0%
Chapter 6

ജീവന്റെ അമൃതവർഷം 6 [ഏകൻ]

Author : VaSco | Read All Parts | 👁 201 |

അമ്മ പറഞ്ഞുള്ളൂ. "

" അമ്മ ഇപ്പോൾ എന്നെ വെറുക്കുന്നുണ്ടാകും അല്ലേ ജീവേട്ടാ..? "

" എന്തിന്...? എനിക്കില്ലാത്ത വെറുപ്പ് എന്തിനാ അമ്മയ്ക്ക്..? "

"ജീവേട്ടന് ഇപ്പോഴും എന്നോട് ഇഷ്ടമുണ്ടോ...?"

" ഇല്ലെങ്കിൽ ഇത്രയും ദൂരം ഞാൻ ഈ കാറും എടുത്തു വരില്ലായിരുന്നല്ലോ...? "

പിന്നെ ജീവൻ ചോദിച്ചു.

"വർഷേ വർഷ എന്തുകൊണ്ടാണ് ഇതൊന്നും വീട്ടിൽ പറയാതിരുന്നത്..?"

" ഞാൻ ഇതെങ്ങനെ പറയും ജീവേട്ടാ.. ഞാനൊരിക്കലും ഇതു പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. "

വർഷ സ്വന്തം വയറിൽ തലോടിക്കൊണ്ട് പറഞ്ഞു.

"വർഷക്ക് എന്നെ ഇഷ്ടമായിരുന്നോ..?"

"എനിക്കറിയില്ല. ജിവേട്ട. പക്ഷേ ഒന്നിനും ജീവേട്ടനെ വിലക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ ഇന്ന് എന്റെ കുഞ്ഞിന്റെ അച്ഛനാണ് ജീവേട്ടൻ . ആ ജീവേട്ടനെ ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് ആകുമോ ജീവേട്ടാ.."

ജീവൻ കുറച്ചുസമയം ഒന്നും മിണ്ടിയില്ല. പിന്നെ വീണ്ടും ചോദിച്ചു.

" ആരോടും ഒന്നും പറയാതെ പിന്നെ എങ്ങനെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്..?"

" ആര്യ അവൾ ഉണ്ടായിരുന്നു എല്ലാത്തിനും. എന്റെ എല്ലാം എല്ലാമായ കൂട്ടുകാരി. എന്നാൽ ഇതൊന്നും ആദ്യം അവളോട് പോലും പറയാൻ എനിക്കായില്ല. ചേച്ചിക്ക് ജീവേട്ടനെ ഇഷ്ടമാണ് ആ ഇഷ്ടം സാധിച്ചു കൊടുക്കുക അതുമാത്രമായിരുന്നു എന്റെ മനസ്സിൽ. അതുകൊണ്ടാണ് ചേച്ചി പറഞ്ഞപ്പോഴൊക്കെ ഞാൻ അമൃതയായി വേഷം കെട്ടിയത്. അതിനുള്ള സമ്മാനമാണ് ഇത് എന്റെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞ്.

അന്ന് വീട്ടിൽ നിന്നും മനപ്പൂർവ്വം വഴക്കുണ്ടാക്കി ആര്യയുടെ കൂടെ ഇറങ്ങിപ്പോയതിനു ശേഷം ഒരു ദിവസം അവളുടെ കൂടെ താമസിച്ചു. പിന്നെ സ്കൂളിലേക്ക് പോയി. അല്ലെങ്കിൽ എല്ലാ സത്യവും എനിക്ക് പറയേണ്ടി വന്നേനെ. അങ്ങനെയായാൽ ആദ്യമായി എന്റെ വയറ്റിൽ കുരുത്ത എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടമായേനെ. ഇനിയുള്ള എന്റെ ജീവിതത്തിൽ എനിക്ക് ഈ കുഞ്ഞ് മതി. ജീവേട്ടൻ എനിക്ക് തന്ന ഈ സമ്മാനം. "

അതും പറഞ്ഞു വർഷ കരഞ്ഞു.

ഒന്നു രണ്ടു ദിവസം കൊണ്ട് വർഷയും ജീവനും ജീവന്റെ വീട്ടിലെത്തി. കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് വർഷ ചോദിച്ചു.

" ജീവേട്ടാ ചേച്ചി.. ചേച്ചി ഇത് എങ്ങനെ എടുക്കും. അവൾ എന്നെ തള്ളിപ്പറയുമോ.? "

" ഇല്ല ഒരിക്കലുമില്ല. ഒന്നുമില്ലെങ്കിലും അവൾക്ക് വേണ്ടിയല്ലേ നീ ഇങ്ങനെയൊക്കെ ആയത്. ഇതൊക്കെ സഹിക്കുന്നത്."

അതും പറഞ്ഞ് ജീവൻ കാറിൽ നിന്നും പുറത്തിറങ്ങി. കാറിന്റെ ശബ്ദം കേട്ട് അമൃത പുറത്തേക്ക് വന്നു.

" അമ്മേ ഏട്ടൻ വന്നു. ".

അമൃത വിളിച്ചുപറഞ്ഞു. എന്നിട്ട് നിറവയറുമായി മെല്ലെ മുറ്റത്തേക്ക് ഇറങ്ങി. എന്നിട്ട് ചോദിച്ചു.

"ഇത് എത്ര ദിവസമായി ഏട്ടാ പോയിട്ട്..? ഇത് എവിടെ പോയതാ...? അമ്മ പറഞ്ഞു അവിടെ വീട്ടിൽ വന്നിരുന്നു എന്ന്. അവിടെ ചെന്നതിന്റെ പിറ്റേന്ന് എവിടെയോ

💬 Comments

View all comments