തമ്പുരാട്ടി 6 [രാമന്‍]
തുറക്കെടാ..“ അമ്മയുടെ അടുത്ത വെല്ലുവിളി.
”ഒന്നും വേണ്ടാ എനിക്ക് ഇവിടെ നിക്കണ്ടാ പോവാ മോനേ...“ എന്റെ കയിലെ ഏട്ടത്തിയുടെ പിടി മുറുകി. എന്നെ കൊല്ലുമെന്ന പേടിയാണ് ഏട്ടത്തിക്ക്. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല. അമ്മയെന്നെ ഒന്നും ചെയ്യൂല്ല. എന്റെ ശ്രീദേവിക്ക് എന്നെ കൊല്ലാൻ പറ്റുമോ? പെട്ടന്ന് തോക്കിന്റെ മുന്നിലാരോ കേറി നിന്നു.
“മോനൂസിനെ ..എന്തേലും ചെയ്യണ മുന്നേ അമ്മക്ക് എന്നെ കൊല്ലേണ്ടി വരും...” ധൈര്യംതുളുമ്പുന്ന അനുഷേച്ചിയുടെ വാക്കുകൾ. അമ്മായിങ്ങനെ ഒരു നീക്കം തീരെ പ്രതീക്ഷിച്ചു കാണില്ല. എന്റെ മുന്നിൽ കേറി നിക്കുന്ന അനുഷേച്ചിയുടെ മനസ്സിന്റെ വലുപ്പം ഞാനിതു വരെ മനസായിലാക്കിയല്ലലോ ദൈവമേ.വേണ്ട !!അനുഷേച്ചിക്ക് ഒന്നും പറ്റരുത്. ഇത് ഞാനും അമ്മയും തമ്മിലുള്ളതാണ്.
“വേണ്ട അനുഷേച്ചി...അമ്മയെന്നെ ഒന്നും ചെയ്യൂല്ല...”ഞാൻ അനുഷേച്ചിയെ മാറ്റി നിർത്തി. വാവയെ ആ കയ്യിലേക്ക് കൊടുത്തു. “മോനൂസേ..”അമ്മയുടെ തോക്കിന്റെ മുന്നിലേക്ക് വീണ്ടും നടന്ന എന്നെ കണ്ട് അനുഷേച്ചി പേടിയോടെ വിളിച്ചു.
ഇരട്ട കുഴൽ തോക്കിന്റെ തുമ്പ് എന്റെ നെഞ്ചിൽ ഞാൻ തട്ടിച്ചു വെച്ചു.
“എന്തിനാണമ്മേ ഇത്ര ദേഷ്യം.ആരോടാ ഈ വാശി..കയ്യിലിരിക്കണ ആ വാവയെ നോക്ക്.അമ്മയുടെ ചോര തന്നെയല്ലേ. അമ്മ തോൽപ്പിക്കാൻ നോക്കുന്നത് ഒന്നുമറിയാത്ത ആ കുഞ്ഞിനെ ആണോ. ..?” ഞാൻ വലിയ ദേഷ്യമോ വാശിയോ എടുത്തില്ല. തമ്പുരാട്ടിയോട് അല്ല എന്റെ ശ്രീദേവിയോടായിരുന്നു ഞാൻ സ്നേഹത്തോടെ ചോദിച്ചത്. അമ്മ ഒരു നോട്ടമെങ്കിലും വാവയെ നോക്കി. കട്ടിയുള്ള ഒച്ചയിൽ നിന്ന് നേരെ ഞാൻ സൗമ്യമായി പറഞ്ഞപ്പോ ,അമ്മയുടെ മുറുകിയ മുഖവും ദേഷ്യവും ഒന്ന് അയഞ്ഞു. എന്നാലും തോക്ക് ഒന്നുകൂടെ മുറുക്കി അമ്മ എന്റെ ഇടനെഞ്ചിലേക്ക് അമർത്തി .
“എന്റെ ശ്രീദേവിക്കെന്നെ ഒന്നും ചെയ്യാ ങ്കഴീല്ലാന്നെനിക്കറിയാ.പെട്ടന്നുള്ള ദേഷ്യത്തിന്റെ പുറത്ത് എടുത്തതല്ലേയീ തോക്ക്. എനിക്ക് മനസ്സിലാവും. സാരമില്ലമ്മേ...”അമ്മയുടെ മുഖത്തു ഒരു ഞെട്ടലുണ്ടായി. ഞാൻ ശ്രീദേവി എന്ന് വിളിച്ചോണ്ട് ആണോ. മനസ്സിൽ എപ്പോഴും എന്റെ പെണ്ണായി ശ്രീദേവിന്ന് പറഞ്ഞു പറഞ്ഞു അറിയാതെ വായിൽ നിന്ന് വന്നു പോയതാണ്.അനുഷേച്ചിക്ക് ഇനി കളിയാക്കാൻ അത് മതി. അമ്മയെന്നെ ഇനി ഒന്നും ചെയ്യൂല്ലന്ന് ആ മുഖം കാണിച്ചു തന്നു. ഒന്ന് സ്നേഹത്തോടെ സംസാരിച്ചാ അലിയുന്നതാണോ അമ്മയുടെ ഒളിപ്പിച്ചു വെച്ച മനസ്സ്.
“പണ്ട് വല്യച്ഛന്റെ നേരെ അമ്മയിതു ചൂണ്ടിയപ്പോ . എന്റെ കയിലുമുണ്ടായിയുന്നു അമ്മയെ ,വല്യച്ഛന്റെ എടുത്തൂന്ന് രക്ഷിക്കാൻ തുരുമ്പെടുത്തതാണേലുമൊരു കത്തി ഓർമയില്ലേ?ആ ചെറിയ ചെക്കൻ എന്റെയുള്ളിൽ ഇപ്പോഴുമുണ്ട്. അമ്മ തോക്ക് എടുക്കണേൽ ഞാൻ കത്തിയുമെടുക്കും.അമ്മ വാശിയിൽ ആണേൽ ഞാനും വാശിയിലാ.
ഞാൻ കണ്ട് വളർന്നത് അച്ഛനെയല്ല ,അമ്മയെയാ .അപ്പോപ്പിന്നെ അമ്മയുടെ വാശിയെനിക്കും കിട്ടൂല്ലേ? “ മുഖത്തു നോക്കി പറയാൻ എനിക്ക് ഒരു മടിയും തോന്നിയില്ല. ഇങ്ങനെയൊന്നും പറഞ്ഞീല്ലേൽ അമ്മയിനിയും ഇതേപോലെ വേണ്ടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയാലോ.പക്ഷെ നമ്പൂരിച്ചി പെണ്ണിനെ ഒന്ന് വേദന ആക്കാൻ അറിയാതെ പോലും എനിക്ക് ഉദ്ദേശമില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ആലോചിച്ചു നിൽക്കുന്ന അമ്മയെയാണ് പിന്നെ കണ്ടത്.
”ഇനിയും അമ്മക്ക് എന്നെ കൊല്ലാണോ വേണ്ടല്ലോ? .ഞാൻ എന്തായാലും ഏട്ടത്തിക്ക് വാക്ക് കൊടുത്താ..ഏട്ടത്തിയെയും കൊണ്ടേ ഞാൻ അകത്തേക്ക് കേറൂ..“ അമ്മയുടെ മുഖം ആദ്യമായി തോറ്റ പോലെ
💬 Comments
View all comments