?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
"നീ ജാക്കറ്റ് മറന്നു." പ്രിയ ഇത് പറഞ്ഞ് കൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങി പക്ഷെ ആദിത്യൻ അവളുടെ കൈയ്യിൽ പിടിച്ച് അവളെ ബാൽക്കണിയിലേക്ക് തന്നെ വലിച്ചപ്പോൾ അവൾ ചോദിച്ചു. "നിനക്ക് ജാക്കറ്റ് വേണ്ടേ?."
"നിന്റെ ആശയം എനിക്ക് ഇഷ്ട്ടമായി പക്ഷെ എന്റെ കൂട്ടുകാർ അത് മനസ്സിലാക്കി എന്നെ കളിയാക്കി കൊല്ലും." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അവൻ മേശയുടെ മുകളിൽ നിന്ന് സിഗററ്റ് എടുത്ത് മടിച്ച് നിൽക്കുന്ന പ്രിയയെയും കൂട്ടി കൊണ്ട് താഴേക്ക് പോയി. അവളുടെ ഇപ്പോഴത്തെ ഒരു സാധാരണ പെൺകുട്ടിയിലേക്ക് ഉള്ള രൂപമാറ്റം ആദിത്യൻ ശെരിക്കും ആസ്വദിച്ചു.
രാത്രി ഭക്ഷണം എപ്പോഴത്തെയും പോലെ അതി ഗംഭീരം ആയിരുന്നു. ജോളിയും അരവിന്ദും ആദിരയുടെ ഇരു വശങ്ങളിലും ഇരിക്കുക ആയിരുന്നു. നയൻ ആദിത്യനെയും ആദിയയെയും അതിശയിപ്പിച്ച് കൊണ്ട് അരവിന്ദിന്റെ ഒരു വശത്ത് ആണ് ചെന്ന് ഇരുന്നത്. ജേക്കബ് ജോളിയുടെ എതിർ വശത്ത് ഇരുന്നു. ജോളിയും ജേക്കബും ഓരോ കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് കൊണ്ട് ഇരുന്നു. ജേക്കബ് അവനെ വളക്കാൻ ശ്രെമിക്കുക ആണ് എന്ന് ജോളി പറഞ്ഞു. ജോളി കാണാൻ അത്ര സുന്ദരൻ അല്ലാത്തത് കൊണ്ട് ജേക്കബിന് താല്പര്യം ഇല്ല എന്ന് അയാൾ പറഞ്ഞു.
അവർ രണ്ട് പേരുടെയും ചൊറിയൽ കേൾക്കാൻ നല്ല രസമായിരുന്നു. അതിന്റെ ഇടക്ക് നയനും അരവിന്ദും തമ്മിൽ താല്പര്യം പ്രകടിപ്പിക്കാൻ തുടങ്ങി പിന്നെ പ്രിയയുടെ പെരുമാറ്റവും എല്ലാം ആദിത്യൻ ശെരിക്കും ആസ്വദിക്കുക ആയിരുന്നു.
എട്ട് മാണി കഴിഞ്ഞപ്പോൾ ആദിത്യൻ റോക്കിയെ കാണാൻ പോയി. അയാൾ അവന് വേണ്ടി ബോട്ട് ജെട്ടിയിൽ കാത്ത് നിൽക്കുക ആയിരുന്നു. അവർ ഒരു ബോട്ടിൽ കയറി കുറച്ച് ദൂരം ഓടിച്ച് പോയതിന് ശേഷം വേഗം സംസാരിച്ചു. സേഫ് ഹൗസിന്റെ വാതിൽ എവിടെ ആണെന്നും സ്വപ്നയെ കൊണ്ട് എൽദോ ഉദ്ദേശിച്ച കാര്യങ്ങളും ആദിത്യൻ റോക്കിയോട് പറഞ്ഞു.
റോക്കി ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞും സേഫ് റൂം കണ്ട് പിടിച്ച് അവിടെ ആദിത്യനും അവന്റെ പെങ്ങമ്മാർക്കും എതിരെ ഉള്ള തെളിവുകൾ നശിപ്പിച്ച് കഴിഞ്ഞാൽ എൽദോയെ എന്ത് ചെയ്യണം എന്ന തീരുമാനം പെട്ടെന്ന് എടുക്കണം എന്ന് റോക്കി ആദിത്യനോട് പറഞ്ഞു. ആദിത്യൻ എന്ത് തീരുമാനം എടുത്താലും എൽദോയെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് റോക്കി പറഞ്ഞു.
ആദിത്യൻ തല ആട്ടി കൊണ്ട് സമ്മതിച്ചു അവൻ ഇതെല്ലം കേട്ട് ആകെ പരവശനായി. സേഫ് ഹൗസിലേക്ക് കടക്കാൻ ഉള്ള വഴി കണ്ട് പിടിക്കാൻ ശ്രെമിക്കാം എന്നും നാളെ രാവിലെ കാണാം എന്നും പറഞ്ഞ് അവർ സംസാരം അവസാനിപ്പിച്ച് തിരിച്ച് ബോട്ടും കൊണ്ട് ജെട്ടിയിലേക്ക് പോയി.
ആദിത്യൻ നടന്ന് കൊണ്ട് ഇപ്പോൾ ഉള്ള പ്രേശ്നങ്ങളെ കുറിച്ച് ചിന്തിച്ച് അസ്വസ്ഥൻ ആയി ആണ് തിരിച്ച് പ്രധാന വീട്ടിലേക്ക് ഏത്തിയത്.
അവൻ അവിടെ എത്തിയപ്പോൾ ജോളി നന്ദിനിയുടെ ഒരു പടം വരക്കുക ആയിരുന്നു. അവൾ ഇടക്ക് അത് കാണാൻ ചെന്നപ്പോൾ മുഴുവൻ കഴിയാതെ കാണിച്ച് കൊടുക്കില്ല എന്ന് ജോളി പറഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ആദിത്യന് ഒരു രൂപം
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments