0%
Chapter 6

ജീവന്റെ അമൃതവർഷം 6 [ഏകൻ]

Author : VaSco | Read All Parts | 👁 202 |

പോയെന്നും. അതുകൊണ്ടാണ് അമ്മയും അച്ഛനും ഇങ്ങോട്ട് വന്നതെന്ന് പറഞ്ഞു."

" ഞാൻ നിനക്കൊരു സമ്മാനം വാങ്ങാൻ പോയത് ആണ്."

"എന്തു സമ്മാനം..?"

" ഞാനെന്തു സമ്മാനം തന്നാലും നീ വാങ്ങുമോ..?"

" വാങ്ങും. എന്ത് സമ്മാനം തന്നാലും ഞാൻ സന്തോഷത്തോടെ വാങ്ങും. അത് പൊന്നുപോലെ നോക്കും. " അമൃത പറഞ്ഞു

" എന്നാൽ കണ്ണടയ്ക്ക്. ഞാൻ പറഞ്ഞിട്ടല്ലാതെ കണ്ണ് തുറക്കാൻ പാടില്ല."

" ശരി സമ്മാനം താ. ഞാൻ കണ്ണടയ്ക്കാം. "

അതും പറഞ്ഞ് അമൃത കണ്ണടച്ച് കൈനീട്ടി.

ജീവൻ കാറിന്റെ ഡോർ തുറന്നു . വർഷയെ കാറിൽ നിന്നും ഇറങ്ങാൻ സഹായിച്ചു. പിന്നെ അവളുടെ കൈപിടിച്ച് അമൃതയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. എന്നിട്ട് അമൃത യോട് പറഞ്ഞു.

" ഇനി കണ്ണുതുറന്നോ. "

അമൃത മെല്ലെ കണ്ണ് തുറന്നു. മുന്നിൽ വർഷയുടെ മുഖം കണ്ടു ഞെട്ടി സന്തോഷത്തോടെ "മോളെ" വിളിച്ചു കെട്ടിപ്പിടിക്കാനായി നോക്കി..

എന്നാൽ പെട്ടെന്ന് ജീവൻ തടഞ്ഞു.

" നിമിഷം ഒരു നിമിഷം. നിന്റെ അനിയത്തിയെ മുഴുവനും ഒന്ന് നോക്ക്. എന്നിട്ട് കെട്ടിപ്പിടിച്ചാൽ മതി "

അമൃത വർഷയെ നോക്കി. അമൃത ഞെട്ടിപ്പോയി. തന്നെപ്പോലെ തന്നെ തന്റെ അനിയത്തിയും വയറും വീർപ്പിച്ച് നിൽക്കുന്നു

അതിനുശേഷം മെല്ലെ അമൃത വർഷയോട് ചോദിച്ചു.

" ഞാനെന്താ കാണുന്നത്. എന്താ മോളെ ഇത്... നിനക്കിത് എങ്ങനെ പറ്റി.?"

" ചേച്ചിക്ക് എങ്ങനെ പറ്റിയോ അതുപോലെ തന്നെ അനിയത്തിക്കും പറ്റി. ഒരുപക്ഷേ അനിയത്തിക്കാണ് ആദ്യം പറ്റിയത് ഒരു ദിവസം മുൻപ് എങ്കിലും എന്ന് മാത്രം. " ജീവൻ പറഞ്ഞു.

അതുകേട്ട് അമൃത ഞെട്ടി . ജീവന്റെ മുഖത്തേക്ക് നോക്കി. ജീവൻ വർഷയുടെ വയറിൽ തൊട്ട് കൊണ്ട് ചോദിച്ചു.

"ഇതാണ് നിനക്കുള്ള സമ്മാനം. ഈ സമ്മാനം നീ സ്വീകരിക്കുമോ...?"

അമൃത മെല്ലെ

വയറുകൾ തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ വർഷയെ കെട്ടിപ്പിടിച്ചു. വർഷയുടെ മുഖത്ത് നിറയെ ഉമ്മ വെച്ചു.

" ഈ സമ്മാനവും എന്റെ ആണ് ഏട്ടാ. ഞാൻ ചെയ്ത തെറ്റിനുള്ള എന്റെ സമ്മാനം. പക്ഷേ ഇങ്ങനെയൊരു സമ്മാനം ഉള്ളത് ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്നേ ഈ സമ്മാനം സ്വന്തമാക്കിയേന. പക്ഷെ ഞാൻ അന്ന് ഇത്തിരി ധൈര്യം കാണിച്ചിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ ഒരു സമ്മാനം കിട്ടുമായിരുന്നോ ...? ഈ സമ്മാനം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നതാണ്."

വർഷയുടെ വയറിൽ തഴുകി കൊണ്ട് അമൃത പറഞ്ഞു.

" നിനക്ക് എങ്ങനെ മനസ്സിലായി. ഇത് നീ ചെയ്ത തെറ്റിനുള്ള സമ്മാനമാണെന്ന്.. ഇത് എന്റെ കുഞ്ഞാണെന്ന്..? " ജീവൻ അമൃതയോട് ചോദിച്ചു.

"എനിക്കറിയാം. അതല്ലാതെ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇവൾ എന്നെ എന്നോട് ഇത് പറഞ്ഞേനെ.. അന്ന് ഈ താലിമാല ഇവൾ ഇവളുടെ കഴുത്തിൽ നിന്നും അഴിച്ച്

💬 Comments

View all comments