ട്രാപ്പ്ഡ് ഇൻ ഹെവൻ : നാൻ കടവുൾ [Danmee]
📝 Ongoing
👁 133200 views ❤ 212 likes ⭐ 0.0 rating 💬 10 comments 📚 1 chapters 📅 2021-06-08
ട്രാപ്പ്ഡ് ഇൻ ഹെവൻ : നാൻ കടവുൾ Trapped In Heaven Nadan Kadavul | Author : Danmee ഹെലികോപ്റ്റർ പറന്നിറങ്ങിയത് മെഡിക്കൽ കോളേജിന് അടുത്തുള്ള സ്റ്റേഡിയത്തിന് അകത്ത് ആയിരുന്നു അവിടെ നിന്ന് ഒരു ആംബുലൻസിൽ എന്നെയും റിൻസിയെയും അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. മറ്റ് ആശുപത്രികൾ എല്ലാം ഉരുൾ പൊട്ടലിലിൽ പരിക്ക് പറ്റിയവരെ കൊണ്ട് നിറഞ്ഞിരുന്നു അത് കൊണ്ട് ആണ് ഞങ്ങളെ നേരെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഇവിടെത്തെ സ്ഥിതിയും വളരെ മോശം ആണ്. നുറിൽ പരം ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കുപറ്റിയവരെയും അവരുടെ ബന്ധുക്കളെയു കൊണ്ട് ഹോസ്പിറ്റൽ നിറഞ്ഞിരിക്കുക ആണ്. വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിലും അൽപ്പം ക്ഷീണം ഉള്ളത് കൊണ്ട് എനിക്കും റിൻസിക്കും ട്രിപ്പ് തന്നു കിടത്തിയിരിക്കുക ആണ്. അപ്പോൾ ആണ് ഹോസ്പിറ്റലിൽ പൊതിച്ചോർ വിതരണം ചെയ്യാൻ വന്ന എന്റെ കുട്ടുകാർ എന്നെ കാണുന്നത്. "ഡാ നിന്നെ കാണാതായപ്പോൾ ഞങ്ങൾ ഒരുപാട് പേടിച്ചു പോയി അന്ന് നമ്മൾ ഇരുന്നു കള്ളുകുടിച്ച സ്ഥാലം മൊത്തം ഒലിച്ചു പോയിരുന്നു.......... അവസാനം നമ്മൾ അവിടെന്ന് വരുമ്പോൾ നീ അവിടെ കിടക്കുക അല്ലായിരുന്നോ............. എന്നാലും മലയ്ക്ക് മുകളിൽ 4 ദിവസം കഴിച്ചുകുട്ടിയിട്ടും ഉരുൾ പൊട്ടലിൽ നിനക്ക് ഒരു പോറൽ പോലും പറ്റിയില്ലല്ലോ " " അതെക്കെ വലിയ കഥ ആണ് അളിയാ അതൊക്കെ പിന്നെ പറയാം............... ഡാ എനിക്ക് വീട്ടിൽ ഒന്നു വിളിക്കണം ആയിരുന്നു........ അവർ അറിഞ്ഞു ക
Bro next part????