0%

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] · ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author:

👁 366 views 0 likes

📚 Chapter List
ബെഡ്‌റൂമിൽ കയറിയത് അവൾ ആണെന്ന് എനിക്ക് മനസ്സിലായത്. അത് കൊണ്ട് അവൾക്ക് ഓടിപ്പോകാൻ പറ്റാത്ത ഒരു ഇടത്ത് അവളെ കൊണ്ട് പോയി അവളോട് സംസാരിക്കണം എന്ന് എനിക്ക് തോന്നി." "അപ്പോൾ നീ എന്താ മീറ്റിംഗ് റൂം ഉപയോഗിക്കാതെ ഇരുന്നത്?." പ്രിയ വിഷമത്തോടെ അവനെ ചോദ്യം ചെയ്തു. ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "മീറ്റിംഗ് റൂമിന്റെ വാതിൽ തുറന്ന് അവക്ക് പുറത്തേക്ക് ഓടി പോകാൻ പറ്റും. ഹെലികോപ്റ്ററിൽ ആണെങ്കിൽ അവൾക്ക് ഞാൻ പറയുന്നത് കേൾക്കാതെ ഒരു നിവൃത്തിയും ഇല്ല. എന്തായാലും ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു ആദ്യം അത് അവൾ അല്ല എന്ന് തന്നെ പറഞ്ഞ് കൊണ്ട് ഇരുന്നു അവസാനം അവൾ അത് സമ്മതിച്ചു." "അത് കഴിഞ്ഞ്?." ഇത് കേട്ട് പ്രിയയുടെ മുഖം വലിഞ്ഞ് മുറുകി അവൾ മുഖം കൂർപ്പിച്ച് കൊണ്ട് ചോദിച്ചു. "അതിന് ശേഷം അവൾ എന്നെ വശീകരിക്കാൻ നോക്കി. നിനക്ക് അത് വിശ്വസിക്കാൻ പറ്റുന്നുണ്ടോ?." ആദിത്യൻ വിഷമത്തോടെ ചോദിച്ചു. "എനിക്ക് അവളെ നന്നായി അറിയാം അവൾ വെറും കഴപ്പി ആണ്." പ്രിയ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. "അപ്പോൾ അവൾ നിന്നെ വശീകരിക്കാൻ ശ്രെമിച്ചിട്ട് അത് നടന്നോ?." "എന്ത്?. ഇല്ല." ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു. ആദിത്യൻ അവൾ പറഞ്ഞത് ചിന്തിച്ചപ്പോൾ അറിയാതെ തല കുടഞ്ഞു. അവൻ പ്രിയയുടെ അരയിൽ പിടിച്ച് അവനിലേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് പറഞ്ഞു. "ഇല്ല അവൾക്ക് എന്നെ വശീകരിക്കാൻ പറ്റിയില്ല. എനിക്ക് സപ്നയെ താല്പര്യം ഇല്ല. എനിക്ക് വേറെ ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്ന് ഞാൻ അവളോട് പറഞ്ഞു." "നീ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിന്റെ കൂടെ ബന്ധപ്പെട്ട ഒരു പെൺകുട്ടിയുടെ കൂടെ കുറെ സമയം ചിലവഴിച്ചതിന് ശേഷം ആണ് നീ ഇത് എന്നോട് പറയുന്നത് എന്ന് ഓർക്കണം." പ്രിയ അവന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കി കൊണ്ട് ചൂണ്ടി കാട്ടി. "അത് മാത്രമല്ല ആർക്കും നിങ്ങളെ ശല്യപ്പെടുത്താൻ പറ്റാത്ത ഒരു ഇടത്ത് ആണ് നിങ്ങൾ രണ്ട് പേരും ഉണ്ടായിരുന്നത്." ആദിത്യൻ ബാത്ടബ്ബിന്റെ സയിഡിൽ ഇരുന്ന് കൊണ്ട് അതിൽ ഉള്ള പച്ചയും നീലയും നിറത്തിൽ ഉള്ള വെള്ളത്തിൽ വിരൽ ഇട്ട് ഇളക്കി കൊണ്ട് പറഞ്ഞു. "ഞാൻ ഇന്നലെ നമ്മളുടെ യക്ഷിയെ കണ്ട് പിടിച്ചത് നിനക്ക് ഓർമ്മ ഉണ്ടോ?." "എനിക്ക് നല്ല ഓർമ്മ ഉണ്ട്." പ്രിയ ദേഷ്യത്തോടെ പറഞ്ഞു. "അപ്പോൾ നീ എന്നെ വിശ്വസിച്ചിരുന്നോ?." ആദിത്യൻ വിഷമത്തോടെ ചോദിച്ചു. "അതെ വിശ്വസിച്ചു." പ്രിയ മുരണ്ട്‍ കൊണ്ട് പറഞ്ഞു. "എന്നാൽ നീ ഇപ്പോഴും എന്നെ വിശ്വസിക്കണം പ്രിയ." ആദിത്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ഒന്നും മാറിയിട്ടില്ല ഒന്നും സംഭവിച്ചിട്ടില്ല ഞാൻ എന്റെ നല്ല സ്വഭാവത്തിൽ തന്നെ ആയിരുന്നു." "പക്ഷെ നീ എന്റെ അടുത്ത് കള്ളം പറഞ്ഞു." പ്രിയ ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. "നീ എന്നോട് ജൂഡിന്റെ പുതിയ വ്യായാമ മുറകളെ കുറിച്ച് സംസാരിക്കാൻ ഉണ്ടെന്ന് കള്ളം പറഞ്ഞതിന് പകരം നിനക്ക് എന്നോട് സത്യം പറയാമായിരുന്നു." "ഞാൻ അതിന് നിന്നോട് ക്ഷേമ
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments