0%
Chapter 3

ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് | Read All Parts | 👁 50598 |

അവളുടെ വിവാഹം നടത്തിയതും എന്നാൽ വിവാഹത്തോട് അനുബന്ധിച്ചുള്ള

ചിലവുകൾക്കും, സ്ത്രീധനത്തിനുമായി അവൾക് അവളുടെ തറവാട് വിൽക്കേണ്ടതായി വന്നു ഇപ്പോൾ അവൾക് കേറി ചെല്ലാൻ ഒരു വീട് പോലും സ്വന്തമായി ഇല്ല കല്യാണത്തിന് മുൻപ് സാമ്പത്തികമായി പിറകിൽ നിന്നിരുന്ന രാജീവിന് വിവാഹ ശേഷമാണ് ഉയർച്ചയുണ്ടാവുന്നത് അല്ലായിരുന്നെങ്കിൽ സിനിമ നടികളെ വെല്ലുന്ന സൗന്ദര്യമുള്ള ലക്ഷ്മിയേക്കാൾ സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്ന പെണ്ണിനായിരിക്കും രാജീവ് മുൻ‌തൂക്കം കൊടുക്കുക.


ലക്ഷ്മി ഫോൺ എടുത്തുകൊണ്ടു തന്റെ ഇളയമ്മയുടെ ഫോണിലേക്ക് വിളിച്ചു

ലക്ഷ്മി : ഹെലോ


ഇളയമ്മ : മോളേ ലക്ഷ്മി എത്ര നാളായി നീ ഇങ്ങോട് വിളിച്ചിട്ട് നിനക്ക് സുഖാണോ??


ലക്ഷ്മി : സുഖായിട്ടിരിക്കുന്നു ഇളയമ്മേ അവിടെ എല്ലാർക്കും സുഖല്ലേ രോഹിണിയും, വിദ്യയും എന്തെടുക്കുന്നു? (ഇളയമ്മയുടെ മക്കളും ലക്ഷ്മിയുടെ അനിയത്തിമാരുമാണ് അവർ)


ഇളയമ്മ : അവർക്കെല്ലാം സുഖാടീ നിനക്കൊന്ന് ഇടക്കെങ്കിലും രാജീവിനെയും കൂട്ടി ഇങ്ങോട്ക്ക് ഒക്കെ വന്നുടെ?


ലക്ഷ്മി : ആഗ്രഹമില്ലാഞ്ഞിട്ടല്ല അമ്മേ രാജീവേട്ടന് സമയം കിട്ടണ്ടേ ആൾക്ക്‌ എപ്പോളും തിരക്കാ ഇപ്പൊ തന്നെ ആൾ അമേരിക്കയിലേക്ക് പോയിരിക്കുവാണ് ബിസിനെസ്സ് ട്രിപ്പ്‌


ഇളയമ്മ : ആഹാ എന്നിട്ട് നീ കൂടെ പോയില്ല?

ലക്ഷ്മി : ഇല്ല എനിക്കതിനു എവിടെയാ പാസ്പോർട്ട്‌?


ഇളയമ്മ : ഇതൊക്കെ നിനക്ക് എടുത്ത് വെച്ചൂടെ പെണ്ണെ?


ലക്ഷ്മി : കേരളം വിട്ട് ആകെ കുടി തമിഴ്‌നാട്ടിൽ മാത്രം പോയിട്ടുള്ള എനിക്കെന്തിനാ പാസ്പോർട്ട്‌? ഇപ്പൊ തന്നെ ഒരു മൂന്നാർ തൃപ്പിന് വേണ്ടി കെഞ്ചൻ തുടങ്ങീട്ട് കാലം കുറെ ആയി ഇപ്പോ അമേരിക്കയുടെ ട്രിപ്പിന്റെ കാര്യവും പറഞ് വീണ്ടും അത് മുടക്കി


ഇളയമ്മ : അല്ല അപ്പോ നീ അവിടെ ഒറ്റക്കെ ഉള്ളോ ഇപ്പൊ


ലക്ഷ്മി : ഹ്മ്മ്


ഇളയമ്മ : എങ്കിൽ നിനക്ക് വേഗം ഇങ്ങോട്ടേക്ക് പോന്നാൽ പറയിരുന്നോ?


ലക്ഷ്മി : ഹേയ് അത് സാരില്ല ആൾ പറഞ്ഞതാ വേണമെങ്കിൽ ആളുടെ വീട്ടിൽ പോയി നിൽക്കാൻ എനിക്കിപ്പോ തത്കാലം ഇവിടെ തന്നെ നിന്നാൽ മതി പഴയ പോലെ പേടിയൊന്നും ഇല്ല


ഇളയമ്മ : ഇങ്ങനൊരു പെണ്ണ്, പിന്നെ മോളേ ഞാൻ നിന്നോട് ഒരു കാര്യം സൂചിപ്പിച്ചിരുന്നില്ലേ രോഹിണിക്ക് ഇപ്പോ പ്രായം 22 ആയി അവൾക്ക് യോജിച്ച ഒരു കാര്യം ഒത്തു വന്നിട്ടുണ്ട് അവൾക്കും പയ്യനെ ഇഷ്ടമായി നീയൊന്ന് രാജീവിനോട് സംസാരിക്കണം കടമായിട്ട് കുറച്ചു പൈസയുടെ കാര്യം പലിശക്ക് കുറച്ചു പണം എടുക്കാം , പിന്നെ ലോൺ ആയിട്ടും കുറച്ചു പണം എടുക്കാം പിന്നെ ഇവളുടെ താഴെയും ഒരു പെണ്ണ് നിക്കുവല്ലേ...

ലക്ഷ്മി : അത് ഇളയമ്മേ ഞാൻ സംസാരിച്ച് നോക്കാം അവൾ എന്റെ അനിയത്തി അല്ലെ രാജീവേട്ടൻ സഹായിക്കാതിരിക്കില്ല

(തന്റെ ഇളയമ്മ ആദ്യമായിട്ടാണ് ലക്ഷ്മിയോട് ഒരു സഹായം ആവശ്യപ്പെടുന്നത് അത് എങ്ങനെയും നടത്തി കൊടുക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു )

ഇളയമ്മ : കടമായിട്ട് മതി മോളേ ഒരു 2 വർഷത്തിനുള്ളിൽ നമുക്ക് അത് തിരിച്ചു കൊടുക്കാം


ലക്ഷ്മി : ഹമ് ശരി ഇളയമ്മേ ഞാൻ പിന്നെ വിളിക്കാം


ഇളയമ്മ :

💬 Comments

View all comments