0%
Chapter 4

ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco | Read All Parts | 👁 245 |

യാത്രയിൽ ആണെന്ന കാര്യം ഓർമ്മയിൽ വന്നത്.

ജീവേട്ടൻ കാറിൽ നിന്നും ഇറങ്ങി വന്നു. എനിക്ക് ഇറങ്ങാൻ ആയി ഡോർ തുറന്നു തന്നു. എനിക്ക് നേരെ കൈ നീട്ടി. ഞാൻ ആ കയ്യിലും പിന്നെ ജീവേട്ടന്റെ മുഖത്തും നോക്കി . പിന്നെ ഞാൻ ആ കൈയിൽ പിടിച്ചു കാറിൽ നിന്നും ഇറങ്ങി.

"ഈ അവസ്ഥയിൽ ഒരേ യാത്ര നല്ലതല്ല. അതാ ഒന്ന് നിർത്തി ചായ കുടിക്കാം എന്ന് കരുതിയത്. " ജീവേട്ടൻ പറഞ്ഞു.

ഞാൻ ചിരിച്ചു. ജീവേട്ടൻ ഇന്നലെ വഴി ചോദിച്ച അതേ ചായകടയിൽ ആണ് കാർ നിർത്തിയത്. ജീവേട്ടൻ വളരെ പതുക്കെയാണ് കാർ ഓടിച്ചത്. അവിടെ നിന്നും ചായ കുടിച്ചു കുറച്ചു സമയം നടന്നു.

"ജീവേട്ടന് എന്നോട് ദേഷ്യം തോന്നുന്നില്ലേ? " ഞാൻ ചോദിച്ചു.

"എന്തിന്... ഞാൻ എന്തിനാ വർഷയോട് ദേഷ്യം കാണിക്കുന്നത്. എനിക്ക് എന്തിനാ ദേഷ്യം.... ഒരുകണക്കിന്.. എനിക്ക് വർഷയോട് സ്നേഹമേ ഉള്ളൂ.. ശരിയാണ് ഞാൻ വർഷയുടെ ചേച്ചിയെ ആണ് ആദ്യമായി കാണുന്നതും ഇഷ്ട്ടപെടുന്നതും. എന്നാൽ എനിക്ക് കൂടുതൽ ഇഷ്ട്ടം തോന്നിയത് വർഷയോടായിരിക്കും വർഷയല്ലേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നത്.

ഞാൻ ആദ്യം ഉമ്മ വെച്ചത്. ആദ്യം അറിഞ്ഞതും അനുഭവിച്ചതും എല്ലാം വർഷയെ അല്ലേ... എന്നോട് സ്നേഹത്തോടെ സംസാരിച്ചത് എന്റെ കൈപിടിച്ച് നടന്നത്. എന്തിന് ഞാൻ താലി കെട്ടിയതുപോലും വർഷയെ അല്ലേ ,? അങ്ങനെ ഉള്ള വർഷയെ ഞാൻ എങ്ങനെ വെറുക്കും.. എങ്ങനെ എനിക്ക് ദേഷ്യം തോന്നും. " ജീവേട്ടൻ പറഞ്ഞു.

"അച്ഛനും അമ്മയും ഇതൊക്കെ അറിഞ്ഞോ?" ഞാൻ ചോദിച്ചു.

"ഏത് അച്ഛനും അമ്മയും എന്റെയോ അതോ വർഷയുടെയോ? "

"രണ്ടും.. അവരിത് അറിഞ്ഞാൽ എന്നെ വെറുക്കില്ലേ? ചേച്ചിയെ വെറുക്കില്ലേ? എന്തിനാ ജീവേട്ട എന്നെ കൊണ്ട് പോകുന്നത്? "

"വെറുക്കുന്നവർ വെറുത്തോട്ടെ.. പക്ഷെ എനിക്ക് വെറുപ്പില്ല.. ഇഷ്ട്ടം മാത്രമേ ഉള്ളൂ.. പിന്നെ ആരും അറിഞ്ഞിട്ടില്ല.. അത് കൊണ്ട് ഞാൻ എന്റെ വീട്ടിലേക്കാണ് വർഷയെ കൊണ്ടു പോകുന്നത്. എന്റെ വീട് എന്ന് പറഞ്ഞാൽ ഞാൻ ജോലിചെയ്യുന്ന സ്ഥലത്തുള്ള എന്റെ വീട്ടിൽ."

"ചേച്ചി അവിടെയാണോ ഉള്ളത്..? ചേച്ചിക്കും എന്നോട് ദേഷ്യം ഇല്ലേ..?

"

"അതേ എന്റെ അമ്മു അവിടെയാ ഉള്ളത്. പിന്നെ തന്റെ ചേച്ചിക്ക് അതായത് എന്റെ അമ്മൂന് തന്നോട് ദേഷ്യം തോന്നുമോ? അവൾക്ക് വേണ്ടിയല്ലേ താൻ....? "

"ജീവേട്ടൻ എങ്ങനെ ഇത് അറിഞ്ഞു ..? ആരാ ഇത് പറഞ്ഞത് ആര്യ ആണോ? "

--------------------

നിക്ക്... നിക്ക്.. കഥ കുറച്ചു കൂടെ പറയാൻ ഉണ്ട് എന്നിട്ട് അതിന്റെ ഉത്തരം പറയാം. അല്ലെങ്കിൽ കഥയുടെ ഫ്ലോ അങ്ങ് പോകും.

. അന്ന് ജീവൻ വർഷയുടെ വീട്ടിൽ വന്നില്ലേ? ജീവനും വർഷയും അവരുടെ വിവാഹത്തിന്റെ പിറ്റേന്ന് വർഷയുടെ

💬 Comments

View all comments