0%
Chapter 3

ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco | Read All Parts | 👁 412 |

ഭർത്താവ്. അതു മറന്നു ശ്യാമ ഒന്നും ചെയ്യില്ല സാർ. " ശ്യാമ പറഞ്ഞു

.

" ഞാൻ പറഞ്ഞ ചെറുക്കനെ കണ്ടാൽ ശ്യാമ ഒരുപക്ഷേ സമ്മതിക്കും. " മാനേജർ സുന്ദരൻ പറഞ്ഞു.

" ആരായാലും എനിക്ക് വേണ്ട സർ. ഞാനെങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം. എന്നെ വെറുതെ വിടണം സാർ. "

" അപ്പോൾ ശ്യാമയ്ക്ക് ആ ചെറുക്കൻ ആരാണെന്ന് അറിയണമെന്നില്ല എന്നാണോ..?. എങ്കിലും ഞാൻ പറയാം. ഈ ഞാൻ തന്നെയാണ് ആ ചെറുക്കൻ. "

ശ്യാമ ഞെട്ടി. എന്നിട്ട് പറഞ്ഞു.

"സാർ എന്താ ഈ പറയുന്നത്?"

സുന്ദരൻ സാർ ചിരിച്ചു. അത് ഒരു കൊലച്ചിരി പോലെ ശ്യാമയ്ക്ക് അനുഭവപ്പെട്ടു.

സുന്ദരൻ സാർ തുടർന്നു.

" ശ്യാമയ്ക്ക് അറിയാമല്ലോ

എന്റെ ഭാര്യ മരിച്ചുപോയി. മക്കളുടെ വിവാഹവും കഴിഞ്ഞുപോയി. ഇപ്പോൾ ഞാൻ തനിച്ചാണ്. ശ്യാമ എന്നെ വിവാഹം കഴിക്കാൻ തയ്യാറായാൽ ശ്യാമയുടെ എല്ലാ പ്രശ്നങ്ങളും ഞാൻ പറഞ്ഞു പരിഹരിച്ചു തരാം. "

" സാർ എന്നോട് അങ്ങനെ ഒന്നും പറയരുത്. എന്നെ അങ്ങനെ ഒന്നും കാണരുത്. സാർ എന്നെ ഒരു മകളെ പോലെ കാണണം. ." ശ്യാമ പറഞ്ഞു.

സുന്ദരൻ സാർ വീണ്ടും ചിരിച്ചു. എന്നിട്ട് പറഞ്ഞു.

" അതിനെന്താ ഞാൻ ശ്യാമയെ ഒരു മകളെ പോലെ തന്നെ കാണാം. പക്ഷെ എപ്പോഴും അല്ല കേട്ടോ.. എപ്പോഴും അങ്ങനെ കണ്ടാൽ എങ്ങനെ ശരിയാകും. പ്രത്യേകിച്ച് ബെഡ്‌റൂമിൽ ഒരുമിച്ചു കെട്ടിപിടിച്ചു കിടക്കുമ്പോൾ. "

അങ്ങനെ പറഞ്ഞു സുന്ദരൻ സാർ ശ്യാമയെ നോക്കി ഒരു വൃത്തികെട്ട ചിരി ചിരിച്ചു. എന്നിട്ട് വീണ്ടും തുടർന്നു.

എന്നാൽ അത് കേട്ടപ്പോൾ ശ്യാമയ്ക്ക് അയാളോട് അറപ്പ് തോന്നി.

." ഇനി ഞാൻ പറയുന്നത് കൂടെ കേൾക്ക്. ശ്യാമയെ ഇവിടുന്ന് ഒഴിവാക്കണമെന്ന് മുതലാളിമാർക്ക് അങ്ങനെയൊരു ആഗ്രഹമേ ഇല്ല. എങ്കിലും ശ്യാമയെ എനിക്ക് വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനാണ് മുതലാളിമാരോട് പറഞ്ഞു ഇങ്ങനെയൊരു തീരുമാനം ഞാൻ എടുത്തത്.. ഇത് എന്റെ തീരുമാനമാണ്.

എങ്കിലും മുതലാളിമാർക്ക് കിട്ടിയത് പത്തൊൻപതര ലക്ഷമാണ്. അമ്പതിനായിരം എന്റെ കമ്മീഷനും. അതുകൊണ്ട് ഞാൻ പറയുന്നത് മുതലാളിമാർ കേട്ടു.

ഇനി ശ്യാമയുടെ മുന്നിൽ രണ്ടു വഴികളെ ഉള്ളൂ. അതിൽ ഒന്ന് എനിക്ക് വഴങ്ങുക. എന്നെ വിവാഹം കഴിക്കുക. അതിന് ശ്യാമയിൽ സമ്മർദ്ദം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത്... രണ്ടാമത് ആ സുധി അത് പാവമാണ്. പക്ഷേ അവന് ശ്യാമയോട് എന്തോ ഇഷ്ടമുണ്ടെന്നു തോന്നുന്നു അതുകൊണ്ടല്ലേ ഒരു ലക്ഷം രൂപ കുറച്ചത്. ഇനിയും അവന്റെ തഞ്ചത്തിനു നിന്ന് മുഴുവൻ പൈസയും വേണ്ടെന്നുവെപ്പിക്കുക. ഈ ജോലി സ്വന്തമാക്കുക. എന്നാലും ശ്യാമ വരേണ്ടത് ഇവിടെ എന്റെ അടുത്തേക്ക് ആണെന്ന് ഓർമ്മ വേണം. "

അതും കേട്ടതോടുകൂടി ശ്യാമ പൂർണമായും

💬 Comments

View all comments