ജീവന്റെ അമൃതവർഷം 6 [ഏകൻ]
എന്റെ കഴുത്തിൽ ഇട്ടു തരുമ്പോൾ ഇവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ആ കണ്ണുനീര് എന്നെ എന്നും വേദനിപ്പിച്ചിരുന്നു. അതുമല്ലെങ്കിൽ ഇത്രയും ദൂരം പോയി ജീവേട്ടൻ ഇവളെയും കൂട്ടി ഇങ്ങോട്ട് വരില്ലായിരുന്നു. ആര്യ വന്ന അന്ന് മുതൽ ഏട്ടന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. അത് ഇങ്ങനെ ഒരു കാര്യം ആയിരിക്കുമെന്ന് ഞാൻ അറിഞ്ഞില്ല. മോളെ നീ ഈ ചേച്ചിയോട് ക്ഷമിക്ക്. "
അങ്ങനെ പറഞ്ഞശേഷം. അമൃത സ്വന്തം കഴുത്തിൽ കിടന്ന് താലി അഴിച്ച് വർഷയുടെ കഴുത്തിൽ ഇട്ടു കൊടുത്തു.
എന്നിട്ട് പറഞ്ഞു.
" നീയാണ് നീയാണ് ഇതിന്റെ യഥാർത്ഥ അവകാശി. ഞാനല്ല. നിനക്ക് സമ്മതമാണ് എങ്കിൽ . ഈ താലിയുടെ അവകാശിയായി നിനക്കിവിടെ കഴിയാം. ഞാൻ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോയി കൊള്ളാം. "
" ചേച്ചി എന്തൊക്കെയായ കാണിക്കുന്നത്..? " അതും പറഞ്ഞ് വർഷ സ്വന്തം കഴുത്തിൽ നിന്നും അമൃത ഇട്ട കൊടുത്ത താലി അഴിക്കാൻ നോക്കിയപ്പോൾ അമൃത തടഞ്ഞു.
" വേണ്ട അത് അവിടെ ഇരിക്കട്ടെ. ഏട്ടൻ കെട്ടിയ താലി എന്റെ മനസ്സിലാണ് ഉള്ളത്. ഏട്ടൻ അന്ന് നിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ എന്റെ മനസ്സുകൊണ്ട് ഞാൻ അത് എന്റെ കഴുത്തിൽ ആയി സങ്കൽപ്പിച്ചിരുന്നു. എനിക്ക് ആ സങ്കല്പം മാത്രം മതി. ഇത് പിന്നെ മറ്റുള്ളവരെ കാണിക്കാനാണ്. ഇനി അതിന്റെ ആവശ്യമില്ല. ഞാൻ തന്നെ എല്ലാം ഏട്ടനോട് പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും ഇങ്ങനെ ഒരു കാര്യത്തിനാണ് ഏട്ടൻ പോകുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ. "
"മതി മതി അവിടെനിന്ന് സംസാരിച്ചതൊക്കെ. ഇനി ഇങ്ങോട്ട് കയറി വാ. "
ജീവന്റെ അമ്മയായിരുന്നു പറഞ്ഞത്. കൂടെ ജീവന്റെ അച്ഛനും ഉണ്ടായിരുന്നു. അച്ഛന്റെ കയ്യിൽ വിളക്കും അമ്മയുടെ കയ്യിൽ ആരതിയും ഉണ്ടായിരുന്നു.
" ഇനി മൂന്നുപേരും ഇവിടെനിന്നേ. ഞാൻ മൂന്നു പേരെയും ഒന്ന് ആരതി ഉഴിയട്ടെ. "
ജീവന്റെ ഇരുവശത്തുമായി. അമൃതയും വർഷയും നിന്നു. ജീവന്റെ അമൃതവർഷമായി .. അമ്മ ആരതി ഉഴിഞ്ഞു. പിന്നെ അച്ഛന്റെ കയ്യിൽ നിന്നും വിളക്ക് വാങ്ങി വർഷയുടെ കയ്യിൽ കൊടുത്ത്. വർഷയെ വീട്ടിനകത്തേക്ക് കൈപിടിച്ചു കയറ്റി
അങ്ങനെ കാര്യങ്ങൾ എല്ലാം
ശുഭമായി അവസാനിച്ചു.
*** *** *** *** *** ***
പിറ്റേദിവസം അമൃതയുടെയും വർഷയുടെയും അച്ഛനും അമ്മയും അവിടേക്ക് വന്നു. അമൃതയെ പ്രസവത്തിന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി.
അവർ വന്നു കയറിയപ്പോൾ. ജീവൻ അകത്തേക്ക് നോക്കി വിളിച്ചു.
" അമൃതേ നിന്റെ അച്ഛനും അമ്മയും വന്നിരിക്കുന്നു. "
അത് കേട്ട് അമൃത വേഗം പുറത്തേക്ക് വന്നു.
അമൃതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ വേഗം അമ്മയുടെ അടുത്തേക്ക് പോയി. അമ്മയെ കെട്ടിപ്പിടിച്ചു. പിന്നെ അച്ഛനെയും.
" അമൃതേ മോൾക്ക് സുഖമാണോ..?
💬 Comments
View all comments