0%
Chapter 8

ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco | Read All Parts | 👁 437 |

എന്താണ് ഇവിടെ..? ഇന്ന് ഫുൾ സ്റ്റൈലിൽ ആണല്ലോ..?"

മോഹനെ കണ്ടപ്പോൾ സുധി ചോദിച്ചു.

"എന്ത് പറയാൻ ആണ് സാറെ . ഒരു കല്ല്യാണം കഴിക്കാൻ തീരുമാനിച്ചതിന്റെ പണിയാ ഇവിടെ ഇങ്ങനെ നിൽക്കേണ്ടി വന്നത്.."

മോഹൻ ചിരിയോടെ പറഞ്ഞു.

"എന്ത് പറ്റിയെടോ അങ്ങനെ പറയാൻ.?"

" എത്ര സമയം ആയെന്നോ ഞാൻ ഇവിടെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്. ഇതുവരെ വന്നില്ല."

സുധി ചിരിച്ചു.

"സാറിന് ചിരി. മനുഷ്യൻ ഇവിടെ കാത്ത് നിന്ന് വേരിറങ്ങി. ഇനിയും അവൾ വന്നില്ലെങ്കിൽ ഞാൻ പോകും.."

"എന്താ കാര്യം അത് പറയെടോ.? സുധി തിരക്കി.

"എന്റെ പൊന്നു സാറെ. കല്യാണത്തിന് ഉള്ള ഡ്രസ്സ്‌ ഇവിടെ നിന്നും എടുക്കാം എന്ന് അവൾ പറഞ്ഞതാ. രാവിലെ വരാം എന്നാ അവൾ പറഞ്ഞത്. എന്നിട്ട് ഇതുവരേയും ഞാൻ ആരേയും കണ്ടില്ല. "

"കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ തനിച്ചാണോ വരുന്നത്. വേറെ ആരും ഇല്ലേ. ?" സുധി ചോദിച്ചു.

"അതൊക്കെ നേരത്തെ എടുത്തു. ഇനി എനിക്കും അവൾക്കും പിന്നെ അവളുടെ ഏട്ടനും ഏട്ടത്തിയമ്മയ്ക്കും പിന്നെ അമ്മയ്ക്കും പിന്നെ ഏതോ കൂട്ടുകാർക്കും അങ്ങനെ ആർക്കൊക്കെയേ എടുക്കാൻ ബാക്കി ഉള്ളൂ. അതിനാ എന്നേ ഇങ്ങനെ പോസ്റ്റ്‌ ആക്കുന്നത്.."

അത് കേട്ട് ശ്യാമ ചിരിച്ചു.

മോഹൻ തുടർന്നു പറഞ്ഞു.

"എന്റെ ചേച്ചി. ചേച്ചിക്ക് ഇതുപോലെ ഒരു സാറിനേയും സാറിന് ഇതു പോലെ ഒരു ചേച്ചിയേയും കിട്ടിയത് ഭാഗ്യം ആണ്. എന്റെ ആളൊരു ടെറർ ആണ്. പക്ഷെ എന്നാലും പാവവും ആണ്."

"എന്താണ് ആളുടെ പേര്..? " സുധി ചോദിച്ചു.

" അമ്മു. ദേഷ്യം പിടിപ്പിക്കാൻ അമ്മാളു എന്ന് വിളിക്കും ഞാൻ. അങ്ങനെ വിളിച്ചാൽ അവൾക്ക് വലിയ ദേഷ്യം ആണ്. " മോഹൻ പറഞ്ഞു

"എന്നാൽ ഒന്ന് ഫോൺ ചെയ്തു നോക്കരുതോ..? എന്താ വൈകുന്നത് എന്ന് അറിയാലോ.." ശ്യാമ പറഞ്ഞു.

"അത് ശരിയാ. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ." എന്ന് പറഞ്ഞു മോഹൻ ഫോൺ എടുത്തു മാറി നിന്നു.

അപ്പോഴേക്കും സുചിത്ര അവിടെ എത്തി. കാർ പാർക്ക് ചെയ്തു വന്ന

സുചിത്ര സുധിയോട് ചോദിച്ചു.

"അപ്പു ഏട്ടാ എന്തിനാ ഇങ്ങനെ വഴിയിൽ നിൽക്കുന്നവരോടൊക്കെ സംസാരിക്കാൻ നിൽക്കുന്നത്..? നിങ്ങൾക്ക് അകത്തേക്ക് കയറിക്കൂടായിരുന്നോ..?"

"ഏയ്‌! അത് എന്റെ ഒരു പരിചയക്കാരൻ ആണ്. " സുധി പറഞ്ഞു.

"അതേ.. അന്ന് അപ്പു ഏട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ സഹായിച്ച ആൾ ആണ്. " ശ്യാമ പറഞ്ഞു.

അപ്പോഴേക്കും മോഹൻ തിരിച്ചു അവിടെ വന്നു.

"എന്റെ സാറെ ഞാൻ പോകുകയാ. അവർ പിന്നെ വന്നു എടുത്തോളാം എന്ന് പറഞ്ഞു. "

പിന്നെ സൂചിത്രയെ നോക്കിയിട്ട് പറഞ്ഞു.

"ചേച്ചി അന്ന് ചോദിച്ചില്ലേ ചേച്ചിയുടെ ഭർത്താവിന്റെ കൂടെ അന്ന് കണ്ട ഒരു

💬 Comments

View all comments