ജീവന്റെ അമൃതവർഷം 6 [ഏകൻ]
"
"അതേ ജീവേട്ട. ഒരാളുടെ കുറ്റവും കുറവും പറഞ്ഞു പരിഹസിച്ചു ചിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഇര. എന്തിനും പേടിപ്പിച്ചു പേടിപ്പിച്ചു വളർത്തുന്ന മാതാ പിതാക്കൾ. എല്ലാം തെറ്റുകാർ ആണ്. അപകർഷതാബോധം. ആത്മവിശ്വാസം ഇല്ലായ്മ. അങ്ങനെ വേണം അതിനെ പറയാൻ. എന്തിനെയും നേരിടാൻ പേടിക്കുന്നത്. കുട്ടിക്കാലത്ത് സൈക്കിളിൽ നിന്ന് അമൃതേച്ചി ഒന്ന് വീണു. അതും ചളിയിൽ. അത് അവിടെ കൂടിയിരുന്ന കൂട്ടുകാർ കണ്ട് ചിരിച്ചു. കളിയാക്കി. ഒരിക്കൽ അല്ല പലവട്ടം. അത് കുഞ്ഞു അമൃതേച്ചിയുടെ മനസ്സിൽ വലിയ വിഷമം ഉണ്ടാക്കി.
സൈക്കിളിൽ നിന്ന് വീണത് പറഞ്ഞു വീട്ടിൽ നിന്നും വഴക്ക് പറഞ്ഞു. കളിയാക്കി. പിന്നെ എന്ത് ചെയ്യുമ്പോഴും വേണ്ട. നീ ചെയ്യേണ്ട. അത് നീ ചെയ്താൽ ശരിയാകില്ല എന്നൊക്കെ പറഞ്ഞു. വളർത്തി. എല്ലാവരും തന്നെ കളിയാക്കുകയാണ് എന്നാണ് അമൃതേച്ചി തോന്നി. അമൃതേച്ചിയെ നോക്കി ആരെങ്കിലും ചിരിച്ചാൽ പോലും കരുതുക അങ്ങനെ ആണ്.
ആളുകൾ കൂടുന്ന സഥലത്തു പോകാൻ പേടി. പരിചയം ഇല്ലാത്തവരോട് സംസാരിക്കാൻ പേടി. ആരെങ്കിലും ഒക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ കൈയും കാലും വിറക്കും. ബോധം കെട്ട് വീഴും. കുറച്ചു സമയം ആൾക്കൂട്ടത്തിൽ നിന്നാൽ പേടിച്ചു വിറക്കും. ബോധം പോകും. കരയും. അതൊക്കെ തന്നെ. "
ആര്യ പറഞ്ഞു നിർത്തി പിന്നെ ജീവനെ നോക്കി.
"പക്ഷെ ഇതൊക്കെ എങ്ങനെ സംഭവിച്ചു. ഈ ആൾ മാറാട്ടം ആരും അറിഞ്ഞില്ലേ..? " ജീവൻ ചോദിച്ചു.
"ഇല്ല. ഈ ഞാൻ പോലും. കുറച്ചു മാസങ്ങൾക്ക് മുൻപ് ആണ് ഞാൻ പോലും ഇത് അറിഞ്ഞത്. കൃത്യമായി പറഞ്ഞാൽ. അമൃതേച്ചിക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞ അന്ന്."
പിന്നെ വർഷ പറഞ്ഞ കാര്യങ്ങളും വർഷ വീട്ടിൽ നിന്നും ഇറങ്ങി പോയതും മുഴുവൻ ആര്യ ജീവനോട് പറഞ്ഞു. മുഴുവനും കേട്ടപ്പോൾ ജീവൻ ആര്യയോട് ചോദിച്ചു.
"എന്നിട്ട് ഇപ്പോൾ വർഷ എവിടെ ഉണ്ട്..? "
*****
താൻ ഇവിടെ ഉണ്ടെന്ന് എങ്ങനെ ജീവേട്ടൻ അറിഞ്ഞു എന്ന വർഷയുടെ ചോദ്യത്തിന്റെ ഉത്തരം പറയുകയായിരുന്നു ഇതുവരെ ജീവൻ.
". ജീവേട്ട എന്നിട്ട് ചേച്ചിയോട് ജീവേട്ടൻ പറഞ്ഞോ ഇതൊക്കെ..?" വർഷ ജീവനോട് ചോദിച്ചു.
"ഇല്ല. പറയാൻ തോന്നിയില്ല. ആദ്യം വർഷയെ കാണുക അതായിരുന്നു എന്റെ ആഗ്രഹം."
"അപ്പോൾ ജീവേട്ടൻ ആരോടും ഒന്നും പറഞ്ഞില്ലേ...? "
"പറഞ്ഞു. "
"ആരോട്...?"
"അമ്മയോട് പറഞ്ഞു."
"ആരെ അമ്മയോട്..? ജീവേട്ടന്റെ അമ്മയോടോ..? "
"മ്. അതേ എന്റെ അമ്മയോട് തന്നെ. "
" ജീവേട്ടാ..!! " വർഷ ഞെട്ടി എന്നിട്ട് വിളിച്ചു. പിന്നെ ചോദിച്ചു.
" എന്നിട്ട് അമ്മ എന്തു പറഞ്ഞു..? "
ജീവൻ കുറച്ചുസമയം വർഷയെ തന്നെ നോക്കി.
പിന്നെ പറഞ്ഞു.
" എവിടെയാണെങ്കിലും പോയി കൊണ്ടുവരണം. എനിക്ക് കാണണം.. അത്രയേ
💬 Comments
View all comments