0%
Chapter 3

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco | Read All Parts | 👁 285 |

എന്റെ മൊഞ്ചത്തി പെണ്ണേ. "

"ഗുഡ് മോർണിംഗ്.. സാർ. സാറിന്റെ ചായ ഇവിടെ വെച്ചിട്ടുണ്ടേ. ചൂട് പോവാതെ കുടിച്ചോ." നല്ല പാൽപുഞ്ചിരി സമ്മാനിച്ച് കൊണ്ട് അവൾ പറഞ്ഞു.

ഞാൻ എഴുനേറ്റ് മുഖം കഴുകി വന്നു ചായ കുടിച്ചു. എന്നിട്ട് ചോദിച്ചു.

"ഇന്നെന്താ സ്പെഷ്യൽ ? "

"അപ്പവും മുട്ടക്കറിയും പഴം പുഴുങ്ങിയതും. പോരെ സാർ.."

"ഓഹ്!!! ധരാളം "

"ഞാൻ വേഗം റെഡി ആവട്ടെ ... ഇന്ന് ഒരുപാട് പരിപാടികൾ ഉണ്ട്. "

"അപ്പോൾ സാറ് ഉച്ചയ്ക്ക് വരില്ലേ .? "

"സാധ്യത ഇല്ല. പറ്റുമെങ്കിൽ ഞാൻ വരാം. "

ഞാൻ വേഗം റെഡിയായി ചായ കുടിച്ചു. റിയകുട്ടിയുടെ കൂടെ ഇരുന്ന് അപ്പവും മുട്ട കറിയും കഴിച്ചു... ഇക്ക വന്നിട്ട് പോകാം എന്ന് കരുതി. പത്തുമണി കഴിഞ്ഞിട്ടും ഇക്കയെ കാണാതായപ്പോൾ ആണ് ഞാൻ ഇക്കയെ വിളിച്ചത്. അത് റിയകുട്ടിയോട് പറഞ്ഞത് കൊണ്ടാണ് റിയകുട്ടി അവളുടെ ഉപ്പയെ കുറച്ചു ചോദിച്ചത്.

ഞാൻ അവിടെ നിന്നും ഇറങ്ങി. പറയേണ്ട കാര്യങ്ങൾ എല്ലാം റിയകുട്ടിയെ പറഞ്ഞു ഏൽപ്പിച്ചാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്.

ഗെയ്റ്റ് കഴിഞ്ഞപ്പോൾ ആണ് ഇക്കയെ കണ്ടത്..

"ആ ഇക്കാ എന്തേ വൈകിയത് " ഞാൻ ചോദിച്ചു.

"അത്... അത്.. ആലി ... അല്ല ആല നന്നാക്കാൻ ആളു വന്നത് കൊണ്ട്.. " ഇക്ക വിക്കി വിക്കി പറഞ്ഞു. എന്തോ ആരെയോ പേടിക്കുന്നത് പോലെ.

"ശരി... ഇക്ക എന്നിട്ട് ആലി നന്നാക്കിയോ? അല്ല... ആല നന്നാക്കിയോ? "

"ഇല്ല.. ഒരു തീയതി കണ്ടിട്ട് വരാന് പറഞ്ഞു."

"എന്ത്. എപ്പോൾ വരാന്ന് പറഞ്ഞെന്ന്? "

"അല്ല!! ഇന്ന് ചെയ്തു തരാൻ സമയം ഇല്ല എന്ന് പറഞ്ഞു. പിന്നെ ഏതെങ്കിലും ഒരു ദിവസം നോക്കി വരാം എന്ന് പറഞ്ഞു. "

"ശരി. ഇക്ക വന്നിട്ട് കാണാം. ആ!! ഇക്കയുടെ മോള് അവിടെ നല്ല അപ്പവും മുട്ടക്കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പോയി കഴിക്കണേ.. "

ഞാൻ അവിടെ നിന്നും പോയി . പക്ഷെ പോയത് കമ്പനിയിൽ അല്ലായിരുന്നു. എന്റെ ചില സുഹൃത്തുക്കളെ കാണാൻ ആയിരുന്നു. എല്ലാം കഴിഞ്ഞു ചില സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വന്നു. ഞാൻ വരുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു. ഞാൻ വന്നു ബെൽ അടിച്ചു കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്. റിയ മോളെ കണ്ടപ്പോൾ എന്തോ ഒരു വല്ലായിക തോന്നി.

ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നു.

"എന്ത് പറ്റി ? എന്തോപോലെ ഉണ്ടല്ലോ മുഖം കാണുമ്പോൾ. ഇന്ന് ഉപ്പയെ കണ്ടില്ലേ,? അതോ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.

"ഒന്നുമില്ല... പിന്നെ ഉപ്പ ഇന്ന് വന്നില്ലേ? ഇവിടെ വന്നില്ലല്ലോ? റിയ കുട്ടി ചോദിച്ചു.

"ആണോ!!? എന്നാ എന്തെങ്കിലും തിരക്കിൽ

💬 Comments

View all comments