0%
Chapter 6

ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco | Read All Parts | 👁 491 |

അറിയില്ല.

ഇങ്ങനെയൊക്കെ ചിന്തിച്ചാണ് ശ്യാമ വീട്ടിൽ എത്തിയത്. അപ്പോഴാണ് മറ്റൊരു പ്രശ്നം ശ്യാമയെ അലട്ടിയത്.

അമ്മ. അമ്മയോട് എന്ത് പറയും എന്നതാണ് ശ്യാമയുടെ പ്രശ്നം. അപ്പു ഏട്ടൻ എവിടെ എന്ന് അമ്മ ചോദിച്ചാൽ എന്ത് പറയും.

എന്തെങ്കിലും പറയാം. എന്ന് മനസ്സിൽ കരുതി ശ്യാമ വാതിൽ തുറന്ന് അകത്തേക്ക് കയറി. നേരെ അമ്മയുടെ മുറിയിൽ പോയി. അമ്മ കട്ടിലിൽ കിടക്കുകയായിരുന്നു. അത് കണ്ട് മനസ്സിൽ ഉള്ള എല്ലാ സങ്കടവും ദേഷ്യമായി പുറത്ത് വന്നു. ശ്യാമ അമ്മയോട് പറഞ്ഞു.

"എന്റെ അമ്മേ എഴുനേൽക്ക്. ഞാൻ പോകുമ്പോൾ അമ്മയ്ക്ക് എല്ലാം ചെയ്തു തന്നിട്ട് പോയതല്ലേ. എന്നിട്ടും അമ്മ എന്തിനാ ഇങ്ങനെ കിടക്കുന്നത്. ഞാൻ ഇത് എത്ര തവണയായി പറയുന്നു. അമ്മയ്ക്ക് ഹാളിൽ വന്നെങ്കിലും ഇരുന്നൂടെ."

"ഞാൻ അവിടെ എത്ര സമയം ആണെന്ന് വെച്ചാ മോളെ വെറുതെ ഒറ്റയ്ക്ക് ഇരിക്കുന്നെ..? അതാ ഞാൻ വന്നു കിടന്നത്... മോള് പോയിട്ട് എന്താ വേഗം വന്നത്. അയാൾ എവിടെ മോളുടെ അപ്പു ഏട്ടൻ. അവർ അയാളെ വിട്ടില്ലേ..?"

"അത് അമ്മേ.. അപ്പു ഏട്ടൻ ഡിസ്ചാർജ് ആയി. അവൾ വന്നിരുന്നു. എന്റെ കൂട്ടുകാരി. അപ്പു ഏട്ടനെ അവൾ കൊണ്ട് പോയി. കുറച്ചു നാൾ അവൾ നാട്ടിൽ ഉണ്ടാകും. അതുവരെ അവൾ നോക്കിക്കോളാം എന്ന് പറഞ്ഞു. അവൾ പോയാൽ അപ്പു ഏട്ടൻ ഇങ്ങോട്ട് തന്നെ വരും "

"ആണോ..? നീ എന്തായിരുന്നു കൂട്ടുകാരിയുടെ പേര് പറഞ്ഞത് ഞാൻ മറന്നു പോയി..?"

"അത് അത് പിന്നെ.. ആ സുചിത്ര."

"കൂട്ടുകാരിയുടെ പേര് പറയാൻ എന്താ ഇത്രയും വിക്കുന്നെ..?"

"ഞാൻ വിക്കിയൊന്നും ഇല്ല. അത് പെട്ടന്ന് ഞാൻ അവളുടെ പേര് മറന്നു പോയി. "

"കൂട്ടുകാരിയുടെ പേര് മറന്നെന്നോ ? അത് കള്ളം"

"കള്ളം ഒന്നും അല്ല. എടി പോടീ വാടി എന്ന് വിളിച്ചു വിളിച്ചു പെട്ടന്ന് പേര് ചോദിച്ചപ്പോൾ മറന്നു പോയി."

"ശരി. എന്തായാലും നല്ല പേര് സുചിത്ര. സുമിത്രയും സൂചിത്രയും"."

"ങ്ങേ!! സുമിത്രയും സൂചിത്രയുമോ..? "

"ആ !!! എന്റെ പേര് സുമിത്ര. നിന്റെ കൂട്ടുകാരിയുടെ പേര് സുചിത്ര. നല്ല ചേർച്ച ഉണ്ടല്ലേ..? "

"പിന്നെ നല്ല ചേർച്ചയാ. അമ്മയ്ക്ക് എന്തായാലും അമ്മയുടെ പേര് ഓർമ്മയുണ്ടല്ലോ.. " ശ്യാമ ചിരിച്ചു കൊണ്ട് പറഞ്ഞു.

"മോളെ അയാളുടെ പേര് എന്താ പറഞ്ഞത്..? സുചിത്ര മോളുടെ ഏട്ടന്റെ പേര്..? "

"അത് എന്തിനാ അമ്മ ഇപ്പോൾ ചോദിക്കുന്നത്.. അപ്പു ഏട്ടൻ അങ്ങനെ വിളിച്ചാൽ പോരെ.? അമ്മയ്ക്ക് അപ്പു എന്ന് വിളിക്കാലോ..?"

"എങ്ങനെ വിളിച്ചാലും അയാൾക്ക് ഒരു പേരില്ലേ. അത് എന്തായിരുന്നു..? "

"അത്.. അത്.. എനിക്കൊന്നും ഓർമ്മയില്ല. ഇനി വന്നാൽ ചോദിക്കാം" ശ്യാമ പറഞ്ഞു.

"എന്നാൽ ഇനി

💬 Comments

View all comments