Tomboy love 3 ❤❤ [Fang leng]
📝 Ongoing
👁 191237 views ❤ 413 likes ⭐ 0.0 rating 💬 21 comments 📚 1 chapters 📅 2024-09-29
Tomboy Love Part 3 Author : Fang leng | Previous Part അർജുൻ : ഒക്കെ ശുഭം... അമ്മു : ങ്ങേ.. അർജുൻ വണ്ടി വേഗം കത്തിച്ചു വിട്ടു കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ വീടിനു മുന്നിൽ എത്തി അർജുൻ : എല്ലാവരും ഉറങ്ങിയെന്നാ തോന്നുന്നേ താൻ ആ ഗേറ്റ് ഒന്ന് തുറന്നേ വണ്ടി നിർത്തിയ ശേഷം അർജുൻ പറഞ്ഞു എന്നാൽ അമ്മുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനാൽ അവൻ അമ്മുവിനെ ഒന്നു കൂടി നോക്കി അമ്മു 😴😴😴😴😴 അർജുൻ : ഉം ബെസ്റ്റ് അർജുൻ പതിയെ കാറിൽ നിന്നിറങ്ങിയ ശേഷം ഗേറ്റ് തുറന്നു കാർ അകത്തേക്ക് കയറ്റി ശേഷം വീണ്ടും അമ്മുവിനെ വിളിച്ചു അർജുൻ : അമ്മു എഴുനേൽക്ക് വീടെത്തി അമ്മു... അമ്മു : ഉം... എന്താ പതിയെ കണ്ണ് തുറന്ന ശേഷം അമ്മു അവനോടായി പറഞ്ഞു അർജുൻ : വീടെത്തി എഴുനേറ്റേ അമ്മു : ഉം... വയ്യ അർജുൻ എന്നെ എടുത്തുകൊണ്ട് പോ അർജുൻ : നീ കളിക്കാതെ വന്നേ എടുക്കണം പോലും അമ്മു : എനിക്ക് വയ്യ പ്ലീസ് അർജുൻ : എന്നാൽ അവിടെ തന്നെ കിടന്നോ ഞാൻ പോകുവാ ഇത്രയും പറഞ്ഞു അർജുൻ വാതിൽ തുറന്ന് വീടിലേക്ക് കയറി അപ്പോഴേക്കും കാറിൽ നിന്നെഴുന്നേറ്റ് അമ്മുവും അവിടേക്ക് എത്തി അർജുൻ : ഹാ വന്നോ ഞാൻ കരുതി കാറിൽ കിടന്ന് ഉറങ്ങുമെന്ന് അമ്മു : ദുഷ്ടൻ അർജുൻ : അഭ്യാസം കാണിക്കാതെ വരാൻ നോക്ക് ഇത്രയും പറഞ്ഞു അർജുൻ വീടിന്റെ വാതിൽ അടച്ചു അപ്പോഴേക്കും അമ്മു അർജുന്റെ ദേഹത്തേക്ക് വന്ന് ചാരി നിന്നു അർജുൻ : വാ അമ്മു
❤️❤️