0%
Chapter 2

ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco | Read All Parts | 👁 215 |

എവിടെ ഇറങ്ങും എന്നൊന്നും പറയാൻ പറ്റില്ല. ഈ സമയം ഇനി അങ്ങോട്ട് പോകാൻ പറ്റില്ല. "

"പിന്നെ ഇപ്പോൾ എന്താ ചെയ്യുക.? എനിക്ക് അവിടെ പോയേ പറ്റു. "

"എന്തായാലും ഈ സമയം സാറിന് അങ്ങോട്ട് പോകാൻ കഴിയില്ല. കൂടിയാൽ ഇവിടുന്ന് ഒരു പത്തു കിലോമീറ്റർ കൂടെ സാറിന് പോകാം അതിനു മുകളിൽ പോകാൻ കഴിയില്ല. അവിടെ ഗാർഡ് തടഞ്ഞു നിർത്തും. സാറിന് തിരിച്ചു വരേണ്ടി വരും. ഇവിടെ തൊട്ടടുത്ത് ഒരു ചെറിയ ലോഡ്ജ് ഉണ്ട് അവിടെ റൂം എടുത്തു താമസിക്കുന്നതാണ് നല്ലത്. അവിടെ തന്നെ ഹോട്ടലും ഉണ്ട് അതുകൊണ്ട് സാറിന് ഫുഡും കഴിക്കാം." വേലു പറഞ്ഞു.

ഒടുവിൽ ജീവൻ അവിടെ നിന്ന് ഒരു കട്ടൻ ചായ കുടിച്ച് വേലു പറഞ്ഞ ലോഡ്ജിൽ മുരിയെടുത്തു. അവിടെ ഇരുന്ന് ജീവൻ കഴിഞ്ഞ കാലം ഓർത്തു നോക്കി. വിവാഹം നിശയിച്ചു കഴിഞ്ഞ ശേഷം പല തവണ അമൃതയെ കണ്ടു. വിളിച്ചു.

അങ്ങനെ ഒരു ദിവസം. ജീവൻ അമൃതയെ വിളിച്ചു. വർഷയാണ് സംസാരിച്ചത്.

"ഏയ്‌ അമ്മു നാളെ താൻ എന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ ? അച്ഛനോട് ഞാൻ പറഞ്ഞോളാം. "

"അത് ഏട്ടാ എനിക്ക് നാളെ.. എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ ഉണ്ടായിരുന്നു."

"അതിനെന്താ.. എന്റെ കൂടെ വന്ന ശേഷം കൂട്ടുകാരിയെ കാണാൻ പോകാമല്ലോ.. ഞാനും കൂടെ വരാം.. നമുക്ക് ഒരുമിച്ചു കല്യാണം ക്ഷണിക്കാം എന്താ. വേറെ ഒന്നും പറയാൻ ഇല്ല. നാളെ രാവിലെ ഒൻപതു മണിക്ക് ഞാൻ വീട്ടിൽ വരും. റെഡി ആയി നിന്നോണം. ആഹ്!! പിന്നെ സാരി ഉടുത്താൽ മതി. തന്നെ സാരിയിൽ കാണാൻ നല്ല ഭംഗിയാ.' അതും പറഞ്ഞു ജീവൻ ഫോൺ വെച്ചു.

പിന്നെ പറയണോ പുകില്. വർഷയ്ക്ക് സാരി ഉടുക്കാൻ ഇഷ്ട്ടമേ അല്ല. ജീൻസ് അല്ലെങ്കിൽ ചൂരിദാർ അതാണ് വർഷയുടെ ഇഷ്ട്ടം. പക്ഷെ എന്ത് ചെയ്യാൻ. അമൃതയുടെ കണ്ണീരിനുമുന്നിൽ വർഷ വഴങ്ങി. പിറ്റേന്ന് ജീവൻ വരുമ്പോഴേക്കും വർഷ സാരി ഉടുത്തു ഒരുങ്ങി നിന്നിരുന്നു. ജീവൻ ബുള്ളറ്റിൽ ആണ് വന്നത്. ജീവന്റെ ബുള്ളറ്റിന്റെ പിറകിൽ കയറി വർഷ പോകുന്നത് അമൃത ജനലിൽ കൂടെ നോക്കി നിന്നു. അമൃതയ്ക്ക് തന്നോട് തന്നെ ദേഷ്യം തോന്നി.

അവർ നേരെ പോയത് കുറച്ചു ദൂരെയുള്ള ഒരു അമ്പലത്തിൽ ആണ്. അവിടെ വലിയൊരു ആൽ മരത്തിന്റെ താഴെ അവർ നിന്നു.

"അമ്മു.... ഞാൻ എന്തിനാണ് അമ്മൂനേയും കൂട്ടി ഇവിടേക്ക് വന്നത് എന്നറിയാമോ.? " ജീവൻ ചോദിച്ചു. ജീവൻ അമൃതയെ ഇപ്പോൾ അമ്മൂ എന്നാണ് വിളിക്കുന്നത്. അത് വർഷയാണ് എന്നറിയാതെ .

"തൊഴാൻ. അല്ലാതെ എന്തിനാ അമ്പലത്തിൽ വരുന്നത്." അമൃത എന്ന വർഷ ചോദിച്ചു.

"അല്ല..

💬 Comments

View all comments