0%
Chapter 4

ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco | Read All Parts | 👁 240 |

ഞാൻ കൊണ്ടു വന്ന ബാഗിൽ സൂക്ഷിച്ചു വെച്ച സിന്ദൂരം എടുത്തു ചേച്ചിയുടെ നെറ്റിയിൽ ചാർത്തികൊടുത്തു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ചേച്ചിയെ വിവാഹം കഴിച്ചു എന്ന് പറയാം. ഞാൻ ചേച്ചിയെ മോതിരം അണിയിച്ചു താലി കെട്ടി സിന്ദൂരവും ചാർത്തി. കൊടുത്തു. എന്നിട്ട് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു പിന്നെ ചേച്ചിയുടെ മുഖത്തു നിറയെ ഉമ്മ കൊടുത്തു.

എന്നിട്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് ഓടി.. എന്റെ നെറ്റിയിൽ തൊട്ട സിന്ദൂരം കഴുകി കളഞ്ഞു. ഇതോടെ എന്റെ താലി ഭാഗ്യം കഴിഞ്ഞിരിക്കുന്നു. എന്റെ മംഗല്യ യോഗം കഴിഞ്ഞിരിക്കുന്നു. തിരിച്ചു വന്നു ചേച്ചിയോടും മുഖം കഴുകി വരാൻ പറഞ്ഞു.

ഞാൻ തന്നെ ചേച്ചിയെ കൂട്ടിക്കൊണ്ടുപോയി മുഖം കഴുകിക്കൊടുത്തു.

പിന്നെ മുടിയും മറ്റും ശരിയാക്കി. അതിന് ശേഷം ഒന്ന് കൂടെ നോക്കി . എല്ലാം ഒക്കെയാണ്. ഞാൻ ഉറപ്പിച്ചു.

അപ്പോഴേക്കും വാതിലിനു മുട്ട് കെട്ടു

ടക്... ടക്... ടക്. " എടിയേ വാതിൽ തുറക്ക്... സംസാരിക്കാൻ ഇനിയും സമയം ഇല്ലേ.. ഞാൻ എന്റെ മോൾക്ക് എന്തെങ്കിലും കൊടുക്കട്ടെ.. " അമ്മയാണ് വിളിച്ചത്.

"എന്താ .... ഞങ്ങൾ വരുന്നു അമ്മേ ഒരു മിനുട്ട്."

എന്നിട്ട് ചേച്ചിയോട് ഞാൻ പറഞ്ഞു.

"ഇനി എല്ലാം ചേച്ചിയുടെ കൈയിൽ ആണ്. ഇതാ ഞാൻ ചേച്ചിയുടെ ജീവേട്ടനെ.... അല്ല... ഏട്ടനെ ഞാൻ ചേച്ചിക്ക് തന്നിരിക്കുന്നു.. ഇനി അത് സൂക്ഷിക്കേണ്ടത് ചേച്ചിയാണ്. എല്ലാം ഞാൻ പറഞ്ഞത് പോലെ പറയുന്നത് പോലെ ചെയ്താൽ മതി. ഞാൻ വാതിൽ തുറക്കാൻ പോകുകയാണ് ഇപ്പോൾ മുതൽ ചേച്ചി വീണ്ടും അമൃതയും ഞാൻ വർഷയും ആണ്. ഒന്നും പേടിക്കേണ്ട ജീവേട്ടനെ സ്നേഹിച്ചാൽ മാത്രം മതി.. ജീവേട്ടൻ എന്ത് ആവശ്യപ്പെട്ടാലും നിന്ന് കൊടുക്കണം.. എതിർത്തു പറയരുത്.."

അതും പറഞ്ഞു ഞാൻ പോയി വാതിൽ തുറന്നു. വർഷയായി ഞാൻ പുറത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു.

"ജീവേട്ടാ ചേച്ചിയെ കണ്ടപ്പോൾ എന്റെ സങ്കടം മാറി. ചേച്ചിയുടെ സങ്കടം മാറുന്നില്ല.. ജീവേട്ടൻ തന്നെ ഇനി ചേച്ചിയുടെ സങ്കടം മാറ്റിയാൽ മതി. "

അപ്പോഴേക്കും ചേച്ചിയും എന്റെ അടുത്ത് വന്നു നിന്നു. രണ്ടാളും ഒരുപോലെ. അത് കണ്ടു ജീവേട്ടൻ അച്ഛനോട് ചോദിച്ചു.

"എന്റെ അച്ഛാ അച്ഛൻ എങ്ങനെയാ അച്ഛന്റെ ഈ മക്കളെ തിരിച്ചറിയുന്നത്?. കണ്ടാൽ രണ്ടാളും ഒരുപോലെ ഉണ്ടല്ലോ"

"അത് നിന്നാസാരമല്ലേ ..... അമൃതേ എന്ന് വിളിച്ചാൽ ആര് കേൾക്കുന്നില്ലയോ അത് അമൃത. അതു പോലെ വർഷേ എന്ന് വിളിച്ചാൽ ആര് കേൾക്കുന്നുവോ അത് അമൃത... " അച്ഛൻ പറഞ്ഞു.

"ങ്ങേ!!! എന്ത്.. മനസ്സിലായില്ല. ?" ജീവേട്ടൻ പറഞ്ഞു

"എന്ന് വെച്ചാൽ അമൃതയെ വിളിച്ചാൽ വിളികേൾക്കുന്നത് വർഷ ആയിരിക്കും. വർഷയെ വിളിച്ചാൽ വിളികേൾക്കുന്നത് അമൃതയും. സിംപിൾ.

പിന്നെ ഒരു കാര്യം കൂടെ എന്തെങ്കിലും

💬 Comments

View all comments