0%

തമ്പുരാട്ടി [രാമന്‍] · തമ്പുരാട്ടി 6 [രാമന്‍]

തമ്പുരാട്ടി 6 [രാമന്‍]

Author:

👁 34680 views 42 likes

📚 Chapter List

അമ്മച്ചിക്ക് ഒരു മോനേ കൂടെ കിട്ടിയില്ലേ ...“അതെന്നെ നോക്കി ഏട്ടത്തി പറഞ്ഞാപ്പോ ഞാൻ ചിരിച്ചു പോയി.

”നീ പറഞ്ഞത് ശെരിയാ..നിന്നേ കണ്ടാൽ അർക്കാ ദേഷ്യപ്പെടാൻ തോന്ന .വീട്ടിൽ വന്നവർ എല്ലാരും നിന്നെ എന്ത് ഇഷ്ടത്തോടെയാ നോക്കിയേ? അമ്മച്ചിയിങ്ങനെ ഒരാളെയും ഇത്രേം കൊഞ്ചിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാ മാജിക്കടാ നിന്റെ കയ്യിലുള്ളത്?...“ ഏട്ടത്തിയതും പറഞ്ഞു ആകാംഷയോടെ നോക്കി.

”മാജിക്കോ പോ ഏട്ടത്തി...“ എനിക്ക് ചിരിവന്നുപോയി ”ചെലപ്പോ എന്നെ ചെറുപ്പം മുതലേ അച്ഛന്റെയും ,അമ്മയുടെയും ,ചേച്ചിയുടെയുമെല്ലാം സ്നേഹം തന്ന് വളർത്തിയ പെണ്ണിന്റെ കഴിവായിരിക്കും! “ ഞാൻ പിരികം രണ്ടു വട്ടം പൊക്കി പറഞ്ഞു. അനുഷേച്ചിക്കല്ലാതെ ആർക്കാണ് എന്നെയിങ്ങനെ ആക്കാൻ കഴിവുള്ളത്.

”ആരാ അനുഷേച്ചിയാ? ...“  ഏട്ടത്തി അധികം ആലോചിക്കാതെ ചോദിച്ചു.എങ്ങനെ ഇത്ര പെട്ടന്ന് കണ്ടു പിടിച്ചാവോ? ഞാൻ അതേന്ന് തലയാട്ടി.ഏട്ടത്തിയുടെ മുഖത്തു കൊതി ഇറക്കുന്ന പോലെയൊരു നോട്ടം.

“എനിക്ക് നിന്നെ എന്തിഷ്ടായീന്നറിയോ?...” ഒട്ടും മടി കാണിക്കാതെ ഏട്ടത്തി വെട്ടി തുറന്നു പറഞ്ഞു.ഏട്ടത്തിയുടെ കുഞ്ഞി മനസ്സിൽ എനിക്കിത്രേം വലിയ സ്ഥാനമോ.തുള്ളിച്ചാടാനുള്ള ആഗ്രഹം ഞാൻ ഉള്ളിലൊതുക്കി.

“അതാ ഇനിയിപ്പോ എന്താ ചെയ്യാ. ..?പ്രശ്നം ആവോ...?”

“പോടാ...”ഏട്ടത്തി എന്റെ നേരെ കൈ ഓങ്ങി.

“അടി കൊള്ളും നിനക്ക്...” ഞാൻ ഏട്ടത്തിയുടെ നേർക്ക് സങ്കടം കാണിച്ചു കൈ കൂപ്പി.

“ഇങ്ങു വാടാ...” ഏട്ടത്തി വന്നെ കൈ നീട്ടി വിളിച്ചു .കെട്ടിപ്പിടിക്കാനാണ് . എനിക്കി മടിയൊന്നും ഉണ്ടായില്ല. മെലിഞ്ഞ ശരീരത്തിലേക്ക് മടിയിലുള്ള വാവയെ ബുദ്ധിമുട്ടിക്കാതെ ഞാൻ നീണ്ടു വലിഞ്ഞപ്പോ ഏട്ടത്തി ഒരു കൈ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.ആ ചെറിയ ശരീരം എന്റെ നെഞ്ചിൽ അമർന്നു. കുഞ്ഞി തലയെന്റെ തോളിലും. എനിക്കൊരു കുട്ടിയെ കെട്ടിപിടിച്ച പോലെ തോന്നി. സുഖമുള്ളപോലെ നേരിയ കുറുകലുള്ള ശ്വാസം ഏട്ടത്തിയുടെ വായിൽ നിന്നും പൊന്തി.ഞാൻ തല വലിച്ചപ്പോ എന്റെ കവിളിൽ ഒരുമ്മ കൂടെ കള്ളത്തി തന്നു.

സമയമില്ലായിരുന്നു. അഞ്ചു മണിക്ക് മുന്നേ വീട്ടിൽ എത്തണം എന്ന് ഉറപ്പിച്ചതാണ്. അതോണ്ടന്നെ വണ്ടി എവിടെയും നിർത്താതെ കത്തിച്ചു വിട്ടു. പോവുമ്പോ എല്ലാം ഏട്ടത്തിയോട് ,അമ്മയെന്തേലും പറഞ്ഞാലും ചെയ്താലും പേടിക്കരുത് എന്ന് മാത്രമാണ് എനിക്ക് പറയാനുണ്ടായിരുന്നത്. ഇന്ന് നടന്ന കാര്യങ്ങൾ കൊണ്ട് അത്രേം സന്തോഷം ഞാൻ കാരണം ഏട്ടത്തിക്ക് കിട്ടി എന്ന വിചാരം ഉള്ളതോണ്ട്. ഏട്ടത്തിക്ക് ഒരു മടിയും ഇപ്പോ എന്റെ കൂടെ വരാനില്ല.പക്ഷെ അമ്മയുടെ മുന്നിൽ ചെല്ലുമ്പോ എന്താവും എന്ന ചിന്ത എന്നെ നല്ലപ്പോലെ വരിഞ്ഞു മുറുക്കി.

വീട് എത്താനാവുന്നതിന് അനുസരിച്ച് എന്റെ ഹൃദയതാളം മെല്ലെ കൂട്ടികൊണ്ടിരുന്നു. തിക്കിലും തിരക്കിലും പെട്ട് അഞ്ചു മണിയോടെ ഞാൻ അങ്ങാടിയിലേക്ക് എത്തി. ആളുകൾ ഏട്ടത്തിയെ എന്റെ സൈഡിൽ കണ്ടു നോക്കുന്നുണ്ട്. അവർക്കത് കൗതുകവും പുതുമയുള്ള ഒരു കാഴ്ച അവുമല്ലോ. ആരെയും ശല്യം ഇല്ലാതിരിക്കാൻ ഞാൻ വണ്ടി ആളില്ലാത്ത റോഡിന്റെ സൈഡിൽ ഒതുക്കി. ഇനി അനുഷേച്ചിയെ ഒന്ന് വിളിച്ചു നോക്കി പോവാം. അവസ്ഥ ഒന്നറിയാണല്ലോ.

വിളിച്ചു. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. പേടിയൊരല്പം പെട്ടന്ന് കേറിപ്പോയി. അനുഷേച്ചിയെ എന്തേലും അമ്മ ചെയ്തോ. ഫോൺ നിന്നു. വീണ്ടും വിളിച്ചു. കും കും ന്ന് ഒച്ചയുണ്ടായപ്പോ

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments