സൂര്യനെ പ്രണയിച്ചവൾ 22 [Smitha]
📝 Ongoing
👁 36657 views ❤ 217 likes ⭐ 0.0 rating 💬 47 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 22 Sooryane Pranayichaval Part 22 | Author : Smitha | Previous Parts സാവിത്രിയേയും മറ്റുള്ളവരെയും സംഘാംഗങ്ങളില്‍ ചിലര്‍ കൊണ്ടുപോയി വിട്ടു. ഗായത്രിയെ, ആയുധധാരികളായ രണ്ടുപേര്‍ക്കൊപ്പം റിയയുടെ ടെന്‍റ്റിലേക്ക് അയച്ചു. അതിനു ശേഷം സന്തോഷ്, ജോയല്‍, ഷബ്നം എന്നിവര്‍ മറ്റൊരു ചേംബറിലേക്ക് പോയി. കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന ഉപകരണങ്ങളും അവിടെ ഭംഗിയായി ക്രമീകരിച്ചിരുന്നു. ആ ഭാഗത്തേക്ക് ആദ്യമായാണ് ഷബ്നം പ്രവേശിക്കുന്നത്. സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയും മാഗ്നെറ്റിക് ഫീല്‍ഡുകളും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ ചെറുക്കാനുള്ള അത്യന്താധുനിക സംവിധാനങ്ങളൊക്കെ അവിടെ ഒരുക്കിയിരുന്നു. ഫാരഡേ ഐസോലേഷന്‍ ബാഗുകള്‍ പോലെയുള്ള റേഡിയോ ഫ്രീക്വന്‍സി ഷീല്‍ഡിംഗ് ഉപകരണങ്ങളൊക്കെ കണ്ട് ഷബ്നം അമ്പരന്നു. പിന്നെ വിവിധയിനം ടൂള്‍ കിറ്റുകള്‍,ആന്‍റി സ്റ്റാറ്റിക് ബാഗുകള്‍, ഈ മെയില്‍ എക്സാമിനര്‍, ഈ മെയില്‍ ഹാക്കര്‍ ടൂള്‍സ്, മൊബൈല്‍ ഡിറ്റ് ഫോറിന്‍സിക് സ്യൂട്ട്, ഫോട്ടോ റിക്കവറി മെഷീനുകള്‍, സര്‍വേലന്‍സ് ബ്ലോക്കര്‍ ടൂള്‍സ്... “റബ്ബേ...!” അവള്‍ മന്ത്രിച്ചു. “പഞ്ച് ചെയ്യ്...” സന്തോഷ് ഒരു ഏരിയല്‍ വര്‍ക്ക്സ്പേസിലെ ഫീല്‍ഡ് ചൂണ്ടിക്കാട്ടി ഷബ്നത്തോട് പറഞ്ഞു. “ഏത് വിരലാ?” അവള്‍ ചോദിച്ചു. “റൈറ്റ് ഹാന്‍ഡ് ചൂണ്ട് വിരല്‍!” അയാള്‍ പറഞ്ഞു. ഷബ്നം വിരല്‍ മുദ്ര ഫീല്
?