നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
📝 Ongoing
👁 368950 views ❤ 1459 likes ⭐ 0.0 rating 💬 90 comments 📚 1 chapters 📅 2021-03-15
നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 Nakshathrakkannulla Raajakumaari Part 1 | Author : Ne-Na ദീപക് വാച്ചിലേക്ക് നോക്കി. ബസ് എടുക്കാൻ ഇനിയും ഒരു 5 മിനിറ്റോളം ബാക്കിയുണ്ട്. ബാഗെല്ലാം നേരത്തെ തന്നെ ബസിനുള്ളിൽ വച്ചതിനാൽ സ്റ്റാർട്ട് ചെയ്യമ്പോഴേക്കും കയറിയാൽ മതി എന്ന തീരുമാനത്തിൽ അവൻ അവിടെ തന്നെ നിലയുറച്ചു. കമ്പനി പുതിയ പ്രൊജക്റ്റ് കൊല്ലത്ത് സ്റ്റാർട്ട് ചെയ്തതിന്റെ ഭാഗമായി ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പോകുവായിരുന്നു ദീപക്. കഴിഞ്ഞ ഒരു വർഷമായി ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു അവൻ. അതിനുമുമ്പുള്ള 7 വർഷങ്ങളിലും ബാംഗ്ളൂർ , ഹൈദരാബാദ്, പൂനെ തുടങ്ങിയ പല സ്ഥലങ്ങളിലായി ഇപ്പോൾ വർക്ക് ചെയ്യുന്ന അതെ കമ്പനിക്ക് വേണ്ടി തന്നെ ജോലി ചെയ്തു. ഇതിനിടയിൽ നാട്ടിലേക്ക് പോയത് മൂന്നോ നാലോ പ്രാവിശ്യം മാത്രം.. നാട്ടിലും കാത്തിരിക്കാൻ ആരും ഇല്ല എന്നതാണ് ഒരു സത്യം. ഒൻപതിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത് പള്സ് ടു പഠിക്കുമ്പോൾ അമ്മയും. അതിൽ പിന്നെ ഉണ്ണിയും അവന്റെ കുടുംബവും ആയിരുന്നു ഒരു താങ്ങായി കൂടെ ഉണ്ടായിരുന്നത്. അങ്കണവാടിയിൽ പഠിക്കുന്ന കാലം തൊട്ട് കൂടെ കൂടിയതാണ് ഉണ്ണി. അച്ഛൻ രാജീവിന്റെ അടുത്ത സുഹൃത്തായ സുരേഷിന്റെ മകനായിരുന്നു ഉണ്ണി. ഉണ്ണിയുടെ സഹോദരിയായിരുന്നു അവരെക്കാൾ രണ്ടു വയസ് ഇളയതായ കാവ്യ. അച്ഛന്റെ മരണത്തിനു മുൻപും ശേഷവും അവരുടെ കുടുംബത്തിലെ ഒരു അംഗം തന്നെയായിരുന്നു ദീപക്. ഒരു ഇടത്തരം കുട
ne-na. Aranenno endanenno atiyatha priyapetta ezhuthkaaraa.. nee happy aaanenn viswasikunnu.. ninte kathakalk mathram endado valatha feel.. real lifili friends aayirikaan thoonunu