0%
Chapter 7

ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco | Read All Parts | 👁 376 |

എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് ഇത്രയും സമയം ആയിട്ടും ഒരു ഗ്ലാസ്‌ വെള്ളം വേണോ എന്ന് പോലും എന്നോട് ചോദിച്ചില്ലല്ലോ..?"

"അയ്യോ സോറി ചേച്ചി.. സോറി. ഞാൻ ഇപ്പോൾ എടുക്കാം. ചേച്ചിക്ക് വെള്ളം വേണോ ? അതോ ചായ മതിയോ..?""

അപ്പോഴേക്കും അവർ നടന്നു ശ്യാമയുടെ മുറിയിൽ എത്തിയിരുന്നു. ആ മുറിയിലേക്ക് കയറിയ സുചിത്ര പറഞ്ഞു.

"വൗ!! നല്ല സൂപ്പർ മുറിയാണല്ലോ..? എനിക്ക് ഇഷ്ട്ടം ആയി. എന്തായാലും ഞാൻ തിരിച്ചു പോകുന്ന വരെ എന്റെ മുറി ഇത് തന്നെ. ശ്യാമയ്ക്ക് വേണമെങ്കിൽ എന്റെ കൂടെ കിടക്കാം. അല്ലെങ്കിൽ അമ്മയുടെ മുറിയിൽ കിടക്കാം. അല്ലെങ്കിൽ മുകളിൽ പോയി അപ്പു ഏട്ടന്റെ മുറിയിൽ പോയി കിടക്കാം. അതൊന്നും എനിക്ക് പ്രശ്നം അല്ല കേട്ടോ..?"

കൈയിലുള്ള കവറുകൾ അവിടെ വെച്ച് ശ്യാമയെ നോക്കി സുചിത്ര പറഞ്ഞു. പിന്നെ ശ്യാമയുടെ കൈയിൽ നിന്ന് രണ്ടു ബാഗുകളും വാങ്ങി അവിടെ വെച്ചു ശ്യാമയെ കെട്ടി പിടിച്ചു. എന്നിട്ട് പറഞ്ഞു.

"പേടിച്ചു പോയോ. ? ശ്യാമയ്ക്ക് ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ട്ടം അല്ലങ്കിൽ ഞാൻ മുകളിൽ അപ്പു ഏട്ടന്റെ കൂടെ പോയി കിടന്നോളാം. "

"ഇല്ല എനിക്ക് അങ്ങനെ ഒന്നും ഇല്ല. ചേച്ചി ഇവിടെ കിടന്നോ. ഞാൻ അമ്മയുടെ കൂടെ കിടന്നോളും.."

"അങ്ങനെ ഇപ്പോൾ എന്റെ ശ്യാമ കുട്ടി അമ്മയുടെ കൂടെ ഒന്നും പോയി കിടക്കേണ്ട. നമുക്ക് ഇതുപോലെ കെട്ടിപിടിച്ചു കിടക്കാം. പിന്നെ ശ്യാമേ എനിക്ക് നന്നായി വിശക്കുന്നുണ്ട്. ശ്യാമ ഉണ്ടാകുന്നതിന് ഒക്കെയും നല്ല രുചിയാണ് എന്നാ അപ്പു ഏട്ടൻ പറഞ്ഞത്. അതുകൊണ്ട് ഇപ്പോൾ എന്റെ മോള് പോയി ഈ ചേച്ചിക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്. അപ്പോഴേക്കും ഞാൻ ഒന്ന് കുളിക്കട്ടെ.."

.

അതും പറഞ്ഞു സുചിത്ര കുളിക്കാനായി ബാത്‌റൂമിൽ കയറി ശ്യാമയോട് വിളിച്ചു പറഞ്ഞു.

"അതേ ശ്യാമേ.. എനിക്ക് മാറാൻ ഉള്ളത് ആ ബേഗിൽ ഉണ്ട് അതിൽ ഒന്ന് എടുത്തു പുറത്ത് വെച്ചേക്കണേ.."

"ശരി ചേച്ചി. "

ശ്യാമ അങ്ങനെ പറഞ്ഞിട്ട് സൂചിത്രയുടെ ബേഗ് തുറന്ന് നോക്കി. അതിൽ നിന്നും ഏത് എടുക്കണം എന്ന് അറിയാതെ ശ്യാമ നിന്ന് പോയി. എന്നിട്ട് സൂചിത്രയോട് വിളിച്ചു ചോദിച്ചു.

"ചേച്ചി. ഇതിൽ ഏതാ വേണ്ടത്. ഇതിൽ ചൂരിദാർ ഒന്നും കാണുന്നില്ലല്ലോ..?"

"എടി പെണ്ണേ അതിൽ പാന്റും ടോപ്പും കാണുന്നില്ലേ അത് എടുത്തു വെക്ക്. അത് മാത്രം പോര കേട്ടോ അടിയിൽ ഇടുന്നതും വേണം."

സുചിത്ര പറയുന്നത് കേട്ട് ശ്യാമ ചിരിച്ചു. എന്നിട്ട് ' അയ്യേ' എന്ന് പറഞ്ഞു. വീണ്ടും ബാഗിൽ നോക്കി. അതിൽ ബനിയൻ ടൈപ്പ് തുണിയുടെ പാന്റും ടി ഷർട്ടും കണ്ട് അത് എടുത്തു വെച്ചിട്ട് വീണ്ടും സൂചിത്രയോട് ചോദിച്ചു.

"ചേച്ചി അതിൽ

💬 Comments

View all comments