0%
Chapter 7

ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco | Read All Parts | 👁 375 |

പിന്നെ അത് അവിടെ എവിടെ എങ്കിലും ഒതുക്കി വെക്കണം." സുചിത്ര പറഞ്ഞു ശ്യാമയുടെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു.

ഒരു ബ്ലാക് സ്വിഫ്റ്റ് ഡിസൈർ കാർ ആണ് സൂചിത്രയുടെ. സുചിത്ര കാറിന്റെ പിന്നിലെ ഡോർ തുറന്ന് രണ്ട് ബാഗും രണ്ട് കവറുകളും എടുത്തു ശ്യാമയുടെ കൈയിൽ കൊടുത്തു. കാർ ശ്യാമയുടെ വീട്ടിലേക്ക് കയറുന്ന വഴിയിൽ അരികിലായി നിർത്തി ഇറങ്ങി.

ശ്യാമയുടെ കൈയിൽ നിന്ന് രണ്ടു കവറുകളും വാങ്ങി സുചിത്ര വീട്ടിലേക്ക് നടന്നു.

"ശ്യാമേ എനിക്ക് ഒന്ന് കുളിക്കണം. എന്റെ ബേഗ് ശ്യാമയുടെ മുറിയിൽ വെച്ചേക്ക്.. ഞാൻ ഇന്ന് മുതൽ കുറച്ചു ദിവസം ഇവിടെ ശ്യാമയുടെ കൂടെ കഴിയാൻ ആണ് വന്നത്. എവിടെയാ ശ്യാമയുടെ മുറി.."

"വാ കാണിച്ചു തരാം. കുറച്ചു സൗകര്യം മാത്രമേ ഇവിടെ ഉള്ളൂ മേഡം.."

അത് കേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് ശ്യാമയുടെ മൂക്കിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു.

"സുചിത്ര അതാണ് എന്റെ പേര്. എന്നെ സുചി എന്നോ ചിത്ര എന്നോ വിളിക്കാം. ഇനി അതും പോരെങ്കിലും ചേച്ചിന്നു വിളിച്ചോ. അല്ലങ്കിൽ സൂചിത്രേച്ചി. "

"ചേച്ചി. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..?

"മ് എന്താ ചോദിച്ചോ "

"അത്. ചേച്ചിയാണോ?"

അങ്ങനെ പറഞ്ഞു ശ്യാമ നിർത്തി .

"മ് . പറ. ചേച്ചിയാണോ..?" സുചിത്ര ചോദിച്ചു.

"ചേച്ചിയാണോ ഇവിടെയുള്ള ബാങ്കിലെ എന്റെ കടം വീട്ടിയത്. എനിക്ക് ഈ വീട് തിരിച്ചു എടുത്തു തന്നത്...?"

"അയ്യേ ഇതാണോ ഇത്രയും വലിയ കാര്യം. ഞാൻ കരുതി ചേച്ചിയുടേയും അപ്പു ഏട്ടന്റെയും കല്യാണം കഴിഞ്ഞാൽ എവിടെയാ ഹണിമൂൺ പോകുന്നേ എന്നോ മറ്റോ ആയിരിക്കും എന്നാ. "

"പ്ലീസ് ചേച്ചി. അവർ പറഞ്ഞത് സുചിത്ര എന്ന് പേരുള്ള പെണ്ണാണ്‌ പണം അടച്ചത് എന്നാണല്ലോ..? "

"ആര് അടച്ചാൽ എന്താ... കാര്യം നടന്നില്ലേ. എന്നാലും പറയാം. കൊണ്ട് പോയി അടിച്ചത് ഞാൻ തന്നെ ആണ്. "

"അത് ചേച്ചിക്ക് എങ്ങനെ അറിയാം. എനിക്ക് അവിടെ അങ്ങനെ ഒരു കടം ഉണ്ടെന്ന്...?"

"അതോ. അത് മുകളിൽ കിടക്കുന്ന സാധനം പറഞ്ഞിട്ട്.. അപ്പു ഏട്ടൻ."

"അപ്പു ഏട്ടനോ!! ...? പക്ഷെ അപ്പു ഏട്ടൻ എങ്ങനെ അറിഞ്ഞു. ?"

"അത് ശ്യാമ പോയി അപ്പു ഏട്ടനോട് തന്നെ പോയി ചോദിക്ക്. അപ്പു ഏട്ടൻ എന്നോട് പറഞ്ഞു ഞാൻ ചെയ്തു. "

ശ്യാമ ഒന്നും മിണ്ടാതെ നിന്നു.

"എന്റെ ശ്യാമേ. ഒരാൾ ആദ്യമായി വീട്ടിൽ വന്നാൽ ഇതൊക്കെയാണോ ചോദിക്കുക..? കുടിക്കാൻ വെള്ളം വേണോ ? ചായ എടുക്കട്ടെ..? അതോ കാപ്പി മതിയോ..? എന്നൊക്കെയാ. അപ്പു ഏട്ടൻ എന്നോട് പറഞ്ഞത് ശ്യാമ നല്ല കുട്ടിയാണ് എന്നാ. മറ്റുള്ളവരുടെ ആവശ്യവും അവസ്ഥയും കണ്ട് മനസ്സിലാക്കി പെരുമാറും എന്നൊക്കെയാ..

💬 Comments

View all comments