ദേവനന്ദ 3 [വില്ലി]
📝 Ongoing
👁 970738 views ❤ 1911 likes ⭐ 0.0 rating 💬 133 comments 📚 1 chapters 📅 2019-12-16
ദേവനന്ദ 3 Devanandha Part 3 | Author : Villi | Previous Part അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു. അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു. ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി . മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു എങ്കിലും അവളുടെ ആ അവസ്ഥയിൽ അവളോടത് ചോദിക്കാൻ എനിക്ക് തോന്നിയില്ല. ഒരുകാലത്തു ഇത് പോലെ സമയം വരുമ്പോൾ അതും അവൾ തന്നെ എനിക്ക് പറഞ്ഞു തരും എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു .... " വാ പോകാം .... " ഞാൻ അതും പറഞ്ഞു നടന്നതും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നു അവൾ ബൈക്കിൽ കയറി. " സോറി. " കലങ്ങിയ കണ്ണുകൾ തുടക്കുന്നത് മിററിലൂടെ നോക്കി ഞാൻ അവളോട് പറഞ്ഞു.. " എന്തിന്? " " എല്ലാറ്റിനും. ! വഴക്കുണ്ടാക്കിയതിന്... ചീത്ത വിളിച്ചതിന്..... ദേഷ്യപ്പെട്ടതിന്... തെറ്റുധരിച്ചതിന്.. അങ്ങനെ എല്ലാത്തിനും... " " അപ്പൊ ഞാൻ എന്ത് പറഞ്ഞാ നന്ദുവേട്ട നിങ്ങളോട് മാപ്പപേക്ഷിക്ക .? ഒരു സോറിയിൽ തീരുവോ ഞാൻ ചേട്ടനോട് ചെയ്തത്? " " എന്നാലും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു .. എന്റെ സാഹചര്യങ്ങൾ......... " " എനിക്ക് അറിയാം നന്ദുവേട്ട.. ഈ കണ്ടതൊന്നും അല്ല നന്ദുവേട്ടനെന്നു..
????