ജീവന്റെ അമൃതവർഷം 4 [ഏകൻ]
എന്നോർത്തപ്പോൾ എനിക്ക് സങ്കടം വന്നു. ഞാൻ എന്റെ ഒഴിഞ്ഞ കഴുത്തും വിരലും തൊട്ടു. ഞാൻ ഷവർ തുറന്നു വെച്ചു കരഞ്ഞു. ജീവേട്ടനും ചേച്ചിയും തിരിച്ചു പോകുന്നത് വരെ കരയാതെ പിടിച്ചു നിൽക്കാൻ ... ഞാൻ കരഞ്ഞു.
ഞാൻ കുളിച്ചു കയറി എന്റെ ഡ്രെസ്സ് എടുത്തു ഉടുത്തു. നേരെ ചേച്ചിയുടെ മുറിയിലേക്ക് പോയി. അപ്പോഴേക്കും ജീവേട്ടനും അച്ഛനും അവിടെ എത്തി. അതുകണ്ടു ഞാൻ ഹാളിലേക്ക് പോയി.
ജീവേട്ടന്റെ കൈയിൽ കുറേ കവറുകൾ ഉണ്ടായിരുന്നു. നേരത്തെ ഞങ്ങൾ എല്ലാവർക്കും വാങ്ങിയ ഡ്രെസ്സുകൾ ആയിരുന്നു അത്.
എന്റെ കഴുത്തിൽ താലിയോ നെറുകയിൽ സിന്ദൂരമോ കാണാത്തത് കൊണ്ട് ജീവേട്ടൻ ചോദിച്ചു. ആ സമയം ചേച്ചിയും അവിടെ വന്നു.
"വർഷയല്ലേ... ? ഇനി ആള് മാറിപോകരുതെല്ലോ.. അതാ.. " പിന്നെ എന്റെ നേർക്ക് ഒരു കവർ നീട്ടിയിട്ട് പറഞ്ഞു " ഇത് ഞങ്ങളുടെ വക ഒരു സമ്മാനം. വർഷ ഇപ്പോൾ എന്റെ അനിയത്തി ആണല്ലോ " ജീവേട്ടൻ ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
""താങ്ക്സ് ഏട്ടാ. താങ്ക്സ് ചേച്ചി " ഞാൻ പറഞ്ഞു.
പിന്നെ ജീവേട്ടൻ അച്ഛനും അമ്മയ്ക്കും ഡ്രെസ്സ് എടുത്തു കൊടുത്തു.
"അല്ല അതിരിക്കട്ടെ!! മോന് എങ്ങനെ മനസ്സിലായി.. ഇത് വർഷ ആണെന്ന് ?"
അച്ഛൻ ജീവേട്ടനോട് ചോദിച്ചു.
"അത് സിമ്പിൾ അല്ലേ അച്ഛാ... അമ്മൂന്റെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും കാണും.. വർഷയുടെ കഴുത്തിലും നെറ്റിയിലും ഇത് രണ്ടും കാണില്ല." ജീവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാവരും അത് കേട്ട് ചിരിച്ചു. ഞാനും ചേച്ചിയും ഒഴിച്ച്. ഞങ്ങൾ ചിരിക്കുന്നപോലെ വെറുതെ കാണിച്ചു.
"മോൻ എന്തായാലും പോയി കുളിച്ചു വാ.. എന്നിട്ട് മോളും മോനും കൂടെ ഇവിടെ അടുത്തുള്ള അമ്പലത്തിൽ ഒന്ന് പോയി വാ.. നടക്കാൻ ഉള്ള ദൂരമേ ഉള്ളൂ. " അമ്മ ജീവേട്ടനോട് പറഞ്ഞു.
" അമൃത മോളെ മോള് തന്നെ മോനെ മോളുടെ മുറി കാണിച്ചു കൊടുക്ക്. എന്നിട്ട് ഡ്രെസ്സ് ഒക്കെ എടുത്തു കൊടുക്ക്. " അച്ഛൻ പറഞ്ഞു.
ചേച്ചി ജീവേട്ടനെയും കൂട്ടി മുറിയിലേക്ക് പോയി. ഞാൻ എന്റെ മുറിയിലേക്ക് പോയി. അവിടെയുള്ള കേസേരയിൽ ഇരുന്നു. ജീവേട്ടൻ ഇപ്പോൾ ചേച്ചിയെ കെട്ടിപിടിച്ചു കാണുമോ ഉമ്മ വെച്ചു കാണുമോ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു. പക്ഷെ ജീവേട്ടൻ അങ്ങനെ ചെയ്താലും പേടിക്കാതെ എങ്ങനെ പെരുമാറണം എന്നൊക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെയൊക്കെ നടന്നാൽ മതിയായിരുന്നു.
"" ഹലോ വർഷേ... എന്തൊരു ഉറക്കം ആടോ ഇത്.. എഴുനേൽക്ക്. വാ ഒരു ചായ കുടിച്ചിട്ട് നമുക്ക് യാത്ര തുടരാം. എന്താ .. " ജീവേട്ടൻ പറയുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്. അപ്പോൾ ആണ് ഞാൻ ജീവേട്ടനൊപ്പം കാറിൽ
💬 Comments
View all comments