0%
Chapter 7

ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco | Read All Parts | 👁 377 |

നിന്ന് ഒരു പാന്റും ടി ഷർട്ടും എടുത്തു വെച്ചിട്ടുണ്ട്. വേറെ എന്താ വേണ്ടത് എന്ന് വെച്ചാൽ ചേച്ചി തന്നെ എടുത്തു ഉടുത്തോ... പിന്നെ ചേച്ചിക്ക് കഴിക്കാൻ എന്താ വേണ്ടത്..?"

"ആനമുട്ട പൊരിച്ചത് കിട്ടുമോ കിട്ടുമെങ്കിൽ രണ്ടെണ്ണം ഉണ്ടാക്കിക്കോ.."

ശ്യാമയ്ക്ക് ചിരി വന്നു. അതിന് ശേഷം ശ്യാമ പറഞ്ഞു.

"അയ്യോ ആന മുട്ട തീർന്നു പോയല്ലോ ചേച്ചി. കോഴിയുടെ മുട്ടയെ ബാക്കി ഉള്ളൂ..അത് മതിയോ..?"

"ഓഹ്!!! ആന മുട്ട നീയും നിന്റെ അപ്പു ഏട്ടനും കൂടെ ആണോ കഴിച്ചു തീർത്തത്. എന്നാൽ എനിക്ക് കോഴിമുട്ട മതി. എടി പെണ്ണേ നീ പോയി എന്തേലും ഉണ്ടാക്ക്. "

പിന്നെ ബാത്‌റൂമിന്റെ വാതിൽ കുറച്ചു തുറന്നിട്ട്‌ തല മാത്രം പുറത്തോട്ട് ഇട്ട് സുചിത്ര പറഞ്ഞു.

" ആ ഡ്രസ്സ്‌ ഇങ്ങോട്ട് എടുത്തു തന്നിട്ട് പോടി പെണ്ണേ.. "

ശ്യാമ വേഗം സൂചിത്രയുടെ പാന്റും ടി ഷർട്ടും എടുത്തു കൊടുത്തു.

"ഡീ. ഇതിൽ എന്റെ ബ്രായും ഷഡ്ഢിയും എവിടെ...? "

"അത് ഞാൻ അവിടെ ഒന്നും കണ്ടില്ല ചേച്ചി.."

"കണ്ടില്ലേ..? എന്നാൽ ഞാൻ എടുക്കാൻ മറന്നു കാണും.. അതൊന്നും ഉടുക്കാതെ എങ്ങനെയാ നടക്കുന്നത്. അതും അപ്പു ഏട്ടന്റെ മുന്നിൽ എങ്ങനെയാ പോകുന്നത്..?."

ശ്യാമ അത് കേട്ട് മിണ്ടാതെ നിന്നു.

"സാരമില്ല. ഏതായാലും കെട്ടാൻ പോകുന്ന ആളല്ലേ.. പിന്നെ അതൊക്കെ ഉടുത്താൽ എന്താ. ഉടുത്തില്ലെങ്കിൽ എന്താ അല്ലേ ശ്യാമേ..?"

"വേണ്ട ചേച്ചി ഞാൻ ഒന്ന് കൂടെ നോക്കാം. അതിൽ ഉണ്ടാകും ഞാൻ കാണാഞ്ഞിട്ട് ആയിരിക്കും.."

"വേണ്ട.തല്ക്കാലം ശ്യാമയുടെ തന്നാൽ മതി. തല്ക്കാലം ഞാൻ ശ്യാമയുടേത് ഉടുത്തോളാം.."

"അയ്യേ. ഞാൻ ചേച്ചിയുടെ ബേഗിൽ നോക്കട്ടെ. എന്നിട്ട് എടുത്തു തരാം. "

അതും പറഞ്ഞു ശ്യാമ വേഗം ബേഗിൽ തിരയാൻ തുടങ്ങി. അത് കണ്ടു സുചിത്ര ചിരിച്ചു.

"ചേച്ചി കിട്ടി. " ശ്യാമ പറഞ്ഞു. എന്നിട്ട് ഒരു ഷഡ്ഢിയും ബ്രായും എടുത്തു സൂചിത്രയുടെ കൈയിൽ കൊണ്ട് പോയി കൊടുത്തു.

അത് വാങ്ങിയിട്ട് സുചിത്ര ചോദിച്ചു.

"ഡീ പെണ്ണേ എന്നോടൊപ്പം കുളിക്കാൻ കൂടുന്നോ...?"

"അയ്യേ. ഈ ചേച്ചിയുടെ ഒരു കാര്യം..ഈ ചേച്ചിക്ക് ഒരു നാണവും ഇല്ലേ...?"

അതും പറഞ്ഞു ശ്യാമ വേഗം അടുക്കളയിൽ പോയി. സുചിത്ര അത് കണ്ടു വീണ്ടും ചിരിച്ചു.

അപ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. ഇനി ഇപ്പോൾ എന്താണ് ചേച്ചിക്ക് ഉണ്ടാക്കി കൊടുക്കുക. .? ശ്യാമ ആലോചിച്ചു. അപ്പു ഏട്ടനോട് പോയി ചോദിച്ചാലോ..?

എന്താ ഇപ്പോൾ അപ്പു ഏട്ടനോട് പോയി ചോദിക്കുക...? അത് ആരെന്നു പോലും ഇതു വരെ അപ്പു ഏട്ടൻ പറഞ്ഞിട്ടില്ല. അപ്പു ഏട്ടൻ തന്നെയല്ലേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത്.. എന്നിട്ട് ഞാൻ എങ്ങനെ ചേച്ചിയുടെ കാര്യം ചോദിക്കും.

💬 Comments

View all comments