ശ്യാമയും സുധിയും 2 [ഏകൻ]
ഇപ്പോൾ താമസിക്കുന്ന വീട് പോലും പണയത്തിൽ ആയി.
സാരമില്ല തല്ക്കാലം മോതിരം പണയം വെക്കാം. സുധിയേട്ടൻ സമ്മതിക്കാഞ്ഞിട്ടാണ് ഒരിക്കൽ അത് വിൽക്കാൻ ഞാൻ ഒരുങ്ങിയതാ. പാവം എന്റെ സുധിയേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ തനിക്കു ഇങ്ങനെ ഒന്നും കഷ്ട്ടപെടേണ്ടി വരില്ലായിരുന്നു. ഇതാ ഇപ്പോൾ ഇതിന് മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ ഒരു സുധി കാരണം ആ മോതിരം പണയം വെക്കേണ്ടി വരുന്നു.
ശ്യാമ വേഗം എഴുനേറ്റ് പോയി മോതിരം പണയം വെച്ചു. ഒരു പവന് മുകളിൽ ഉണ്ടായിരുന്നു ആ മോതിരം. അതുകൊണ്ട് അമ്പതിനായിരം കിട്ടി. അതുമായി ശ്യാമ വേഗം ഹോസ്പിറ്റലിൽ തിരിച്ചു ചെന്നു.
ബില്ല് അടച്ചു. സുധി കിടക്കുന്ന കാട്ടിലിനടുത്തേക്ക് തിരിച്ചു ചെന്നു. അപ്പോഴേക്കും ഒരു സിസ്റ്റർ അവിടെ വന്നിരുന്നു. കൂടെ ഒരു ബാഗും സുധിയുടെ കൈയിൽ ഒരു ഫയലും. അവിടെ കാണാം.
"ഇത് ഈ ബേഗ് സുധിയുടെതാണ് . ആ സമയം ബൈക്ക് ഓടിക്കുമ്പോൾ പുറത്ത് തൂക്കിയിട്ടിരുന്നത്. കൂടെ പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്‌സും ഫോണും അതിൽ ഉണ്ട്. ഇനി ഒരു രണ്ടാഴ്ച കഴിഞ്ഞു വരണം അപ്പോൾ കാലിന്റെ കെട്ട് അഴിക്കാം എന്ന് ഡോക്ടർ പറഞ്ഞു. " സിസ്റ്റർ പറഞ്ഞു.
സുധി എഴുനേറ്റ് നടക്കാൻ നോക്കി എന്നാൽ ഇടതു കാലിൽ പ്ലാസ്റ്റർ ഇട്ടത് കൊണ്ട് സുധിക്ക് ശരിക്കും നടക്കാൻ ആയില്ല. സുധി വീഴാൻ നോക്കി. സുധി പെട്ടന്ന് കയറി പിടിച്ചത് ശ്യാമയുടെ കൈയിൽ ആയിരുന്നു.
"സുധി അങ്ങനെ നടക്കാൻ ഒന്നും ആയിട്ടില്ല. മൂന്നു മാസം ശരിക്കും റസ്റ്റ് വേണം എന്നാണ് ഡോക്ടർ പറഞ്ഞത് ഓർമ്മ യുണ്ടല്ലോ ..? തൽക്കാലം ശ്യാമയുടെ തോളിലൂടെ കൈയിട്ട് പിടിച്ചു നടന്നാൽ മതി."
സിസ്റ്റർ ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ട് ശ്യാമ ഞെട്ടി. ശ്യാമയ്ക്ക് സങ്കടം വന്നു. തന്റെ ഭർത്താവ് അല്ലാതെ ആരും തന്റെ ദേഹത്ത് തൊട്ടിട്ടില്ല. അപ്പോഴാണ് ഇയാളെ തന്റെ തോളിൽ കൈയിട്ട് പിടിക്കാൻ പറയുന്നത്.
"അതൊന്നും വേണ്ട സിസ്റ്റർ.. ഞാൻ എങ്ങനെ എങ്കിലും നടന്നോളും. ഇപ്പോൾ തന്നെ ശ്യാമ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്."
അങ്ങനെ പറഞ്ഞു സുധി വീണ്ടും നടക്കാൻ നോക്കി. അപ്പോഴും സുധി വീഴാൻ പോയി. ആ സമയവും ശ്യാമയെ പിടിച്ചത് കൊണ്ട് സുധി വീഴാതെ രക്ഷപെട്ടു.
"എന്റെ തോളിലൂടെ കൈയിട്ട് പിടിച്ചോ.."
സങ്കടം സഹിക്കാൻ ആവാതെ പുറത്തേക്ക് വന്ന കണ്ണു നീര് അവര് കാണാതെ തുടച്ചു കളഞ്ഞുകൊണ്ട് ശ്യാമ പറഞ്ഞു. അവിടെ വെച്ച ബേഗ് എടുത്ത് തന്റെ പുറത്ത് ഇട്ട ശേഷം. സുധിയുടെ കൈ പിടിച്ചു തന്റെ തോളിൽ കൂടെയിട്ട് ശ്യാമ സുധിയേയും കൂട്ടി പുറത്തേക്ക് നടന്നു.
പുറത്ത് എത്തിയപ്പോൾ അവിടെയുള്ള ഒരു ഓട്ടോറിക്ഷ വിളിച്ചു. പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ
💬 Comments
View all comments