ശ്യാമയും സുധിയും 6 [ഏകൻ]
വന്നാൽ ചോദിക്കാൻ ഒന്നും പോകേണ്ട. എനിക്ക് നല്ല ഓർമ്മയുണ്ട്. സുധി. വെറും സുധി അല്ല.
സുധീഷ് ചന്ദ്രൻ.. ശ്യാമയും സുധീഷ് ചന്ദ്രനും അതും നല്ല. ചേർച്ചയുണ്ട് അല്ലേ മോളെ..?"
"അമ്മ ഇപ്പോൾ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്..? ഞാൻ പോകുവാ എനിക്ക് വേറെ പണിയുണ്ട്. "
അങ്ങനെ പറഞ്ഞു ശ്യാമ പോകാൻ നോക്കിയപ്പോൾ ശ്യാമയുടെ അമ്മ പറഞ്ഞു.
"മോളെ അവിടെ നിന്നെ. അമ്മ ഒന്ന് പറയെട്ടെ."
"മ്. എന്താ..? അമ്മയ്ക്ക് എന്താ പറയാൻ ഉള്ളത്...?"
"അത് മോളെ അമ്മയ്ക്ക് ഇനി എത്ര നാൾ ഉണ്ടെന്ന് അറിയില്ല. അമ്മയുടെ സമയം ഏകദേശം തീരാറായി. അമ്മ പോയാൽ പിന്നെ മോള് തനിച്ചാവില്ലേ..?"
അത് കേട്ട് ശ്യാമയ്ക്ക് സങ്കടം വന്നു.
"അമ്മേ വേണ്ടാത്തത് ഒന്നും പറയല്ലേ. അമ്മയ്ക്ക് ഒന്നും ഇല്ല. ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വരും. അത് ഡോക്ടർമാർ ഒന്നും കൃത്യമായി പറയാത്തത് കൊണ്ടാ. അത് കഴിഞ്ഞാൽ അമ്മ പയറു പോലെ ഓടി നടക്കും. "
ശ്യാമയുടെ അമ്മ ചിരിച്ചു. എന്നിട്ട് ചോദിച്ചു.
"മോളെ അയാളുടെ വിവാഹം കഴിഞ്ഞതാണോ...? മോളുടെ അപ്പു ഏട്ടന്റെ..?"
"ആ! എനിക്ക് അറിയില്ല. അമ്മയ്ക്ക് അറിയണം എങ്കിൽ പോയി അന്വേഷിക്ക്.. " ശ്യാമയ്ക്ക് ചെറുതായി ദേഷ്യം വന്നു
"എന്നാ അമ്മ അന്വേഷിക്കട്ടെ.. മോൾക്ക് ഇഷ്ട്ടം ആണോ..? അമ്മ പോയാലും മോൾക്ക് ആരെങ്കിലും വേണ്ടേ ജീവിക്കാൻ.? . അയാളുടെ വിവാഹം കഴിഞ്ഞതല്ലെങ്കിൽ അയാൾക്ക് മോളെ ഇഷ്ട്ടം ആണെങ്കിൽ നമുക്ക് അത് ആലോചിച്ചാലോ..?..'"
"അമ്മേ.." ദേഷ്യത്തോടെയും സങ്കടത്തോടെയും അങ്ങനെ വിളിച്ചു ശ്യാമ മുറിയുടെ പുറത്തേക്ക് പോയി. നേരെ അവളുടെ മുറിയിൽ പോയി കട്ടിലിൽ കിടന്നു. കട്ടിലിൽ കിടന്നുകൊണ്ട് അവൾ അവളുടെ സുധിയേട്ടനെ ഓർത്തു. എന്നാൽ മനസ്സിൽ തെളിഞ്ഞു വന്ന മുഖം അവളുടെ അപ്പു ഏട്ടന്റെ ആയിരുന്നു.
എങ്ങനെ ശ്രമിച്ചിട്ടും അവൾക്ക് അവളുടെ സുധിയേട്ടന്റെ മുഖം മനസ്സിൽ കിട്ടിയില്ല. ഒടുവിൽ ദേഷ്യം പിടിച്ചു പുറത്തേക്ക് നടന്നു. സിറ്റൗട്ടിൽ പോയി ഇരുന്നു. അപ്പോൾ അവളുടെ അപ്പു ഏട്ടന്റെ സ്കൂട്ടർ അവിടെ കണ്ട് അവൾ അതിന്റെ അടുത്തേക്ക്. പോയി. അതിൽ തൂക്കി ഇട്ടിരുന്ന ഹെൽമെറ്റ് എടുത്തു നോക്കിയപ്പോൾ അവളുടെ അപ്പു ഏട്ടൻ അതിൽ കൂടെ തന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്നതായി ശ്യാമയ്ക്ക് തോന്നി. ശ്യാമ വേഗം ഹെൽമെറ്റ് താഴെ വെച്ചു.
അവൾ അറിയാതെ മനസ്സിൽ പറഞ്ഞു.
'കള്ളൻ. ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കയറി കൂടിയോ..? "
അവൾ ആ സ്കൂട്ടറിൽ കൈകൊണ്ടു തഴുകി. അപ്പോഴാണ് അതിൽ നിറയെ പൊടി പിടിച്ചു കിടക്കുന്നത് ശ്യാമ ശ്രദ്ധിച്ചത്. ശ്യാമ വേഗം ഒരു ബക്കറ്റിൽ നിറയെ വെള്ളവുമായി വന്നു സ്കൂട്ടർ കഴുകാൻ തുടങ്ങി.
അപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത്. അവളുടെ
💬 Comments
View all comments