0%
Chapter 3

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco | Read All Parts | 👁 286 |

പെട്ടു കാണും. അതോർത്തു മോള് സങ്കടപെടേണ്ട.?" ഞാൻ അങ്ങനെ പറഞ്ഞു ഒഴിഞ്ഞു.. സത്യം പറഞ്ഞാൽ അവൾക്ക് സങ്കടം ആയാലോ? എന്നാണ് ഞാൻ ഓർത്തത്.

"മ് . സാറിന് കഴിക്കാൻ എടുക്കെട്ടെ.? "

"എനിക്ക് വേണ്ട മോളെ. ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ ചായ കഴിച്ചു. മോളൊന്നും കഴിച്ചില്ലേ?"

"ഇല്ല!! സാർ വന്നിട്ട് ഒരുമിച്ചു കഴിക്കാന്ന് കരുതി.. ഇന്ന് ഉപ്പയും വന്നില്ല. "

"ഒറ്റ അടിവെച്ചു തന്നാലുണ്ടല്ലോ.. വാ വന്നു കഴിക്ക്. ഞാൻ എടുത്തു തരാം."

"എനിക്ക് വേണ്ട സാർ.. എനിക്ക് വേണം എന്നില്ല. എന്നാലും ഉപ്പ എന്താ ഇന്ന് ഇങ്ങോട്ട് വരാഞ്ഞത്? "

"അതേ!!! ഞാൻ ഫ്രഷ് ആയി വരാം. എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം. എന്താ ഏ? "

ഞാൻ റൂമിലേക്ക് പോയി. ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു വേഷം മാറി വന്നു.

അവളെ പിടിച്ചിരുത്തി ഞാൻ തന്നെ വിളമ്പികൊടുത്തു. ഞാൻ കൂടെ ഇരുന്നു കഴിച്ചു. കഴിച്ചെന്നു വരുത്തി ഞങ്ങൾ രണ്ടാളും.

"എന്റെ മോളിങ്ങു വന്നേ... വാ ഇവിടെ ഇരി " അവളെ പിടിച്ചു സോഫയിൽ ഇരുത്തി. എന്നിട്ട് അകത്തു പോയി ഞാൻ വാങ്ങിയ ഒരു കവർ എടുത്തു കൊണ്ടുവന്നു അവളുടെ കൈയിൽ കൊടുത്തു.

"തുറന്നു നോക്ക് " ഞാൻ പറഞ്ഞു.

അവൾ തുറന്നു നോക്കി. അതിന് ശേഷം എന്റെ മുഖത്തും.

"ഇതെന്തിനാ വാങ്ങിച്ചത്.."

"അത് ഒന്നും ഇല്ല. കുറച്ചു ഡ്രോയിങ് പേപ്പറും ,പെന്നും, പെൻസിലും , ചില പെയിന്റും ബ്രഷും ഒക്കെയാണ്. ഇവിടെ ഇരുന്നു ഓരോന്ന് ചിന്തിച്ചോണ്ടിരിക്കാതെ ഇതിൽ വല്ലതും വരച്ചു സമയം കളയാം.. എന്റെ ചിത്രം വരക്കാം പറ്റുമോ എന്ന് നോക്കാലോ "

അവൾ ചിരിച്ചു. എന്നാൽ ചിരിക്ക് വേണ്ടത്ര തെളിച്ചം കണ്ടില്ല.. ഇക്കയെ കാണാത്തത് കൊണ്ടാണെന്നു ഞാൻ കരുതി. എന്നാൽ രാത്രിയിൽ ഉറങ്ങാൻ കിടന്ന ശേഷം കുറച്ചു കഴിഞ്ഞു എന്തോ ഒച്ച കേട്ട് ഞാൻ റൂമിന്റെ വാതിൽ തള്ളി നോക്കി.

വാതിൽ തുറന്നു താഴെ വെറും നിലത്ത് ഒരു പഴകിയ സാരിയും പുതച്ചു . പനിച്ചു വിറച്ചു പിച്ചും പെയ്യും പറയുന്ന റിയകുട്ടിയെ ആണ് ഞാൻ കണ്ടത്.

"സാർ... സാർ... ഏട്ടൻ ഏട്ടൻ.. ഉപ്പ... ഉപ്പ.. ഞാൻ ഇപ്പോൾ മരിച്ചു പോകും ഉപ്പ സാറേട്ട സാറേട്ടാ" എന്നിങ്ങനെ എന്തൊക്കെയോ പിറു പിറുക്കുന്നു. ഞാൻ അവളെ കോരി എടുത്തു കട്ടിലിൽ കിടത്തി.

"ഉപ്പ ഉപ്പ വന്നോ.. സാറെ അല്ല എന്റെ എന്റെ ഏട്ടൻ... ഏട്ടൻ.... ഏട്ടാ ഞാൻ ഞാൻ മരിച്ചു പോകുമോ..? എനിക്ക് ഏട്ടന്റെ കൂടെ കഴിയണം.. " എന്നെ മനസ്സിലായത് കൊണ്ടോ അതോ...? അറിയില്ല. അവൾ എന്തൊക്കെയോ പറയുന്നുണ്ട്.. എനിക്ക് സങ്കടം വന്നു . ഞാൻ വേഗം വേഷം

💬 Comments

View all comments