുറിയുണ്ട്. പക്ഷെ ബാത്‌റൂമിൽ പോകണമെങ്കിൽ മുകളിൽ തന്നെ പോകേണ്ടി വരും. അല്ലെങ്കിൽ പുറത്ത് പോകേണ്ടി വരും. "
" അതെന്താ അങ്ങനെ .. താഴെ ബാത്റൂം ഒന്നുമില്ലേ.? "
" താഴെ ബാത്റൂം ഉണ്ട്. പക്ഷേ അത് അകത്താണ്. . അകത്തുള്ള മുറിയിൽ ഞാനും അമ്മയും കിടക്കുന്നുണ്ട്. പിന്നെയുള്ള ഒരു മുറി അത് പുറത്താണ്. ഓഫീസ് മുറിപോലെ ഉള്ളത്. അതിൽ ബാത്റൂം ഇല്ല. "
"എന്നാ വേണ്ട മുകളിലുള്ള മുറി തന്നെ മതി. "
"ശരി ഏതായാലും ബില്ല് താ. തല്ക്കാലം ഞാൻ തന്നെ അത് അടക്കാം. പണം പിന്നീട് തിരിച്ചു തന്നാൽ മതി."
"ഞാൻ കാരണം ശ്യാമയ്ക്ക് ഒരുപാട് ബുദ്ധിമുട്ട് ആയല്ലേ?" സുധി ബില്ല് ശ്യാമയ്ക്ക് കൊടുത്തുകൊണ്ട് ചോദിച്ചു..
"ഏയ്! അത് സാരമില്ല. ഏതായാലും ഞാൻ ബില്ല് അടച്ചിട്ടു വരാം. അത് കഴിഞ്ഞു ഒരു ഓട്ടോ വിളിച്ചിട്ട് വീട്ടിലേക്കു പോകാം. അമ്മ സമ്മതിച്ചാൽ അവിടെ കഴിയാം.. അല്ലെങ്കിൽ.......?"
"അമ്മയെ കൊണ്ട് എങ്ങനെ എങ്കിലും സമ്മതിപ്പിക്ക്. വേണമെങ്കിൽ ഞാൻ കാല് പിടിക്കാം.."
"അയ്യോ! എന്റെ കാലൊന്നും പിടിക്കേണ്ട."
"അയ്യേ!! ശ്യാമയുടെ അല്ല. ശ്യാമയുടെ അമ്മയുടെ."
ശ്യാമ അറിയാതെ ചിരിച്ചു പോയി. ശ്യാമ പുറത്തേക്ക് പോയി . പോകുന്നതിനിടയിൽ ബില്ല് നോക്കി.
" നാൽപതിനായിരം രൂപയോ..?
എന്റെ ദേവി. " ശ്യാമ അറിയാതെ പറഞ്ഞു പോയി. നാലായിരം തികച്ചു എടുക്കാൻ ഇല്ലാത്ത താൻ എങ്ങനെ ഇത് അടക്കും. താൻ ചെയ്യുന്നത് എല്ലാം മണ്ടത്തരം ആയി പോകുന്നല്ലോ? ഇതിപ്പോ എങ്ങനെ അടക്കും. ഇനി അടയ്ക്കാതിരിക്കാനും പറ്റില്ലല്ലോ ? കൂടാതെ റൂമും ഭക്ഷണവും.. അമ്മയോട് എന്ത് പറയും. ആലോചിച്ചിട്ട് ശ്യാമയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ശ്യാമ അവിടെ കണ്ട കസേരയിൽ ഇരുന്നു. കൈ കൂട്ടി തിരുമ്മി.. അപ്പോഴാണ് വിരലിൽ കിടക്കുന്ന മോതിരം തടഞ്ഞത്. സ്വർണമായി അവശേഷിക്കുന്നത് ഇനി അത് മാത്രമാണ്. പിന്നെ ഒരു താലിയും. ഒരു റോൾഡ് ഗോൾഡ് മാലയിൽ അത് കോർത്തു ഇട്ടതാണ് ഇപ്പോൾ കഴുത്തിൽ കിടക്കുന്നത്.
അത് ഒരിക്കലും താൻ കളയില്ല. തന്റെ എല്ലാം എല്ലാം ആയ സുധിയേട്ടൻ തന്റെ കഴുത്തിൽ കെട്ടിതന്നതാണ്. ഇപ്പോൾ മൂന്നു വർഷം ആകാറായി അദ്ദേഹം തന്നെ വിട്ട് പോയിട്ട്. ഒരു ചെറിയ പനിയിൽ തുടങ്ങിയതാ.. ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് കേട്ടില്ല. ആ പനിയും കൊണ്ട് നടന്നു. ഒടുക്കം അത് ഹൃദയത്തേയും തലച്ചോറിനെയും ബാധിച്ചു.
ചികിത്സ നടത്താൻ പണം തികയാതെ വന്നപ്പോൾ പലതും എന്ന പോലെ മാലയും വിൽക്കേണ്ടി വന്നു. അതിനിടയിൽ അമ്മയ്ക്കും സുഖമില്ലാതെ ആയപ്പോൾ
💬 Comments
View all comments