സൂര്യനെ പ്രണയിച്ചവൾ 23 [Smitha]
📝 Ongoing
👁 40095 views ❤ 277 likes ⭐ 0.0 rating 💬 44 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 23 Sooryane Pranayichaval Part 23 | Author : Smitha | Previous Parts ഗായത്രിയുടെ കയ്യില്‍ മുറുകെപ്പിടിച്ച് ജോയല്‍ തിരിഞ്ഞു നോക്കി. വിജയാശ്രീലാളിതനായി തന്നെ നോക്കി മുഖം വിശാലമാക്കി ചിരിക്കുന്നയാളുടെ കണ്ണുകളില്‍ അവന്‍ തറച്ചു നോക്കി. “പോത്തന്‍ ജോസഫ്!” ജോയല്‍ മന്ത്രിച്ചു. “ദ ഗെയിം ഈസ് അപ്പ്!” കയ്യിലെ തോക്ക് അവന്‍റെ നേരെ ഉയര്‍ത്തി അയാള്‍ പറഞ്ഞു. “എന്തെടാ കണ്ണൊക്കെ ഇങ്ങനെ തുറിപ്പിച്ച് നോക്കുന്നെ?” പരിഹാസം നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു. “ചത്ത് മലയ്ക്കാന്‍ പോകുവാ നീ! അന്നേരം വെളീല്‍ വന്നാ മതീ നിന്‍റെയീ കണ്ണു രണ്ടും!” ജോയല്‍ അയാളുടെ കണ്ണുകളിലേക്ക് തറച്ച് നോക്കി. “ജോയലേ!” അയാള്‍ ചിരിച്ചുകൊണ്ട് വിളിച്ചു. “അപ്പന്‍റെ സുഖവിവരം തിരക്കി മകന് പോകാന്‍ സമയമായി!” “യെസ്!” ജോയല്‍ അത്യന്തം ശാന്തത പാലിച്ചുകൊണ്ട് പറഞ്ഞു. “ദ ഗെയിം ഈസ് അപ്പ്! സോ പ്രിസൈസ്ലി, സൊ ഡെഫെനിറ്റ്ലി....” ജോയല്‍ ഗായത്രിയെ നോക്കി. “ഒരു ചെറിയ തിരുത്ത് മിസ്റ്റര്‍ പോത്തന്‍ ജോസഫ്!” ജോയല്‍ മുമ്പില്‍ നില്‍ക്കുന്ന പോലീസ് ഓഫീസറോട് പറഞ്ഞു. “ഞാന്‍ ചത്ത് മലയ്ക്കാന്‍ പോകുവാ എന്ന പ്രയോഗം തെറ്റ്! ഞാന്‍ എന്‍റെ പപ്പയെ തിരക്കി ഇപ്പം പോകുവാ എന്ന പ്രയോഗം അതിലേറെ തെറ്റ്! അവന്‍റെ വാക്കുകള്‍ മനസ്സിലാക്കാതെയെന്നോണം പോത്തന്‍ ജോസഫ് അവരെ ഇരുവരേയും മാറി മാറി നോക്കി. “നീ വരച്ച കളത്തിലേക്ക് അ
Adipoli