ശ്യാമയും സുധിയും 5 [ഏകൻ]
ഹോസ്പിറ്റലിൽ എത്തി ഒരു വീൽ ചെയറിൽ സുധിയെ ഇരുത്തി അറ്റൻഡർ സുധിയെ കേഷ്വാലിറ്റിയിലേക്ക് തള്ളി കൊണ്ടു പോയി.
"എന്താ പറ്റിയത്..?"
അവിടെയുള്ള ഡോക്ടർ ചോദിച്ചു.
" അത് വെള്ളം എടുക്കാൻ നോക്കിയപ്പോൾ കട്ടിൽ നിന്നും താഴെ വീണു പോയതാ. " സുധി പറഞ്ഞു.
" അതിന് ഇവർക്ക് എന്തായിരുന്നു അവിടെ പണി. എന്തുണ്ടായാലും ഭാര്യയെ വേണ്ടേ വിളിക്കാൻ . അല്ലാതെ ഈ അവസ്ഥയിൽ ഇങ്ങനെ"
ശേഷം ഡോക്ടർ ശ്യാമയോട് ചോദിച്ചു.
" നിങ്ങൾ വണ്ടേ ഇതൊക്കെ ശ്രദ്ധിക്കാൻ..? ഞാൻ അന്നേ പറഞ്ഞതല്ലേ ..? രണ്ടാഴ്ച പൂർണമായും വിശ്രമം വേണമെന്ന്. എന്നിട്ട് ഇപ്പോൾ ഒരാഴ്ച പോലും ആകുന്നതിനു മുൻപ് തിരിച്ചു ഇങ്ങോട്ട് തന്നെ വന്നിരിക്കുന്നു." "
"സാർ അവളെ ഒന്നും പറയേണ്ട. അത് അവളുടെ കുറ്റമല്ല. ഞാൻ തന്നെയാ കാരണക്കാരൻ. അവൾ പറഞ്ഞത് കേൾക്കാതെ ഞാൻ വെള്ളമെടുക്കാൻ ശ്രമിച്ചത് കൊണ്ട് വീണതാ."
" ആരു കാരണക്കാരൻ ആയാൽ എന്താ. ഇനി ഒരു രണ്ടാഴ്ച ഇവിടെ കിടന്നിട്ട് പോകാം. "
അങ്ങനെ പറഞ്ഞശേഷം ഡോക്ടർ സുധിയെ എക്സറേ എടുക്കാനായി പറഞ്ഞയച്ചു.
ഡോക്ടർ സുധിയുടെ എക്സറേ നോക്കി പറഞ്ഞു.
" വീണ്ടും ചെറിയ ഫ്രാക്ചർ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് വലിയ കുഴപ്പമില്ല. എന്തായാലും രണ്ടു ദിവസം ഇവിടെ കിടന്നിട്ട് പോകാം. "
അങ്ങനെ സുധിയെ വീണ്ടും വാർഡിലേക്ക് മാറ്റി.
അന്നത്തെ ആ സിസ്റ്റർ തന്നെയായിരുന്നു വാർഡിൽ ഉണ്ടായിരുന്നത്. അവർ ശ്യാമയേയും സുധിയെയും കണ്ടപ്പോൾ ചോദിച്ചു.
" രണ്ടുപേരും വേഗം ഇവിടേക്ക് തന്നെ തിരിച്ചു വന്നല്ലോ.? ഇപ്പോൾ എന്ത് പറ്റി. വീണ്ടും സ്കൂട്ടറിൽ നിന്നും വീണോ.? "
"ഓഹ്!! ഇല്ല സിസ്റ്ററെ . ഞങ്ങൾ കട്ടിലിൽ കിടന്നു ഒന്ന് സ്നേഹിച്ചത അപ്പോൾ ഞാൻ താഴെ വീണുപോയി."
അത് കേട്ട് സിസ്റ്റർ ചിരിച്ചു. എന്നിട്ട് ചോദിച്ചു.
" ഈ കയ്യും കാലും വെച്ച് തന്നെ വേണോ കട്ടിലിൽ കിടന്നുകൊണ്ട് സ്നേഹിക്കാൻ . അത് ഇതൊക്കെ ഒന്ന് മാറിയിട്ട് പോരെ. അതിനിടയിൽ തന്നെ വേണോ..? "
അത് കേട്ട് ശ്യാമ ചൂളി ചെറുതായ പോലെ നിന്നുപോയി. അവൾക്ക് താൻ അപമാന പെട്ട പോലെ തോന്നി.
" എന്റെ സിസ്റ്ററെ കട്ടിലിൽ കിടന്ന് വെള്ളം എടുക്കാൻ ഞാൻ ഒന്ന് ശ്രമിച്ചതാ അപ്പോഴേക്കും മൂക്കും കുത്തി ഞാൻ വീണുപോയി. " സുധി പറഞ്ഞു.
"ശരി..!!. ഡോക്ടർ ഒരു ഗുളിക എഴുതിയിട്ടുണ്ട് ഭക്ഷണം കഴിച്ചെങ്കിൽ അത് കഴിച്ചോ ഞാൻ എടുത്തു തരാം." "
"അയ്യോ!! ഇല്ല സിസ്റ്ററെ ഭക്ഷണം ഒന്നും കഴിച്ചില്ല. വേദന കഴിച്ചു കഴിച്ചു വേറെ ഭക്ഷണം കഴിക്കാൻ സമയം കിട്ടിയില്ല . "
അത് കേട്ട് ചിരിച്ചുകൊണ്ട് അ സിസ്റ്റർ പറഞ്ഞു.
" സുധി
💬 Comments
View all comments