?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
"അവന് ഇത് മണിക്കൂറുകളോളം പറഞ്ഞ് കൊണ്ട് ഇരിക്കാൻ പറ്റും അല്ലെ?." പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു. "എന്തായാലും കേൾക്കാൻ നല്ല രസം ഉണ്ട്."
"അവനെ ജേക്കബ് ശെരിക്കും തകർത്ത് കൊണ്ട് ഇരിക്കുവാണ്." ജോളി ജേക്കബ് പറയുന്നത് വിശ്വസിക്കാൻ തുടങ്ങുന്നത് കണ്ട് ആദിത്യൻ പറഞ്ഞു. അവസാനം അവർ വാത പ്രീതിവാതത്തിന്റെ അന്ധ്യത്തിൽ എത്തി. പ്രിയ ആദിത്യനെ ചുമൽ കൊണ്ട് തട്ടി അവരുടെ സംഭാഷണം ശ്രെദ്ധിക്കാൻ ആംഗ്യം കാണിച്ചു.
"അപ്പോൾ എല്ലാം പറഞ്ഞ് കഴിഞ്ഞ സ്ഥിതിക്ക് എനിക്ക് നിന്നോട് ഒരു കാര്യമേ ചോദിക്കാൻ ഉള്ളു ജോളി." ജേക്കബ് വളരെ ശാന്തമായി അവനോട് പറഞ്ഞു. "നിന്നെ എപ്പോഴും ഇത്ര പെട്ടെന്ന് പറ്റിക്കാൻ പറ്റുമോ?." ജോളിക്ക് ജേക്കബ് തന്നെ കളിയാക്കിയത് ആണ് എന്ന് മനസ്സിലായപ്പോൾ ജേക്കബ് ജോളിയെ നോക്കി നാക്ക് വെളിയിൽ ഇട്ട് കാണിച്ചു.
ജോലി ഇത് കേട്ടപ്പോൾ വളരെ ലാഘവത്തോടെ കാര്യങ്ങൾ എടുത്തു. അവൻ തിരിച്ച് അവന്റെ വാദത്തിലേക്ക് വന്നു അതായത് ജേക്കബിന് ജോളിയോട് താല്പര്യം ഉണ്ട് അതാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് അവൻ വാദിച്ചു.
പതിനൊന്ന് മാണി ആയപ്പോൾ അരവിന്ദ് ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരുടെയും അനുവാദം വാങ്ങി അവിടെ നിന്ന് എഴുനേറ്റ് പോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം നയനും അവന്റെ പുറകെ പോയി. എല്ലാവർക്കും കാര്യം മനസ്സിലായപ്പോൾ അവളെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.
ആദിത്യൻ മാനസികമായും ശാരീരികമായും ക്ഷീണിച്ചത് കൊണ്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ അവനും എല്ലാവരോടും വിട പറഞ്ഞ് കൊണ്ട് അവന്റെ സ്യൂട്ടിലേക്ക് പോയി. അവനെ അതിശയിപ്പിച്ച് കൊണ്ട് ആദിയയും ആദിരയും ആദിത്യന്റെ പുറകെ മുകളിലേക്ക് പോയി ബാൽക്കണിയിൽ അവന്റെ കൂടെ ഇരുന്നു. ആദിത്യൻ ഒരു സിഗററ്റ് കത്തിച്ചപ്പോൾ ആദിര അവളുടെ സ്ഥിരം പങ്കായ സിഗററ്റ് അവന്റെ പോക്കറ്റിൽ നിന്ന് എടുത്ത് കത്തിച്ചത് കണ്ട് ആദിത്യൻ പുഞ്ചിരിച്ചു.
"ഇതാണ് എല്ലാ ദിവസവും എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സമയം." ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "പക്ഷെ ഇന്ന് ശെരിക്കും സന്തോഷകരമായ ഒരു ദിവസം ആയിരുന്നു."
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് സന്തോഷിക്കാൻ പറ്റുന്നുണ്ട് എന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്."
"നയനും നന്ദിനിയും നീ നല്ലൊരു വ്യക്തി ആണെന്ന് പറഞ്ഞു." ആദിയ ആദിരയോട് പറഞ്ഞു. "അവർക്ക് ശെരിക്കും നിന്നെ ഇഷ്ട്ടമായി."
ആദിര അതിശയത്തോടെ ആദിയയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "നീ കാര്യമായി പറഞ്ഞത് ആണോ?. അത് എന്തായാലും നന്നായി എന്ന് എനിക്ക് തോനുന്നു."
"നിങ്ങൾ New York ക്കിലേക്ക് പോകുമോൾ അവരെയും കൂടെ കൊണ്ട് പോകാൻ നോക്ക്." ആദിത്യൻ അവന്റെ അഭിപ്രായം പറഞ്ഞു.
ആദിര തല ആട്ടി കൊണ്ട് പറഞ്ഞു. "കേട്ടിട്ട് അത് നല്ല ഒരു ആശയമാണെന്ന് തോനുന്നു. നിന്റെ LA യിലേക്കുള്ള ട്രിപ്പിന്റെ കാര്യങ്ങൾ എവിടെവരെ ആയ?."
"അത് ശെരിക്കും ഒരു തലവേദന ആണ്." ആദിത്യൻ മറുപടി പറഞ്ഞു. "എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ പാതിരാത്രി വരെ ഒരു ഒഴിവും ഇല്ല. ഞാൻ അവിടെ നിന്ന് തിരിച്ച്
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments