0%

തമ്പുരാട്ടി [രാമന്‍] · തമ്പുരാട്ടി 6 [രാമന്‍]

തമ്പുരാട്ടി 6 [രാമന്‍]

Author:

👁 34484 views 42 likes

📚 Chapter List

വാ ...പോയി വാ...” ആ വാക്കുകൾ മുറിഞ്ഞു. മുഖവും പൊത്തി അച്ഛൻ ബാക്കിലേക്ക് നീങ്ങി.ഏട്ടത്തി കരച്ചിലിലാണ്. അമ്മച്ചിയും അന്നക്കും ഇതേ അവസ്ഥ.ഇനിയും നിന്നാൽ ചെലപ്പോ ഞാനും കരഞ്ഞു പോവും. അതോണ്ട് വണ്ടി ഞാൻ മെല്ലെ ആ വീട്ടിൽ നിന്ന് ഇറക്കി.

ഒരുപാട് സ്നേഹം ബാക്കി വെച്ചു പോരുന്ന പോലെയുണ്ട്. എനിക്ക് കിട്ടിയ അമ്മച്ചിയുടെ സ്നേഹം മുഴുവനായും ഞാൻ ഏട്ടത്തിയുടെ വീട്ടിൽ തന്നെ വെച്ചാണ് ഇറങ്ങി പോന്നത്. ഇനിയും അത് മനസിലിട്ട് നിന്നാൽ എന്റെ ശ്രീദേവിയും അതേപോലെ പെരുമാറണം എന്ന ആഗ്രഹം എനിക്ക് വരും. എനിക്ക് എന്റെ അമ്മയുടെ സ്നേഹം തന്നെ വേണം. കുറച്ചാണേലും കൂടുതൽ ആണേലും ഇനി ഒളിപ്പിച്ചു വെച്ചതാണേലും തമ്പുരാട്ടിയുടെ മനസിലുള്ള എല്ലാ സ്നേഹവും എനിക്ക് നല്ലപോലെ അനുഭവിക്കണം.

വന്ന വഴിയിലൂടെ തന്നെ ഇറക്കം ഇറങ്ങി വളവും ചെരിവും കടന്നു വണ്ടി പായുമ്പോ ഏട്ടത്തിയൊന്നും മിണ്ടീല്ല.ഇടക്ക് എന്റെ നേർക്ക് കൈ നീട്ടുന്ന വാവയെ ഞാൻ ഒരു കൈ കൊണ്ട് കൊഞ്ചിച്ചിരുന്നു. പോവും തോറും മഴ പെയ്ത ലക്ഷണം തീരെ ഇല്ലാതായിട്ടുണ്ട്. വൈകുന്നേരത്തെ ചുവന്ന വെയിൽ സൈഡ് വിൻഡോയിൽ കൂടെ അടിച്ചു കേറി വരുന്നുണ്ട്. അത് കരഞ്ഞു കഴിഞ്ഞ ഏട്ടത്തിയുടെ മുഖത്തു കവിളിലും മെല്ലെ പതിക്കുമ്പോ ആ മുഖം താഴും. ഇത്രനേരം ആ വീട്ടിൽ കണ്ട ഏട്ടത്തി ഇപ്പോഴെന്താണ് മിണ്ടാതെ ആയതെന്ന് ഞാൻ ആലോചിച്ചതേയുള്ളു.

“ആദി നീയൊന്ന് വണ്ടി സൈടാക്കുവോ...”. എന്തോ ഒരു കാര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് തിരിച്ചൊന്നും ചോദിക്കാതെ ഞാൻ വണ്ടി ഒതുക്കി ഏട്ടത്തിയുടെ നേരെ നോക്കി. മടിയുള്ള മുഖം, എന്തോ ആവിശ്യം ഒളിപ്പിച്ചാ മുഖത്തുണ്ട്.

എന്റെ മനസിലാവാത്ത നോട്ടം കണ്ടപ്പോ തന്നെ ഏട്ടത്തിയുടെ ഇടതു കൈ പതിയെ എന്റെ കവിളിൽ വെച്ചു. ഒരു കൈ കൊണ്ട് വാവയെ പിടിച്ചു ഏട്ടത്തിയുണ്ട് ആ മുഖം എന്റെ നേർക്ക് നീട്ടുന്നു. പെട്ടന്ന് .വളരെ പെട്ടന്ന് .എന്റെ കവിളിൽ ഏട്ടത്തി അമർത്തിയാ ചുണ്ട് വെച്ചു.

“മ്മാ....” കൂടെ ഒരൊച്ചയും . ഞാൻ അന്തം വിട്ട് പോയി. കവിളിൽ നിന്ന് ആ ചുണ്ടകന്നപ്പോ.ഏട്ടത്തിക്ക് നല്ലൊരു ചിരിയുണ്ട്. ഞാൻ കിട്ടിയ ഉമ്മയുടെ ത്രില്ലിൽ കവിളിൽ ഒന്ന് തലോടി. നേരിയ തുപ്പൽ പാളി എന്റെ കവിളിൽ.

“ഉമ്മയോ എനിക്കോ...” ഇനിയും വിശ്വാസം വരാതെ എന്റെ വായിൽ നിന്നും ചോദ്യം വീണു . ഏട്ടത്തിക്ക് ചിരി.

“ഹാ നിനക്ക് തന്നെ. .രാവിലെ എനിക്കൊരെണ്ണം നീ തന്നത് അറിയാതെയല്ലേ. ഇത് അറിഞ്ഞോണ്ടാ...നീ ഇല്ലായിരുന്നേൽ.ഇന്ന് ..”അതാ വരുന്നു എനിക്ക് തരാനുള്ള ക്രെഡിറ്റിന്റെ ഒരു ലിസ്റ്റ്. ഞാൻ ഏട്ടത്തിയുടെ ചുണ്ടിൽ വിരൽ വെച്ചു മിണ്ടാതെ നിക്കാൻ.

“എന്റെ ഏട്ടത്തി...നിർത്തിക്കെ ..ഇനിയും ഇതെല്ലാം പറഞ്ഞു കരയാൻ ആണേൽ നടക്കൂല്ല മോളെ..പോവുന്നതേ തമ്പുരാട്ടിയുടെ മുന്നിലേക്കാ അവിടന്ന് നമുക്ക് കുറേ കേൾക്കാനുള്ളതാ..അതോണ്ട് കരച്ചിൽ കുറച്ചു മാറ്റി വെച്ചോ? “പറഞ്ഞു കൊണ്ട് ഞാനാ വിരൽ ചുണ്ടിൽ നിന്നും എടുത്തു. ഏട്ടത്തിക്ക് കുറുമ്പുള്ള നോട്ടം.

”എന്നാ ആണേലും എനിക്ക് ഒരുപാട് സന്തോഷായി..അമ്മച്ചിയെ കണ്ടു, അന്നയെ കണ്ടു, അപ്പായി എന്നോട് മിണ്ടി. അന്നയുടെ പെണ്ണുകാണൽ, പിന്നെ

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments