0%
Chapter 3

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco | Read All Parts | 👁 287 |

മാറി . കുഞ്ഞുങ്ങളെ മാറോട് ചേർത്ത് എടുക്കുന്ന പോലെ അവളെ ഞാൻ എടുത്തു.

അവളുടെ രണ്ടുകാലുകളും എന്റെ അരയുടെ ഇരുവശത്തായി ഇട്ട് എന്റെ നെഞ്ചിൽ അവളെ കിടത്തി ഞാൻ വേഗം വാതിൽ പൂട്ടി താഴെ ഇറങ്ങി.

കൊണ്ടുപോയി കാറിൽ കിടത്തി . സ്പീഡിൽ കാറെടുത്തു അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി. അവിടെ എനിക്ക് പരിചയം ഉള്ള ഡോക്ടർ തന്നെ ഉണ്ടായിരുന്നു. അവർ അവളെ പരിശോധിച്ചു. എന്തോ ഒരു ഇഞ്ചക്ഷൻ കുത്തിവെച്ചു .

"അർജുൻ ആരാ ഇത്. നിനക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണോ?" ഡോക്ടർ ചോദിച്ചു.

"അതേ .. എന്താ പ്രശ്നം. എന്തെങ്കിലും.. സീരിയസ്... " ഞാൻ ചോദിച്ചു.

"ഏയ്‌!! അങ്ങനെ ഒന്നും ഇല്ല.. പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. ഇന്ന് ഫുഡ്‌ ഒന്നും കഴിച്ചില്ല എന്ന് തോന്നുന്നു. പിന്നെ ബി പി യും കുറവാണ്. നല്ല ക്ഷീണം കാണാൻ ഉണ്ട്. പനിക്ക് വേറെ കാരണം ഒന്നും കാണുന്നില്ല.

"ഇല്ല. ഇന്നലെ ശരിക്കും ആഹാരം ഒന്നും അവൾ കഴിച്ചില്ല.. അപ്പോൾ വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? ഇവിടെ കിടത്തേണ്ടി വരുമോ?"

" അതിന്റെ ആവശ്യം ഇല്ല. പിന്നെ പനി മാറിയില്ലെങ്കിൽ നാളെ ഒന്ന് കൂടെ വരണം.. നമുക്ക് ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം. എന്തായാലും ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. ഇത്തിരി ക്ഷീണം മാറിക്കോട്ടെ . ഒരു മണിക്കൂർ കഴിഞ്ഞു പോകാം. ബാക്കി കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. വേറെ പ്രശ്നം ഒന്നും ഇല്ല. "

ഒരു മണിക്കൂർ കഴിഞ്ഞ് അവളേയും കൂട്ടി മടങ്ങി.

അവിടെ എത്തിയ ശേഷം അവൾ ഇറങ്ങി നടക്കാൻ തുടങ്ങി.

"നിക്കെടി അവിടെ.. കൊണ്ടുപോയത് ഞാൻ ആണെങ്കിൽ കൊണ്ടുവരാനും എനിക്ക് അറിയാം. " ഞാൻ പറഞ്ഞു.

അവളെ നേരത്തെ എടുത്ത പോലെ എടുത്തു. അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ചിരിച്ചു.

ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തു കയറി. റൂമിൽ എത്തി അവളെ കട്ടിലിൽ കിടത്തി. A c യുടെ തണുപ്പ് കുറച്ചു.

"മര്യാദയ്ക്ക് ഇവിടെ കിടന്നോണം . അവകാശം, അർഹത എന്നൊക്കെ പറഞ്ഞു വന്നാൽ ഉണ്ടല്ലോ.? വല്ല ആലി കോയക്കും പിടിച്ചു കൊടുക്കും ഞാൻ. " ഞാൻ പറഞ്ഞു ചിരിച്ചു.

"അവൾ എന്റെ കൈക്കു പിടിച്ചു. സാറും ഇവിടെ എന്നോടൊപ്പം കിടക്കാമോ?" അവൾ ചോദിച്ചു.

ഞാൻ അവളുടെ അടുത്ത് കിടന്നു.

"എന്താ എന്തുപറ്റി എന്റെ കുട്ടന്? "

"എനിക്ക് പേടി ആയിട്ടാ. "

"എന്തിന്. എന്തിനാ പേടിക്കുന്നെ.. ഞാൻ കൂടെ ഇല്ലേ?. "

"സാറെ. കുറച്ചു കൂടെ എന്റെ അടുത്ത് ചേർന്നു കിടക്കാമോ? എന്നെ കെട്ടിപിടിക്കാമോ? "

ഞാൻ അവളോട് ചേർന്നു കിടന്നു. അവളുടെ പിറകിൽ ആണ് ഞാൻ കിടന്നത്. എന്റെ കൈയിൽ തല വെച്ച് എന്റെ

💬 Comments

View all comments