0%
Chapter 2

ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco | Read All Parts | 👁 221 |

ആ തലോടലിൽ ലയിച്ചു നിന്നു. ജീവൻ അവളെ മാറ്റി നിർത്തുന്നത് വരെ വർഷ അങ്ങനെ തന്നെ നിന്നു.

"നമുക്ക് പോകാം.. ഏതായാലും ഈ വേഷം മാറി പുതിയ ഡ്രെസ്സ് ഉടുത്ത് വാ . നമുക്ക് പോകാം. പോകുന്ന വഴിയിൽ ഒന്ന് അവിടെ കയറിയിട്ട് പോകാം." ജീവൻ പറഞ്ഞപ്പോൾ ആണ് താൻ ജീവേട്ടനെ കെട്ടിപിടിച്ചു നിൽക്കുകയാണ് എന്ന ബോധം വർഷയ്ക്ക് ഉണ്ടായത്. അവർ അവിടെ ഇരുന്ന് ആ ഐസ്ക്രീം കഴിച്ചു. വർഷയ്ക്ക് വലിയ ഇഷ്ട്ടം ആയിരുന്നു ഐസ്ക്രീം.

ജീവൻ പുറത്ത് പോയി നിന്നു. വർഷ വേഗം വേഷം മാറി പുറത്തേക്ക് വന്നു. വർഷ ഇട്ട് വന്ന ഡ്രെസ്സ് മുഴുവനും മടക്കി ഒരു കവറിൽ വെച്ചു. അതും എടുത്തു അവർ അവിടെ നിന്നും ഇറങ്ങി. ഓട്ടോ വിളിക്കാൻ നോക്കിയപ്പോൾ വർഷ ജീവനെ തടഞ്ഞു. ജീവന്റെ കൂടെ ബുള്ളറ്റിൽ വന്നോളാം എന്ന് പറഞ്ഞു. ജീവന്റെ ബുള്ളറ്റിന്റെ പിറകിൽ ഒരു ഭാഗത്തു മാത്രം കാൽ വെച്ച് കൊണ്ടു ജീവനെ കെട്ടിപിടിച്ചു വർഷ ഇരുന്നു.

പേരിന് ഒന്ന് കല്യാണ വീട്ടിൽ കയറി നേരെ വർഷയുടെ വീട്ടിലേക്ക് പോയി. എന്നാൽ വർഷയുടെ പഴയ ഡ്രസ്സ്‌ വർഷ എടുത്തില്ല. അത് ജീവൻ വീട്ടിലേക്ക് കൊണ്ടു പോയി..

അമൃത ചോദിച്ചപ്പോൾ വർഷ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറി... പിന്നെ വിവാഹ ദിവസം വന്നെത്തി. അന്ന് അവർ ആ കല്യാണത്തിന് പോയതിന്റെ അന്ന് തൊട്ട് രണ്ടാഴ്ച കഴിഞ്ഞാണ് കല്യാണം. കൃത്യമായി പറഞ്ഞാൽ പതിനാലാം ദിവസം ആണ് അമൃതയുടെയും ജീവന്റെയും കല്യാണം.

അലാറം അടിച്ചപ്പോൾ ആണ് ജീവൻ ഉറങ്ങി എഴുന്നേറ്റത്.. ജീവൻ ഇപ്പോൾ ഉള്ളത് ആ ലോഡ്ജിൽ ആണ് . വെള്ളൈ പുരത്തേക്കുള്ള യാത്രയിൽ..

ജീവൻ വേഗം റെഡിയായി വെള്ളൈ പുരത്തേക്ക് തിരിച്ചു. അവിടെയുള്ള ചർച്ചിൽ ആണ് ജീവൻ നേരെ പോയത്. അവിടെ ചർച്ചു വക ഒരു സ്കൂൾ ഉണ്ട് . ആ സ്കൂളിൽ ആണ് ജീവൻ എന്തിനാണോ അവിടെ വന്നത് ആരെ കാണാൻ വേണ്ടിയാണോ വന്നത് ആയാൾ ഉള്ളത്. അയാൾ മറ്റാരും ആയിരുന്നില്ല അത് വർഷ ആയിരുന്നു. വർഷ ഇപ്പോൾ ആ സ്കൂളിൽ ടീച്ചർ ആണ്.

ജീവന്റെ വിവാഹം ആറു മാസം മുൻപാണ് കഴിഞ്ഞത് . ഇപ്പോൾ ജീവൻ ഉള്ളത് തന്റെ ജോലി സ്ഥലത്താണ്. അവിടെ നിന്നും ആണ് വർഷയെ കാണാൻ ജീവൻ ഇവിടേക്ക് വന്നത്.

ആ ചർച്ചിൽ ചെന്ന് ജീവൻ അവിടെയുള്ള അച്ഛനോട് പറഞ്ഞു

"അച്ചോ എന്റെ പേര് ജീവൻ. ഞാൻ ഇവിടെയുള്ള സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ വർഷയുടെ ചേച്ചിയുടെ ഭർത്താവ് ആണ്. അവളുടെ അച്ഛനും അമ്മയ്ക്കും സുഖമില്ല. വർഷയെ കാണണം എന്നാണ് അവർ പറയുന്നത്. അവളെ കൊണ്ടു പോകാൻ ആണ് ഞാൻ വന്നത്."

"അതൊരു

💬 Comments

View all comments