0%
Chapter 5

ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco | Read All Parts | 👁 372 |

കവർ എടുത്തു അതിൽ നിന്ന് ഒരു ചൂരിദാർ എടുത്തു. നല്ല വെള്ള നിറത്തിൽ ഉള്ള ചൂരിദാർ ചുറ്റും കണ്ണാടി പോലെ മിന്നൂളി പോലെ എല്ലാം തുന്നി പിടിപ്പിച്ച ഭംഗിയുള്ള ഒരു ചൂരിദാർ. ശ്യാമ അത് തന്നെ വേഗം ഉടുത്തു. എന്നിട്ട് കണ്ണാടിയിൽ നോക്കി.

അത് തനിക്കു നന്നായി ചേരുന്നുണ്ട് എന്ന് ശ്യാമയ്ക്ക് തോന്നി. അപ്പു ഏട്ടൻ തന്നെ കൊണ്ടു നിർബന്ധിപ്പിച്ചു എടുപ്പിച്ചതാണ് ആ ചൂരിദാർ. തനിക്കു ചേരും എന്ന് മനസ്സിലാക്കി.

ശ്യാമ തന്റെ ബേഗ് എടുത്ത് തോളിൽ ഇട്ട് വാതിൽ പൂട്ടി വേഗം പുറത്ത് ഇറങ്ങി. അതിൽ ആണ് സുധി കൊടുത്ത ബാക്കി പണം ഉള്ളത്.

ഓട്ടോയിൽ കയറാൻ വന്ന ശ്യാമയെ നോക്കി ഓട്ടോക്കാരൻ ചോദിച്ചു.

"അല്ല ചേച്ചി ഹോസ്പിറ്റലിൽ നിന്നും വല്ല കല്യാണത്തിനും പോകുന്നുണ്ടോ..? ഉണ്ടെങ്കിൽ പെണ്ണിനെ മാറിപ്പോകാതെ നോക്കിക്കോ.. ചേച്ചിയാണ് കല്ല്യാണപ്പെണ്ണ് എന്ന് ആളുകൾ കരുതും."

അതു കേട്ട് ശ്യാമയ്ക്ക് നാണം തോന്നി. അപ്പോൾ സുധി പറഞ്ഞു.

"കല്യാണത്തിന് പോകണോ അല്ല മറ്റെവിടെ എങ്കിലും പോകണോ എന്ന് ഞങ്ങൾ തീരുമാനിച്ചോളും. എന്റെ ഭാര്യ എന്തിട്ടാലും തനിക്ക് എന്താ.. തനിക്കു ഓട്ടോ കാശ് കിട്ടിയാൽ പോരെ. "

അത് കേട്ട് ശ്യാമയ്ക്ക് കൂടുതൽ നാണം തോന്നി. അപ്പു ഏട്ടൻ തന്നെ അപ്പു ഏട്ടന്റെ ഭാര്യ എന്നാണ് പറഞ്ഞത്. അത് അല്ലെങ്കിലും അയാൾ അങ്ങനെ അല്ലേ കരുതിയിരിക്കുന്നത്. അത് ഇനി അങ്ങനെ തന്നെ ആകട്ടെ. ശ്യാമ ചിന്തിച്ചു നിന്നു പോയി.

"ചേച്ചി എന്താലോചിച്ചു നിൽക്കുവാ.. സാറിന് ഇപ്പോഴേ ദേഷ്യം പിടിച്ചു . ചേച്ചി വേഗം കയറിയാട്ടെ." ഓട്ടോക്കാരൻ പറഞ്ഞു.

ശ്യാമ വേഗം ഓട്ടോയിൽ കയറി സുധിയുടെ കാൽ പിടിച്ചു തന്റെ മടിയിൽ വെച്ചു. സുധി ട്രൗസർ ഉടുത്തത് കൊണ്ട് സുധിയുടെ മുട്ടിന് താഴെ നഗ്നമായിരുന്നു. ശ്യാമ ആ കാൽ തന്നോട് ചേർത്ത് പിടിച്ചു മനസ്സിൽ സുധിയോട് മാപ്പ് പറഞ്ഞു.

അപ്പു ഏട്ടാ എന്നോട് ക്ഷമിക്കണേ... ഞാൻ അറിയാതെ പറ്റിപ്പോയതാ... ഇന്നലെ താൻ അത്രയും ദേഷ്യം കാണിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ ഈ വേദനയെങ്കിലും അപ്പു ഏട്ടന് സഹിക്കാതിരിക്കാമായിരുന്നു. എന്നോട് ക്ഷമിക്കണേ അപ്പു ഏട്ടാ.

സുധി ശ്യാമയെ നോക്കിയിരുന്നു. അവൾ ഈ തൂവെള്ള നിറത്തിൽ എന്ത് സുന്ദരി ആണ്. ഒന്ന് അഭിനന്ദിക്കാൻ തനിക്കു കഴിഞ്ഞില്ലല്ലോ. അപ്പോഴേക്കും ഇയാൾ കയറി ഓരോന്ന് പറഞ്ഞു........ പാവം ശ്യാമയ്ക്ക് നല്ല കുറ്റബോധം ഉണ്ടെന്ന് തോനുന്നു. കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നത് കണ്ടില്ലേ..? അല്ലങ്കിൽ തന്നെ ശ്യാമയ്ക്ക് എന്തിനാ കുറ്റബോധം തോന്നേണ്ടത് താൻ കാണിച്ച ഓരോ ചെറ്റത്തരത്തിനും ശ്യാമ എന്റെ മുഖം അടിച്ചു പൊളിക്കുകയാണ് വേണ്ടത്. എന്നിട്ടും പാവം തന്റെ വേദന ഓർത്ത് ഇങ്ങനെ കണ്ണ് നിറയ്ക്കുന്നത് കണ്ടോ..? സുധിയും മനസ്സിൽ പറഞ്ഞു.

അപ്പോഴേക്കും അവർ

💬 Comments

View all comments