0%
Chapter 4

ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco | Read All Parts | 👁 240 |

കൊടുക്കുന്നുണ്ടെങ്കിൽ രണ്ടാൾക്കും ഒരുമിച്ചു കൊടുക്കും. ഒരാൾക്ക് മാത്രം കുടിക്കുന്ന പരിപാടി ഇല്ല. അങ്ങനെ ആകുമ്പോൾ മാറിപോകില്ലലോ.. പിന്നെ എന്തായാലും രണ്ടും എന്റെ മക്കൾ അല്ലേ. ഈ കല്യാണം മാത്രമാ ഒരാൾക്കു മാത്രമായി നടത്തി കൊടുത്തത്. അത് വർഷ ഇപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രം. ."

"അപ്പോൾ ഒരാൾക്കു മാത്രം എന്തെങ്കിലും കൊടുക്കേണ്ടി വന്നാൽ എങ്ങനെ കൊടുക്കും.?"

"അത് എന്തെങ്കിലും ഒന്ന് കിട്ടിയാൽ അത് ഒരു മിട്ടായി ആണെങ്കിൽ പോലും കൊടുക്കുമ്പോൾ ഒരുമിച്ചു കൊടുക്കും. അത് പൊട്ടിച്ചു രണ്ടു കഷ്ണം ആക്കി ഒരുമിച്ചു കൊടുത്താൽ എനിക്ക് കിട്ടിയില്ല എന്ന് കേൾക്കേണ്ടല്ലോ. അല്ലാതെ ഇതിനെ രണ്ടിനെയും തിരിച്ചറിയാൻ വലിയ പാട. രണ്ടാളും ഒരുപോലെ വന്നാൽ. ഒരേ വേഷത്തിൽ ഒരുപോലെ അണിഞ്ഞു ഒരുങ്ങി വന്നാൽ തിരിച്ചറിയാൻ ഇവരെ പ്രസവിച്ച ഇവരുടെ അമ്മയ്ക്ക് പോലും തിരിച്ചറിയാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. "

"മതി മതി മതി... എന്റെ മക്കൾ രണ്ടും എന്റെ കണ്ണിലെ കൃഷ്ണമണി പോലെ ആണ്. എത്ര നോക്കിയാലും രണ്ടും ഒരുപോലെ കാണും. മനസ്സും ശരീരവും. വാ മക്കളെ കുറച്ചു പറഞ്ഞിരിക്കാതെ വാ വന്നു ചായ കുടിക്ക്." അമ്മ പറഞ്ഞു.

ഞാൻ ആരും കാണാതെ ചേച്ചിയെ തള്ളി ജീവേട്ടന്റെ അടുത്ത് കൊണ്ട് പോയി നിർത്തി.

എന്നിട്ടും ചേച്ചിയുടെ മുഖം തെളിഞ്ഞില്ല. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ആണ് അച്ഛൻ പുറത്തേക്ക് പോകണം എന്ന് പറഞ്ഞത്. ഞാനും വരുന്നു എന്ന് പറഞ്ഞു ജീവേട്ടനും അച്ഛന്റെ കൂടെ പോയി. മരുമകനെ സൽക്കരിക്കാൻ കുപ്പി വാങ്ങാൻ പോയതാണ് അച്ഛൻ അങ്ങനെ ആണ് എനിക്ക് തോന്നിയത്. അച്ഛൻ രാത്രിയിൽ ഭക്ഷണത്തിന് മുൻപ് കഴിക്കുന്ന ശീലം ഉണ്ട്. ജീവേട്ടനും ഇന്ന് മാത്രം അച്ഛന്റെ കൂടെ കഴിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

അവർ പുറത്തേക്ക് പോയ സമയം ഞാൻ ചേച്ചിയെ വിളിച്ചു അകത്തേക്ക് പോയി വാതിൽ ചാരി ലോക്ക്‌ ചെയ്തു. ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു മനസ്സിലാക്കികൊടുത്തു. എങ്ങനെ പെരുമാറണം എന്ത് ചെയ്യണം. എന്തിന് ബെഡ്‌റൂമിൽ ചൈയ്യേണ്ടതിനെ കുറച്ചു വരെ പറഞ്ഞു കൊടുത്തു.

എല്ലാം എന്റെ മുഖത്തു നോക്കി ചേച്ചി കേട്ടു നിന്നു. എന്നിട്ട് ചോദിച്ചു.

"ഏട്ടൻ നിന്നെ..... നിനക്ക് സങ്കടം ഇല്ലേ?"

"ചേച്ചി വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട. ഞാൻ പറഞ്ഞത് പോലെ കൃത്യമായി ചെയ്താൽ ഏട്ടന്റെ കൂടെ സന്തോഷമായി ജീവിതകാലം മുഴുവൻ കഴിയാം. അല്ലെങ്കിൽ ചേച്ചി എന്താണെന്ന് വെച്ചാൽ ചെയ്‌തോ."

ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു ഞാനും. അപ്പോഴാണ് അമ്മ വീണ്ടും വിളിച്ചത് ചേച്ചി എന്നെ നോക്കി ചിരിച്ചു. അത് ഞാൻ പറഞ്ഞത് മനസ്സിലാക്കി എന്നെനിക്ക് മനസ്സിലായി. അപ്പോഴും വലിയൊരു നഷ്ട്ടം എനിക്ക് മാത്രം എന്റെ ജീവേട്ടൻ. എനിക്ക് ഒരിക്കലും തിരിച്ചു

💬 Comments

View all comments