0%
Chapter 4

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco | Read All Parts | 👁 397 |

അച്ചായൻ പറഞ്ഞ കഥ... അർജുന്റെ റിയ കുട്ടി .. നിലാവ് പോലെ വന്നവൾ 4

Achayan Paranjakadha Arjunte Riyakutty Nilavu pole Vannaval Part 4 | Author : Eakan | Previous Part


പോലീസ് സ്റ്റേഷൻ

ഞാൻ സ്റ്റേഷനിന്റെ അകത്തേക്ക് കയറി.. അവിടെ ഒരുവശത്തു ഒരു ബെഞ്ചിൽ നാലുപേര് ഇരിക്കുന്നുണ്ട്.. അതിൽ ഒന്ന് ഇക്കയാണ്.. ഇക്കയുടെ അടുത്തിരിക്കുന്നത് റിയകുട്ടിയുടെ ചെറിയുമ്മ ആയിരിക്കണം... അവിടെ കുറച്ചു മാറി ഒരു പയ്യൻ ഇരുന്നിട്ടുണ്ട്... പിന്നെ ഒരു കിളവനും.. പൈയ്യനെ ഞാൻ മുൻപ് കണ്ടിട്ടുണ്ട് ... കിളവനെ മുൻപ് കണ്ടിട്ട് ഇല്ല.

എന്നെ കണ്ട ഉടനെ ഇക്ക എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.

"സാറെ ഞങ്ങളെ സഹായിക്കണം.. ഞങ്ങളെ ഇവിടുന്ന് രക്ഷിക്കണം. "

"അതിന് ഇക്ക എന്ത് തെറ്റ് ചെയ്തിട്ടാ ഇവിടെ പിടിച്ചു കൊണ്ട് വന്നത്?.. ഇതാരാ ഇക്കയുടെ കൂടെ ഉള്ളത്.?"

"ഇതെന്റെ കെട്യോൾ ആണ് സാറെ... സുബൈദ. ഞങ്ങളെ ഇവിടെ എന്തിനാണ് കൊണ്ടുവന്നതെന്ന്

അറിയില്ല സാറെ. ഞങ്ങള് വീട്ടിൽ സംസാരിച്ചിരിക്കയായിരുന്നു. അപ്പോഴാ പോലീസ്കാർ വന്നു ഞങ്ങളെ പിടിച്ചു കൊണ്ട് വന്നത്... "

"അപ്പൊ!!! ഇക്കയുടെ മക്കളോ? "

അവർ വീട്ടിൽ ഉണ്ട്..

ആസമയം അവിടെ വന്ന കോൺസ്റ്റബിൾ ചോദിച്ചു.,.

ആരാ..? എന്താ വേണ്ടത്,?

"സാറെ എന്റെ പേര് അർജുൻ.. ഇക്കയെ ഇവിടെ കൊണ്ട് വന്നിട്ടുണ്ട് എന്നിറിഞ്ഞു വന്നതാ.... ഇതിപ്പോ എന്താ സാറെ കേസ്? "

"അതിന്നും പറയാൻ പറ്റില്ല.. പല കേസും ഉണ്ട്... ഒരു പെൺകുട്ടിയുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു... അതിനു വേണ്ടി വിവാഹ പ്രായം എത്തുന്നതിനു മുൻപേ പീഡനം.. കേസ് പോസ്കോ.. ആവാൻ ആണ് സാധ്യത.. "

"സാറെ പീഡനമോ "?

"ആ അതേ മാനസീകമായും,, പട്ടിണിക്കിട്ടും.. എല്ലാം പീഡനം തന്നെ. ജാമ്യം പോലും കിട്ടാൻ ചാൻസ് ഇല്ല.." .

"സാറെ ആരെകൊണ്ടെങ്കിലും വിളിച്ചു പറയിച്ചാൽ രക്ഷയുണ്ടോ സാറെ? "

"ഒരു രക്ഷയും ഇല്ല.. വിളിച്ചു പറയുന്നവർ കൂടെ തൂങ്ങും... ഇത് സി ഐ സാർ നേരിട്ട് വിളിച്ചു പറഞ്ഞു എടുത്ത കേസ് ആണ്.. പോരാത്തേന്.. മജിസ്‌ട്രേസിന്റെ ഓഫീസിൽ നിന്നുപോലും വിളിച്ചു.. സാറിന് ഇതിൽ പങ്ക് ഇല്ലെങ്കിൽ വേഗം പോയിക്കോ അല്ലെങ്കിൽ സാറും ഇതിന്റെ കൂടെ തൂങ്ങും.. "

"S I സാറുണ്ടോ.. ഒന്ന് സംസാരിച്ചു നോക്കാൻ..?"

"S I സാറില്ല... സാർ പുറത്തു പോയിരിക്കുകയാ.. ഒരു കൂട്ട് പ്രതി കൂടെ ഉണ്ട് . അവരെ പൊക്കാൻ പോയതാ.. കാണണമെങ്കിൽ ഇവിടെ എവിടെയെങ്കിലും ഇരിക്ക് സാറിപ്പോൾ എത്തും. "

"അപ്പൊ സാറെ ഇതിൽ നിന്ന് രക്ഷപെടാൻ എന്താ ഒരു വഴി. "

"ഒരു വഴിയേ ഉള്ളൂ

💬 Comments

View all comments