ദേവനന്ദ 6 [വില്ലി]
📝 Ongoing
👁 737121 views ❤ 1931 likes ⭐ 0.0 rating 💬 216 comments 📚 1 chapters 📅 2020-03-09
ദേവനന്ദ 6 Devanandha Part 6 | Author : Villi | Previous Part ദേവാനന്ദക്കു എന്നോട് പ്രണയമാണെന്ന്. അതും കാലങ്ങളായി. എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്. ഇതുവരെയും ആഗ്രഹിക്കാത്ത ഒന്ന്. അവൾ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പോലും എനിക്ക് അറിയില്ല. എങ്കിലും ഈ രണ്ടു ദിവസം ദേവുവിന്റെ സാമിപ്യം എന്നിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിരുന്നതായ് എനിക്ക് തോന്നി . അവൾ കൂടെയുള്ളപ്പോൾ ചുറ്റുമുള്ളതെല്ലാം മറക്കുന്ന പോലെ. എല്ലാം അവളിലേക്ക് ഒതുങ്ങുന്ന പോലെ . പക്ഷേ അതിനെ പ്രണയമെന്നു പേരിട്ടു വിളിക്കാൻ കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ഈ ചുരുങ്ങിയ സമയത്തിൽ ഒരു നൂറു തവണയെങ്കിലും ചോതിച്ചിരിക്കണം.. മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കി ആണിന്നും. ദേവു പറഞ്ഞതെല്ലാം സത്യം തന്നെ ആണോ ? എങ്കിലും അവളുടെ വാക്കുകളിൽ ഒരു തരി പോലും കള്ളം കലർന്നിരുന്നതായി തോന്നിയില്ല എനിക്ക് . അവൾ മനസിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നെന്റെ മനസ്സിൽ തന്നെ തറച്ചു കയറിയിരിക്കുന്നു. ആഹാ ഹണിമൂണിന് പോയ പിള്ളേര് നേരത്തെ ഇങ്ങു പോന്നോ ? " വീട്ടുമുറ്റത്തേക്കു കാർ കയറിയാതെ പുറത്തേക്കു എത്തിയ ഏടത്തി അതിശയത്തോടെ ചോദിച്ചു. അപ്പോളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ദേവുവിനെ ഏടത്തി കാണുന്നത്. " അയ്യോ.. ഇതെന്തു പറ്റി . എന്താ പറ്റ്യേ ദേവു നിനക്കു ? കരഞ്ഞോ
Next part enn varum bro ?♂️. Kure aayi wait cheyyunnu