0%

തമ്പുരാട്ടി [രാമന്‍] · തമ്പുരാട്ടി 6 [രാമന്‍]

തമ്പുരാട്ടി 6 [രാമന്‍]

Author:

👁 34806 views 42 likes

📚 Chapter List

അതിനൊരു പോറൽ പോലും ഏൽപ്പിക്കരുത്. കൊണ്ട് വന്നത് എന്റെ വീട്ടിൽ താമസിപ്പിക്കാനാണേൽ ,അത് ചെയ്തിരിക്കണം.

ഞാൻ വണ്ടിയിൽ നിന്നിറങ്ങി.വരാന്തയിലെ അമ്മയെയും അനുഷേച്ചിയെയും ഒന്ന് നോക്കി ഏട്ടത്തിക്ക് അരികിലേക്ക് പോയി. ഡോർ തുറന്നു വാവയെ ഞാൻ എന്റെ കയ്യിലേക്ക് വാങ്ങി. ഏട്ടത്തിയെ ഞാൻ കൈ പിടിച്ചു ഇറക്കി ഡോർ അടച്ചു.  മുന്നിലേക്ക് .അമ്മയുടെ മുന്നിലേക്ക് വീടിന്റെ പടിയിലേക്ക് .ഏട്ടത്തിയുടെ കൈയും പിടിച്ചു ഞാൻ ചെന്നു. അനുഷേച്ചി പേടിയുടെ അമ്മയെ നോക്കി.

“ഇങ്ങട്ടാ...അവളെയും കൊണ്ട്...ഞാൻ നിന്നോട് മാത്രമല്ലേ വരാൻ പറഞ്ഞേ..?” വലിയ ദേഷ്യമില്ലാത്ത ചോദ്യം. മുഖത്തുള്ള ആ ചിരി സ്നേഹത്തോടെ ഉള്ളതൊന്നുമല്ല. ഒരു കൊലച്ചിരിയാണ്.

“ദൂതനെ പറഞ്ഞു വീട്ടിട്ടുണ്ടായിരുന്നല്ലോ ഞാൻ...ഏട്ടത്തിയെയും കൊണ്ടേ വരൂന്ന് പറഞ്ഞു. അമ്മയുടെ അടുത്ത് എത്തിയില്ലേ ?....” ചന്ദ്രനെ ഉദ്ദേശിച്ചു ഞാൻ പറഞ്ഞു “അല്ലേലും അറിയാഞ്ഞിട്ടൊന്നുമല്ല. അമ്മക്കിങ്ങനെ ഓരോരുത്തരുടെ വിഷമം നേരിട്ട് കാണണം .അതിപ്പോ നാട്ടുകാർ ആണേലും ,കുടുംബക്കാർ ആണേലും ,സ്വന്തം മക്കളാണേലും..?അതല്ലേ ” എന്റെ ശബ്‌ദം ഒരിക്കലും ഇല്ലാത്ത തരത്തിൽ ദേഷ്യവും കട്ടിയും കൂടിയിരുന്നു. അമ്മ ഞാൻ ഇങ്ങനെ പറയും എന്നൊന്നും പ്രതീക്ഷിച്ചില്ല. ആ മുഖം മുറുകി.

“ഓ. .ഒരു പെണ്ണ് കരഞ്ഞു കാണിച്ചപ്പോ..നീ വല്യ ആളായിപ്പോയി ല്ലെടാ...ചന്ദ്രനെ നീ ഞെട്ടിക്കുന്ന പോലെ ,നിന്റെ ഒച്ചയെടക്കൽ എന്റെടുത്തു വേണ്ട. വരുന്ന വഴിക്കേ കാലു തല്ലിയൊടിച്ചു കാട്ടിൽ കളയാൻ എനിക്കറിയാഞ്ഞിട്ടല്ല.ചെറുതല്ല എന്ന് ഓർത്തിട്ടാണ് “ തമ്പുരാട്ടി കസേരയിൽ നിന്ന് എഴുന്നേറ്റ് ഒച്ചത്തിൽ പറഞ്ഞു.

