0%
Chapter 3

ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco | Read All Parts | 👁 409 |

നമ്മുടെ ആ സിസ്റ്റർ തന്നെയാണ് എന്നോട് എല്ലാം പറഞ്ഞതും പേരും അഡ്രസ്സും ഫോൺ നമ്പറും തന്നതും. ഇപ്പോൾ ശ്യാമയ്ക്ക് മനസ്സിലായി കാണുമല്ലോ..? ശ്യാമയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന്."

ശ്യാമിക്കു പിന്നെ ഒന്നും പറയാനുണ്ടായില്ല. ശ്യാമ ഓരോ നിമിഷവും ഉരുകി കൊണ്ടേയിരുന്നു.

സുധി തുടർന്ന് പറഞ്ഞു.

" അതിനുശേഷം ശ്യാമയെ വിളിച്ച ആ വക്കീൽ ഓഫീസിൽ പോയി. കേസ് അവരെ ഏൽപ്പിച്ചു. ശ്യാമ പറഞ്ഞിട്ടാണ് കേസ് അവർക്ക് കൊടുത്തതെന്ന് ഞാൻ പറഞ്ഞു. പിന്നെ വേറെയും ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. എന്റെ ബൈക്കിനെ കുറിച്ച് മറ്റും അന്വേഷിച്ചു.

അവിടെ മറ്റൊരു കേസും കൂടെ കൊടുക്കാൻ ഇറങ്ങിയതാണ് ഞാൻ അപ്പോഴാണ് എന്റെ സുഹൃത്ത് വിളിച്ചത്. നാളെ പോയി ആ കേസ് കൊടുക്കണം എനിക്ക് അപകടം സംഭവിക്കാൻ കാരണമായ ആ പെണ്ണിനെതിരെയുള്ള കേസ്. അതിന്റെ എല്ലാ തെളിവുകളും ഇപ്പോൾ എന്റെ കയ്യിൽ ഉണ്ട്. ശ്യാമയ്ക്ക് നാളെ കാണിച്ചുതരാം അവളെ. ശരി എന്നാൽ നാളെ കാണാം."

ശ്യാമ വിറച്ചുപോയി. ശ്യാമ വിളറി വെളുത്തു. തല വേദന എടുക്കുന്നു എന്ന് പറഞ്ഞു ശ്യാമ സ്കൂളിൽ നിന്ന് നേരത്തെ ഇറങ്ങി. വീട്ടിൽ വന്ന ശ്യാമ വേഗം കയറി കിടന്നു. അന്ന് രാത്രിയിൽ ശ്യാമയ്ക്ക് പനിച്ചു. എങ്കിലും പിറ്റേന്ന് ശ്യാമ സ്കൂളിൽ പോയി സുധിയെ കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ പ്യൂൺ വന്ന് ശ്യാമയോട് പറഞ്ഞു.

" ശ്യാമ മേഡം സുന്ദരൻ സാർ വിളിക്കുന്നുണ്ട്. മേഡത്തെ കാണാൻ ഒരാൾ വന്നിട്ടുണ്ട്. മേഡത്തോട് സുന്ദരൻ സാറിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു "

ശ്യാമ പേടിയോടെ മാനേജർ സുന്ദരന്റെ മുറിയിലേക്ക് ചെന്നു. അവിടെ സുധിയെ കണ്ടു ശ്യാമ ഞെട്ടി.

" എന്തുപറ്റി ശ്യാമേ..? ഒരു പനിപിടിച്ച പോലെയുണ്ടല്ലോ..? മുഖമൊക്കെയാകെ ഡ്ള്ളായി കിടക്കുന്നു. " മാനേജർ സുന്ദരൻ ചോദിച്ചു.

" ഏയ് ഒന്നുമില്ല സാർ." ശ്യാമ പറഞ്ഞു.

"അതേ ! ശ്യാമക്ക് ആളെ മനസ്സിലായോ. ..? ഇതാണ് ശ്യാമയ്ക്ക് പകരം പുതിയതായി ചാർജ് എടുക്കാൻ വന്നയാൾ. പേര് 'സുധി ' " മാനേജർ സുന്ദരൻ പറഞ്ഞു. എന്നിട്ട് സുധി യോടായി പറഞ്ഞു.

" കേട്ടോ മിസ്റ്റർ സുധി. ഇതാണ് ശ്യാമ. നന്നായി ജോലി ചെയ്യും. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. കൃത്യസമയം വരില്ല നേരത്തെ പോവുകയും ചെയ്യും. അങ്ങനെ ഒരാളെ എത്ര നാളെന്നു വെച്ചാ... "

സുധി. ചിരിച്ചു.

" ശ്യാമായിരിക്ക്. സുധിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്. " മാനേജർ സുന്ദരൻ പറഞ്ഞു.

" അത് വേണ്ട സാർ തന്നെ പറഞ്ഞാൽ മതി. "" സുധി പറഞ്ഞു.

എന്നാൽ അങ്ങനെ ആയിക്കോട്ടെ ഞാൻ തന്നെ പറയാം.

" അതേ ശ്യാമേ... സുധി ഇവിടെ മുതലാളിമാർക്ക്

💬 Comments

View all comments