ശ്യാമയും സുധിയും 2 [ഏകൻ]
അയാൾ പറഞ്ഞു
"ചേച്ചി.. ആദ്യം സാർ കയറി ഇരുന്നോട്ടെ. അതിന് ശേഷം ചേച്ചി കയറി ഇരുന്നു സാറിന്റെ കാൽ എടുത്തു ചേച്ചിയുടെ മടിയിൽ വെച്ച് ഇരുന്നാൽ മതി. റോഡ് മോശം ആണ്. അല്ലെങ്കിൽ അങ്ങ് എത്തുമ്പോഴേക്കും കാലിനു പ്രശ്നം ആകും "
"അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളും.. താൻ തല്ക്കാലം വണ്ടി ഓടിച്ചാൽ മതി. കൂടുതൽ കാര്യം പറയാൻ നിൽക്കേണ്ട." സുധി ഓട്ടോ കാരനോട് പറഞ്ഞു.
അതിന് ശേഷം സുധി ആദ്യം കയറി ഇരുന്നു. പിന്നെ ശ്യാമയും. അയാൾ ഓട്ടോ എടുത്തു. ഓട്ടോയുടെ ആദ്യ കുലുങ്ങലിൽ തന്നെ സുധിക്ക് നന്നായി വേദനിച്ചു.
"അമ്മേ.." സുധി വിളിച്ചു പോയി.
"എന്റെ സാറേ.. ഞാൻ കുറേ കാലം ആയി. വണ്ടി എടുക്കുന്നു. ഒരുപാട് പേരെ കാണുന്നു. നേരത്തെ അതുകൊണ്ട് പറഞ്ഞതാ. ഇനിയും സാറ് ഞാൻ പറഞ്ഞത് പോലെ വെച്ച് ഇരുന്നില്ലെങ്കിൽ അവിടെ എത്തുവോളം അമ്മയെ വിളിക്കാം."
ശ്യാമ സുധിയെ നോക്കി. എന്നിട്ട് സുധിയുടെ കാല് പിടിച്ചു പൊക്കിയെടുത്തു തന്റെ മടിയിൽ വെച്ചു.. ശ്യാമയ്ക്ക് സുധിയെ കുറച്ചു ഓർത്ത് സങ്കടം തോന്നി. താൻ കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കിൽ ഇയാൾക്ക് ഇങ്ങനെ ഒന്നും ആവില്ലായിരുന്നു. തനിക്കും ഇതുപോലെ കഷ്ട്ടപെടേണ്ടി വരില്ലായിരുന്നു.
നല്ല വേദന ഉണ്ടാകും. എല്ലാം തന്റെ തെറ്റാണ് . തന്റെ മാത്രം തെറ്റ്. അതുകൊണ്ട് എന്ത് സഹിച്ചിട്ടാണേലും ഇയാൾക്ക് നടക്കാൻ എങ്കിലും പറ്റും വരെ നോക്കണം.
ശ്യാമ സുധിയുടെ കാലിൽ നോക്കി. കാലിന്റെ പാദം മുതൽ മുകളിലേക്ക് പ്ലാസ്റ്റർ ഇട്ടന്നെ ഉള്ളു കാലിന് വലിയ പ്രശ്നം ഇല്ലെന്നാണ് താൻ കരുതിയത്.
സുധി ശ്യാമയെ നോക്കി.
"സാരമില്ല" ശ്യാമ പറഞ്ഞു.
" അങ്ങനെ ചെയ് ചേച്ചി. ഇനി പേടിക്കേണ്ട? ഇത് എങ്ങനെ പറ്റിയതാ സാറെ..? " ഓട്ടോ ഡ്രൈവർ ചോദിച്ചു.
ആ ചോദ്യം ഇഷ്ട്ടപെടാത്ത പോലെ സുധി തിരിച്ചു ചോദിച്ചു.
"വണ്ടിയിൽ കേറുന്നവർ ചരിത്രം മുഴുവനും പറയണം എന്നുണ്ടോ..? "
ഓട്ടോയുടെ കുലുക്കത്തിനു അനുസരിച്ചു
ശ്യാമയുടെ മടിയിൽ നിന്ന് സുധിയുടെ കാല് കുലുങ്ങി. ശ്യാമ സുധിയുടെ കാലിൽ പിടിച്ചു.
ആ സമയം ശ്യാമയുടെ ഫോണിൽ ഒരു കോൾ വന്നു.
"ഹലോ.. ഇത് സുധി എന്ന് പറഞ്ഞാളുടെ വൈഫിന്റെ നമ്പർ അല്ലേ...? ബൈക്ക് അപകടത്തിൽപെട്ട സുധിയുടെ... ഞാൻ സാം സാറിന്റെ വക്കീൽ ഓഫീസിൽ നിന്ന് വിളിക്കുന്നതാണ്.. "
ശ്യാമ ഇരുന്നു പരുങ്ങി. എന്ത് പറയണം എന്ന് മനസ്സിൽ ആയില്ല. ഇവർക്കൊക്കെ എന്റെ നമ്പർ എങ്ങനെ കിട്ടി.
"അല്ല. നിങ്ങൾക്ക് ആള് മാറിപോയതാ..?" ശ്യാമ പറഞ്ഞു.
"അയ്യോ!!! സോറി കേട്ടോ.. പക്ഷെ അങ്ങനെ വരാൻ വഴിയില്ലല്ലോ? ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഈ നമ്പർ ആണല്ലോ കിട്ടിയത്..?"
അത് കൂടി കേട്ടപ്പോൾ ശ്യാമക്ക് ദേഷ്യവും സങ്കടവും
💬 Comments
View all comments