0%
Chapter 2

ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco | Read All Parts | 👁 222 |

നല്ല കാര്യം ആണ് മിസ്റ്റർ ജീവൻ ഈ അവസ്ഥയിൽ ടീച്ചറെ നാട്ടിലേക്ക് കൊണ്ടു പോകുന്നതാണ് നല്ലത്. അത് ഞങ്ങൾ പലപ്പോഴും ടീച്ചറോട് പറഞ്ഞിട്ടുണ്ട്. താങ്കൾ സ്കൂളിൽ ചെന്ന് പ്രിൻസിപ്പാളിനെ കണ്ടു കാര്യം പറഞ്ഞു ടീച്ചറെയും കൊണ്ട് പൊയ്ക്കോളൂ. ".

ജീവൻ സ്കൂളിലേക്ക് നടന്നു. സ്കൂളിന്റെ വരാന്തയിലൂടെ നടന്നു പോകുമ്പോൾ ആണ് എതിർവശത്തുനിന്നും ഒരു പെണ്ണ് അല്ല ഒരു സ്ത്രീ എന്ന് വേണം പറയാൻ. ഒരു ടീച്ചർ അതാണ് ശരി. ടീച്ചർ നടന്നു വരുന്നത് കണ്ടത്. "വർഷ" ജീവന്റെ മനസ്സ് മന്ത്രിച്ചു. അതേ അത് വർഷ ആയിരുന്നു. വർഷ ടീച്ചർ.

അതേപോലെ തന്നെ എതിരെ വരികയായിരുന്ന വർഷയും ജീവനെ കണ്ടു മനസ്സിൽ പറഞ്ഞു" ജീവേട്ടൻ. " അങ്ങനെ പറഞ്ഞു കൊണ്ടു വർഷ തന്റെ വയറിൽ തലോടി.

അപ്പോൾ അവിടെ മറ്റൊരു സാർ അവിടെ വന്നു. അയാൾ ജീവനോട് ചോദിച്ചു.

"ആരാ? എന്ത് വേണം. ?.. ഈ സ്കൂളിൽ വെറുതെ നടന്നു കളിക്കാൻ പറ്റില്ല."

"എന്റെ പേര് ജീവൻ. എനിക്ക് പ്രിൻസിപ്പാളിനെ കാണണം. അതിന് വന്നതാ. അച്ഛനാണ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. "

"ഓഹ്! സാറിനെ കാണാൻ ആയിരുന്നോ? എന്നാൽ വന്നാട്ടെ ഞാൻ കാണിച്ചു തരാം." അതും പറഞ്ഞു അയാൾ ജീവനെ പ്രൈസിപ്പലിന്റെ റൂം കാണിച്ചു കൊടുത്തു.

അച്ഛനോട് പറഞ്ഞപോലെ തന്നെ ജീവൻ പ്രിൻസിയോടും പറഞ്ഞു. പ്രിൻസിപ്പൽ വർഷ ടീച്ചറെ വിളിപ്പിച്ചു.

കാര്യങ്ങൾ സംസാരിച്ച ശേഷം. ഇന്ന് കൂടെ കഴിഞ്ഞു നാളെ രാവിലെ കൊണ്ടു പൊയ്ക്കോളാൻ പ്രിൻസിപ്പൽ സമ്മതിച്ചു.

വർഷയും ജീവനും പുറത്തേക്ക് വന്നു.

"ജീവേട്ട ഞാൻ .. " വർഷ പറഞ്ഞു തുടങ്ങി.

"അതേ ജീവൻ തന്നെയാണ്. ഇത് വർഷയോ അതോ അമൃതയോ? ആരാണ് ?."

"ജീവേട്ടാ ഞാൻ എന്നോട് ദേഷ്യം തോന്നല്ലേ ജീവേട്ടാ.. ഞാൻ അവൾക്ക് വേണ്ടി. എന്നെ വെറുതെ വിട്ടേക്ക് ജീവേട്ടാ ഞാൻ ഇവിടെ എങ്ങനെ എങ്കിലും കഴിഞ്ഞോളാം.. ആരേയും ശല്ല്യം ചെയ്യാൻ വരില്ല."

"അതൊക്കെ വർഷയുടെ ഇഷ്ട്ടം. പക്ഷെ എനിക്ക് എന്റെ കുഞ്ഞിനെ വേണം. വർഷ ഈ വയറിൽ ചുമന്നു നടക്കുന്നത് എന്റെ കുഞ്ഞല്ല എന്ന് പറയാമോ.. എങ്കിൽ ഞാൻ പോകാം. പക്ഷെ ഇത് ആരുടെ കുഞ്ഞാണെന്ന് വർഷ പറയണം. എന്താ പറ്റുമോ?"

"ജീവേട്ടാ ... പ്ലീസ് ജീവേട്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ.."

"ഞാൻ ആണോ വേദനിപ്പിക്കുന്നത്.? നിങ്ങൾ രണ്ടാളും ചേർന്നു എന്നയല്ലേ വേദനിപ്പിച്ചത്. എന്നെ വെറും വിഡ്ഢിയാക്കിയില്ലേ? ഞാൻ നാളെ രാവിലെ വരും പോകാൻ റെഡിയായി നിന്നോളണം. "

"ഞാൻ വരില്ല ജീവേട്ടാ... എനിക്ക് അതിന് കഴിയില്ല.. എനിക്ക് ആരുടേയും മുഖത്തു നോക്കാൻ ഉള്ള ശക്തിയില്ല. "

"വർഷേ നിന്നെ വിളിക്കുന്നത് ഞാൻ ആണ് നിന്റെ ജീവേട്ടൻ. നിന്റെ

💬 Comments

View all comments