പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഇരുവശത്തും വലിയ മരങ്ങൾ അതിരിട്ട മൺവഴി. കാറ്റടിക്കുമ്പോൾ കരിമ്പനയോലകൾ ഉരയുന്ന ശബ്ദം മാത്രം കേൾക്കാം. കുറച്ചു നടന്നപ്പോൾ തന്നെ എന്റെ കാഴ്ച്ചയിൽ ആ വലിയ പടിപ്പുര വന്നു. പഴയകാല പ്രൗഢി വിളിച്ചോതുന്ന വലിയ തടിപ്പണികളുള്ള, ഓടുമേഞ്ഞ പടിപ്പുര. അതിന്റെ മുകളിൽ 'ഇന്ദ്രനീലം' എന്ന് മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്..
ഗേറ്റ് തുറന്നുതന്നെയാണ് കിടന്നിരുന്നത്. ഞാൻ പടിപ്പുര കടന്ന് മെല്ലെ അകത്തേക്ക് കാലെടുത്തുവെച്ചു. വിശാലമായ മുറ്റം. നടുക്കായി വളരെ ഭംഗിയിൽ കെട്ടിയുണ്ടാക്കിയ വലിയൊരു തുളസിത്തറ. പഴമയുടെ ഗാംഭീര്യം വിളിച്ചോതുന്ന ആ വലിയ നാലുകെട്ടിന്റെ ഉമ്മറത്ത് ആരുമുണ്ടായിരുന്നില്ല. വീടിന് ചുറ്റും വലിയ മാവുകളും പ്ലാവുകളും നിൽപ്പുണ്ട്. വളരെ ശാന്തമായ അന്തരീക്ഷം. എന്റെ കണ്ണുകൾ ആ മുറ്റത്തും വലിയ തൂണുകളുള്ള വരാന്തയിലും അവളെ തിരഞ്ഞു. ആരെങ്കിലും ചോദിച്ചാൽ എന്ത് പറയണം എന്ന ചിന്തയോടെ ഞാൻ മുറ്റത്തിന്റെ നടുവിലേക്ക് നടന്നു.
പെട്ടെന്നാണ് വീടിന്റെ അകത്തളത്തിൽ നിന്നും വരാന്തയിലേക്ക് ആ കാലൊച്ച കേട്ടത്... എനിക്ക് വളരെ പരിചിതമായ ആ കരിവളകളുടെ കിലുക്കം! എന്റെ ഹൃദയമിടിപ്പ് ഒന്നുകൂടി വേഗത്തിലായി. ഉമ്മറപ്പടി കടന്ന് പുറത്തേക്ക് വന്ന അവൾ, മുറ്റത്ത് നിൽക്കുന്ന എന്നെക്കണ്ട് ഒരു നിമിഷം അക്ഷരത്തിൽ തറഞ്ഞുനിന്നു…
ആ ഇളം നീലക്കണ്ണുകളിൽ അത്ഭുതവും പരുങ്ങലും ഒരുപോലെ മിന്നിമറയുന്നത് ഞാൻ കണ്ടു..
"ആദി...? ഇതെന്താപ്പൊ ഇങ്ങ്ട്?.
അവളുടെ ശബ്ദത്തിൽ ചെറിയൊരു വിറയലുണ്ടായിരുന്നു. പാലക്കാടൻ ശൈലിയിലുള്ള ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി..
"സച്ചുച്ചേട്ടന്റെ കല്യാണത്തിന് എടുത്ത കുറച്ചു ഫോട്ടോസ് ഉണ്ടായിരുന്നു എന്റെ കയ്യിൽ. ഞാൻ പ്രിന്റ് ചെയ്യാൻ കൊടുത്തതിൽ നിന്റെ കുറച്ചു പടങ്ങളും ഉണ്ട്. ഞാൻ ഒരു വർക്കിന്റെ ആവശ്യത്തിന് ഈ വഴി വന്നതാ, അപ്പൊ സച്ചുച്ചേട്ടൻ പറഞ്ഞിരുന്നു ഇവിടെയൊന്ന് കയറാൻ. ആ ഫോട്ടോസ് തരാമെന്ന് വെച്ചു."
ഞാൻ ബാഗിൽ നിന്നും ആ ബ്രൗൺ കവർ എടുത്ത് അവളുടെ നേരെ നീട്ടി.
വളരെ മടിയോടെയാണ് അവൾ അത് കയ്യിൽ വാങ്ങിയത്. ആ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
"ഇതിപ്പൊ ഇത്രക്കും ബുദ്ധിമുട്ടി ഇങ്ങ്ട് കൊണ്ടരണമായിരുന്നോ? സച്ചുവേട്ടന്റെ കയ്യില് കൊടുത്താ മതിയായിരുന്നല്ലോ..."
അവൾ മുഖം കുനിച്ചു കൊണ്ടു പറഞ്ഞു.
"സച്ചുച്ചേട്ടൻ വൈകാതെ ഗൾഫിലേക്ക്
തിരിച്ചുപോകില്ലേ. പിന്നെ..ഞാൻ പാലക്കാടുള്ള പഴയ തറവാടുകളുടെ തടിപ്പണികൾ നേരിട്ട് കണ്ട് പഠിക്കാനും ആണ് വന്നത്.ഞാൻ സിവി എഞ്ചിനീയർ ആണ്. എനിക്ക് ഒരു പുതിയ വർക്ക് കിട്ടിയിരുന്നു..
ഞാൻ വളരെ ആത്മവിശ്വാസത്തോടെ കള്ളം പറഞ്ഞു.
അവൾ ഒളിക്കണ്ണാൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ 'പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്' എന്നൊരു കുസൃതി ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് ഞാൻ സംശയിച്ചു.
പെട്ടെന്നാണ് അകത്തളത്തിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ടത്. കട്ടിയുള്ള ഒരു വടിയും കുത്തിപ്പിടിച്ച് ഒരാൾ ഉമ്മറത്തേക്ക് വരികയാണ്.
"ആരാപ്പൊ കുട്ട്യേ മുറ്റത്ത്? എന്താ അവിടെയൊരു
💬 Comments
View all comments