ശ്യാമയും സുധിയും 8 [ഏകൻ]
അപ്പു ഏട്ടന്റെ വലതു കൈ മറയുന്ന രീതിയിൽ ശ്യാമ അപ്പു ഏട്ടന്റെ വലതു ഭാഗത്തു ചേർന്നു നിൽക്ക്. ആ കൈയിലെ പ്ലാസ്റ്റർ കാണേണ്ട. "
അങ്ങനെ പറഞ്ഞു സുചിത്ര അവരെ വീണ്ടും ചേർത്ത് നിർത്തി ഫോട്ടോ എടുത്തു.
"ഇനി പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നത് പോലെ നിൽക്ക്. പിന്നെ അപ്പു ഏട്ടൻ ഇടത് കൈ ശ്യാമയുടെ അരയിൽ കൂടെ ചേർത്ത് പിടിക്കണം. അപ്പോൾ ശ്യാമ കുറച്ചു പുറകിലേക്ക് ചരിഞ്ഞു നിൽക്കണം. ശ്യാമ പിറകിലേക്ക് മലർന്ന് വീഴാൻ നോക്കുമ്പോൾ അപ്പു ഏട്ടൻ പിടിക്കുന്ന പോലെ വേണം. "
അങ്ങനെ പറഞ്ഞ ശേഷം സുചിത്ര അവരെ അതുപോലെ നിർത്തി ഫോട്ടോ എടുത്തു. സുചിത്ര വീണ്ടും പറഞ്ഞു.
"എടി ശ്യാമേ ഇനി നീ അപ്പു ഏട്ടന്റെ നേരെ മുന്നിൽ നിന്ന് അപ്പു ഏട്ടന്റെ ഇരു തോളിലും കൈ വെക്കണം. പിന്നെ കാൽ വിരലിൽ കുത്തി ഉയർന്ന് നിന്ന് അപ്പു ഏട്ടന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ നോക്കുന്നത് പോലെ നിൽക്കണം. ആ സമയം അപ്പു ഏട്ടൻ ശ്യാമയുടെ അരയിലൂടെ കൈയിട്ട് ചേർത്ത് പിടിക്കണം."
"അയ്യേ!! എന്തിനാ ചേച്ചി ഇങ്ങനെ ഒക്കെ.?. മതി മതി എനിക്ക് വയ്യ അങ്ങനെ ഒന്നും നിൽക്കാൻ. "
"ആഹാ! വയ്യെന്നോ..? ഞാനാ പറയുന്നത്. മര്യാദയ്ക്ക് അനുസരിച്ചോ.. ഇല്ലെങ്കിൽ നിന്റെ ചുണ്ടിൽ അപ്പു ഏട്ടനെ കൊണ്ട് ഉമ്മ വെപ്പിച്ചിട്ട് അതിന്റെ ഫോട്ടോ ഞാൻ എടുക്കും. നിന്റെ ചുണ്ടിൽ അപ്പു ഏട്ടൻ ഒരു ഉമ്മ വെച്ചെന്ന് കരുതി എനിക്ക് പ്രശ്നം ഒന്നും ഇല്ല. ഇതൊക്കെ ഇപ്പോൾ സാധാരണ ആണ്. എത്ര നാടീനടന്മാർ സിനിമയിൽ ഇതിൽ കൂടുതൽ അഭിനയിക്കുന്നു. പിന്നെ നിനക്ക് ഞാൻ പറഞ്ഞത് പോലെ അനുസരിച്ചാൽ എന്താ..?."
അങ്ങനെ എന്താല്ലാമോ പറഞ്ഞു സുചിത്ര ഇരുവരുടെയും ഫോട്ടോ എടുത്തു.
പിന്നെ സുധിയോടൊപ്പം സുചിത്ര നിന്നിട്ട് ശ്യാമയെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു. കൂടെ ശ്യാമയെ സുചിത്ര കെട്ടിപിടിച്ചു നിൽക്കുന്നതും മറ്റും ഉള്ള ഫോട്ടോ സുധിയെ കൊണ്ടും എടുപ്പിച്ചു. ശ്യാമയുടെ അമ്മയെ കൂടെ നിർത്തിയും ഫോട്ടോകൾ എടുത്തു. പിന്നെ എല്ലാവരും സൂചിത്രയുടെ കാറിൽ കയറി പുറപ്പെട്ടു.
സുചിത്ര യാണ് കാർ ഓടിക്കുന്നത്. അമ്മയ്ക്ക് സുഖമില്ലാത്തത് അല്ലേ എന്ന് പറഞ്ഞു അമ്മയെ സുചിത്ര മുന്നിൽ ഇരുത്തി.
പിറകിൽ ശ്യാമയും സുധിയും കയറി. ശ്യാമയും സുധിയും പരസ്പരം ഇടയ്ക്ക് കണ്ണെറിഞ്ഞു. ഇടയ്ക്ക് സുധിയുടെ കൈ ആരും കാണാതെ ശ്യാമയുടെ നേരെ നീങ്ങി.
അവർ നേരെ പോയത് ഒരു ടെക്സ്റ്റെയിൽസിൽ ആണ്. അവിടെ ഇറങ്ങിയപ്പോൾ ആണ് മോഹൻ അവിടെ നിൽക്കുന്നത് കണ്ടത്. നമ്മുടെ ഓട്ടോ ഡ്രൈവർ.
സുധിയേയും ശ്യാമയേയും അമ്മയേയും അവിടെ ഇറക്കിയ ശേഷം സുചിത്ര കാർ പാർക്ക് ചെയ്യാൻ പോയി.
"ആ ഇതാര് മോഹനോ...
💬 Comments
View all comments