സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
📝 Ongoing
👁 76702 views ❤ 342 likes ⭐ 0.0 rating 💬 79 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 24 Sooryane Pranayichaval Part 24 | Author : Smitha | Previous Parts സൂര്യനെ പ്രണയിച്ചവള്‍ - അവസാന അദ്ധ്യായം. ഷബ്നത്തിന്‍റെ പിന്‍ഭാഗം കടും ചുവപ്പില്‍ കുതിര്‍ന്നിരുന്നു... ധരിച്ചിരുന്ന ടോപ്പ് രക്തത്തില്‍ കുതിര്‍ന്ന്, നിലത്തേക്ക് രകതമിറ്റ് വീഴുന്നു.... കാടിന്‍റെ മായികമായ ദൃശ്യസാമീപ്യത്തില്‍, വെയിലും വലിയ നിഴലുകളും ഇഴപിരിയുന്ന നേരം ആ രംഗം ഭീദിതമായിരുന്നു. “മോളെ....” അസഹ്യമായ ദൈന്യതയോടെ ജോയല്‍ ഷബ്നത്തിന്‍റെ നേരെ കുതിച്ചു. ഒപ്പം ഗായത്രിയും, രാകേഷും. അവള്‍ക്കഭിമുഖമായി, കുനിഞ്ഞിരുന്ന് ജോയല്‍ അവളുടെ മുഖത്തേക്ക് നോക്കി. “എന്തായിത്? എന്താ പറ്റിയെ? ആരാ ഇത്?” “അവരെന്നെ...” ഷബ്നം കിതച്ചു. “സാറിന്‍റെ ആള്‍ക്കാര്....” ഷബ്നം രാകേഷിനെ നോക്കി. “ഷൂട്ട് ചെയ്തു...എനിക്ക്....” ഗായത്രിയുടെ മുഖത്ത് കണ്ണുനീര്‍ ചാലുകള്‍ നിറഞ്ഞു. “ജോ...!” അതിദയനീയ സ്വരത്തില്‍ ഗായത്രി വിളിച്ചു. “ഇപ്പം തന്നെ കുട്ടിയെ ഹോസ്പ്പിറ്റലൈസ് ചെയ്യണം....ഉടനെ!!” “വേണ്ട!” കിടന്നുകൊണ്ട് തന്നെ ഷബ്നം കയ്യുയര്‍ത്തി വിലക്കി. “ഞാന്‍ ഹോസ്പ്പിറ്റല്‍ വരെയത്തില്ല....” “എങ്ങനെയെങ്കിലും ഹോസ്പ്പിറ്റലൈസ് ചെയ്തെ പറ്റൂ...” രാകേഷും അഭിപ്രായപ്പെട്ടു. “ചേച്ചീ....” രാകേഷിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ ഷബ്നം ഗായത്രി നീട്ടിയ കയ്യില്‍ മുറുകെപ്പിടിച്ചു. ഗായത്രി അവളെന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍
Hey dear Smitha, September 3 2023ൽ അവസാനിച്ച ഈ കഥ ഞാൻ വായിക്കുന്നതിപ്പൊഴാണ്. എന്തേ വൈകീ എന്ന് ചോദിച്ചാൽ, TBH I never expected this kind of stories here, thanks to 7seas doli വധു വായിച്ച് തുടങ്ങിയ ശേഷമാണ് ഞാൻ ഇവിടെ കുറച്ച് ആക്ടീവ് ആകുന്നത്. അതിന് ശേഷം ഒരുപാട് വായിച്ചു ഇന്നിപ്പോൾ ഇത് വായിച്ച് തീർക്കുമ്പോൾ എന്താ അറീല്ല വല്ലാത്തൊരു ഫീൽ.സന്തോഷമാണോ സങ്കടമാണോ അറിയില്ല. താങ്ക്യൂ ഫോർ ദിസ് സ്റ്റോറി ഇനിയും ഇങ്ങനെ ഒരുപാട് എഴുതാൻ കഴിയട്ടെ❣️❣️???