സ്റ്റെപ്പിന് താഴെ നിന്നിരുന്ന ഞാൻ പിന്നെയൊരു അടി മുന്നിലേക്ക് വെക്കാൻ കഴിയാതെ നിന്നു പോയി. ഏട്ടത്തിയുടെ കൈ വിറക്കുന്നത് ഞാൻ അറിഞ്ഞു. വാവ ആണേൽ ഞെട്ടി എന്റെ നെഞ്ചിൽ ഇരിക്കാണ്. അനുഷേച്ചി അമ്മയുടെ ചാട്ടം കണ്ടപ്പോ മുന്നിലേക്ക് പിന്നേയും വന്നു. വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

“ഏതോ ഒരു പെണ്ണല്ല.എന്റെ ഏട്ടത്തിയാണ്. നിങ്ങളുടെ മൂത്ത മോന്റെ ഭാര്യ. ദേ ഈ കുട്ടി അവരുടെ മോളും. .അമ്മക്ക് അന്യരായിരിക്കാം എനിക്ക് പക്ഷെ അങ്ങനെയല്ല..!പിന്നെ അമ്മക്ക് ഒച്ചയിടമെങ്കിൽ എനിക്കുമിടാം..ഒച്ചയിടുന്നത് എന്നെ പേടിപ്പിക്കാനാണേൽ അത് വെറുതെയാ എനിക്കിപ്പോ അമ്മയെ ഒരു പേടിയുമില്ല. .“ വെല്ലുവിളികൾ എങ്ങനെ ഞാൻ പേടിയില്ലാതെ പറയുന്നു എന്നെനിക്ക് മനസ്സിലാവുന്നില്ല. അമ്മക്ക് ഞാൻ എന്ത് പറഞ്ഞാലും ഒരു കുലുക്കവും ഇല്ലാത്ത പോലെയാണ്.

”ഓഹോ നീ വാദിച്ചു ജയിക്കാൻ വന്നതാണോ..എന്നാ നീ വാദിക്ക് .ഇനി ഞാൻ ഒന്ന് കേൾക്കട്ടെ...“ അമ്മയതും പറഞ്ഞു സൈഡിൽ വെച്ച ഇരട്ട കുഴൽ തോക്ക് കയിലെടുത്തു. അനുഷേച്ചി പേടിയോടെ എന്നെ നോക്കി. അമ്മയൊന്നും ചെയ്യൂല്ല എന്നായിരുന്നു എന്റെ മനസ്സ് നിറയെ അതുകൊണ്ട് ഞാൻ ഏട്ടത്തിയുടെ കയ്യും പിടിച്ചു സ്റ്റെപ് രണ്ടെണ്ണം കേറി. അമ്മ തോക്കെടുത്തു തിരിഞ്ഞപ്പോ അനുഷേച്ചി അമ്മയുടെ കൈ പിടിച്ചു തടയാൻ നോക്കി ”അമ്മേ വേണ്ടാ..ഒന്നും വേണ്ടമ്മേ...“

”കൈ വിടടീ...എന്നിട്ട് അങ്ങട്ട് മാറി നിൽക്ക്...“ മുരണ്ട ശബ്‌ദം .അത് കേട്ടപ്പോഴേ അനുഷേച്ചി പേടിച്ചു പോയി. ആ നീണ്ട തോക്ക് ഉയർത്തി അമ്മ എന്റെ നെഞ്ചിനു നേരെ ചൂണ്ടി. ഞാൻ ദേഷ്യം കൊണ്ടും ,പേടി കൊണ്ടും പൊട്ടിത്തെറിക്കും എന്നായി.

”നിനക്കൊന്നും പറയാനില്ലേയിപ്പോ...വാ

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments