ജീവന്റെ അമൃതവർഷം 2 [ഏകൻ]
തൊഴാൻ മാത്രം അല്ല. ഞാൻ പറഞ്ഞില്ലേ!... ഞങ്ങൾ ഒരു നാൽവർ സംഗം ആണ് സുഹൃത്തുക്കൾ ആയിട്ട് ഉള്ളതെന്ന്.. അവർക്ക് മൂന്നു പേർക്കും ലൈൻ ഉണ്ട് അന്നേ... എനിക്ക് മാത്രമേ ഇല്ലാതുള്ളൂ. അതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.
നീ അങ്ങോട്ട് നോക്കിയേ? അവിടെ ഒരു ആൽ മരം കാണുന്നില്ലേ?. അന്നൊരിക്കൽ അവിടെ കണ്ട ആൽ മരത്തിൽ അവര് മൂന്നാളും അവർ സ്നേഹിക്കുന്ന അവന്മാരുടെ കാമുകിമാരെയും കൂട്ടി വന്നു അതിൽ തൊട്ടിൽ കെട്ടി.
അത് എന്തിനാണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനേയും കൂട്ടി വന്നു ഞാനും അവിടെ ഒരു തൊട്ടിൽ കെട്ടും എന്ന്. അതിനാ നമ്മൾ ഇപ്പോൾ ഇങ്ങോട്ട് വന്നത്. വാ നമുക്ക് ചേർന്നു തൊട്ടിൽ കെട്ടാം."
ജീവൻ വർഷയേയും കൂട്ടി നടന്നു. അവിടെയുള്ള കടയിൽ നിന്നും ചെറിയ തൊട്ടിൽ വാങ്ങി കെട്ടി. മറുത്ത് ഒന്നും പറയാൻ വർഷയ്ക്ക് കഴിഞ്ഞില്ല. ശരിക്കും അവിടെ തൊട്ടിൽ കെട്ടുന്നത് വേഗം നല്ല കുഞ്ഞുങ്ങളെ കിട്ടാൻ വേണ്ടി ആയിരുന്നു. വിവാഹം കഴിഞ്ഞു കുറെ ആയിട്ടും കുട്ടികൾ ഉണ്ടാകാത്തവർ വഴിപാട് പോലെ ചെയ്യുന്നത് .
അവർ അവിടെ ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്നു.
"അമ്മൂ എന്റെ സുഹൃത്തിന്റെ വിവാഹം ആണ് അടുത്ത ഞായറാഴ്ച്ച. നമ്മൾ രണ്ട് പേരെയും ക്ഷണിച്ചിട്ടുണ്ട്. നിർബന്ധം ആയും വരണം എന്നാ പറഞ്ഞത്. നമുക്ക് പോയാലോ? "
"അയ്യോ!! അത് ജീവേട്ടാ ഞാൻ എങ്ങനയാ വരുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞിട്ടില്ലലോ ?അത് മാത്രം അല്ല അച്ഛൻ സമ്മതിക്കില്ല. "
"പ്ലീസ് അമ്മു. എന്നെ അവൻമാർ ഒരുപാട് കളിയാക്കിയതാ . എനിക്ക് കാമുകി ഇല്ലെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് കാണിച്ചു കൊടുക്കേണ്ടേ.. നിങ്ങൾക്ക് ഉള്ളതിനേക്കാൾ സുന്ദരിയായ ഒരു പെണ്ണ് എനിക്ക് ഉണ്ടെന്ന് പറഞ്ഞു ഒരു ദിവസം എങ്കിലും അവന്മാരുടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ. പ്ലീസ് അമ്മൂ .. എന്റെ അമ്മു അല്ലേ.. ഒന്ന് സമ്മതിക്കെടി. അച്ഛനോട് പറഞ്ഞു ഞാൻ സമ്മതം വാങ്ങിച്ചോളാം..."
"അതൊന്നും ശരിയാവില്ല ജീവേട്ടാ.. അങ്ങനെയൊക്കെ നമ്മുടെ വിവാഹം കഴിഞ്ഞു പോകാം."
"പ്ലീസ് അമ്മു.. വിവാഹത്തിന് മുൻപ് നമ്മൾ ഒന്നിച്ചുള്ള ഒരു യാത്ര. അതിന്റെ ഒരു സന്തോഷത്തിൽ ആണ് ഞാൻ. പിന്നെ അവന്മാരുടെ മുന്നിൽ ഒരിക്കൽ എങ്കിലും ഒന്ന് ജയിക്കാൻ. അടുത്ത സൺഡേ ആണ് വിവാഹം. അന്ന് വൈകുന്നേരം ആണ് പാർട്ടി. അതിൽ പങ്കെടുത്തു വേഗം തിരിച്ചു വരാം. പ്ലീസ് പ്ലീസ് പ്ലീസ് അമ്മു. എന്റെ പൊന്നമ്മു ഒന്ന് സമ്മതിക്ക്. നിന്നെയും കൊണ്ടു ചെന്നില്ലെങ്കിൽ പിന്നെ അതു പറഞ്ഞാകും അവരുടെ കളിയാക്കൽ. "
ഒടുവിൽ വർഷയ്ക്ക് സമ്മതിക്കേണ്ടിവന്നു . അങ്ങനെ വർഷ
💬 Comments
View all comments